Widgets Magazine
26
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

ഗുണമില്ലാത്ത മന്ത്രിമാർക്ക് അന്ത്യശാസന പാർലമെന്റിൽ മുങ്ങുന്ന എം പി മാരെ വിരട്ടി മോദി

16 JULY 2019 09:26 PM IST
മലയാളി വാര്‍ത്ത

രണ്ടാം മോദി സർക്കാരിന്റെ പ്രഥമ ലക്ഷ്യം ജനക്ഷേമമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിക്കുമ്പോഴും ,ആ വലിയ ലക്ഷ്യത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്നതിന്റെ തെളിവുകളാണ് ,കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കങ്ങൾ .ടു യുവർ ഡ്യൂട്ടി എന്ന് ഉറക്കെ പറയുകയാണ് നരേന്ദ്ര മോദി.പാർലമെൻറിൽ കൃത്യമായി ഡ്യൂട്ടിയ്ക് എത്താത്ത കേന്ദ്ര മന്ത്രിമാർക്കെതിരെ നടപടിയ്ക് ഒരുങ്ങുകയാണ് പ്രധാനമന്ത്രി .പാർട്ടി നിയമിച്ചിട്ടും പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാതെ മുങ്ങി നടക്കുന്ന മന്ത്രിമാരുടെ പട്ടിക തനിക്ക് ലഭിക്കണമെന്ന് മോദി ഇന്ന് നടന്ന ബിജെപി പാർലമെൻററി പാർട്ടി യോഗത്തിൽ ആവശ്യപെട്ടു.

ഇനി രാഷ്ട്രീയത്തിന്റെ വേലി തീർക്കേണ്ട ..ഒരൊറ്റ ലക്ഷ്യത്തിനായി ജനക്ഷേമം എന്ന വലിയ ലക്ഷ്യത്തിനായി ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കണമെന്ന് മന്ത്രിമാരോട് മോദി ആവിശ്യപെട്ടതായും യോഗത്തിൽ പങ്കെടുത്ത നേതാക്കൾ വ്യക്തമാക്കി .ഈ മാസം തുടക്കത്തിലും പാർലമെന്റ് സമ്മേളനത്തിന് എത്താതെ മുങ്ങിയ പാർട്ടി അംഗങ്ങളെ പ്രധാനമന്ത്രി ശകാരിച്ചിരുന്നു . ഈ മാസം രണ്ടാം തവണയാണ് സമ്മേളനത്തില്‍ പങ്കെടുക്കാത്ത ബിജെപി ജനപ്രതിനിധികള്‍ക്കെതിരെ പ്രധാനമന്ത്രി രംഗത്തെത്തുന്നത്.ചുമതലപ്പെടുത്തിയ ജോലികളില്‍നിന്ന് ഒഴിഞ്ഞുമാറിയ മന്ത്രിമാരെയും മോദി വിമര്‍ശിച്ചു. ബിജെപി അംഗങ്ങളുടെ ഹാജര്‍, പാര്‍ലമെന്‍റ് ഇടപെടലുകള്‍, ചര്‍ച്ചകള്‍, ചോദ്യങ്ങള്‍ എന്നിവ മോദി പരിശോധിച്ചു.

ജൂലായ് രണ്ടിന് നടന്ന പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ എല്ലാം അംഗങ്ങളുടെയും പ്രകടനം വിലയിരുത്തുമെന്ന് മോദി വ്യക്തമാക്കിയിരുന്നു.മന്ത്രിമാര്‍ നിരന്തരം പാര്‍ലമെന്‍റ് സമ്മേളനങ്ങളില്‍ ഹാജരാകുന്നില്ലെന്ന് പ്രതിപക്ഷ അംഗങ്ങള്‍ പ്രധാനമന്ത്രിയോട് പരാതിപ്പെട്ടിരുന്നു. ആവശ്യമെങ്കില്‍ പാര്‍ലമെന്‍റ് സെഷന്‍ നീട്ടാനും തയ്യാറാണെന്ന് മോദി യോഗത്തില്‍ അറിയിച്ചു.മണ്ഡലങ്ങളില്‍ നൂതനമായ ആശയങ്ങള്‍ കൊണ്ടുവരാനും നടപ്പാക്കാനും രാഷ്ട്രീയേതര പരിപാടികളില്‍ സജീവമാകാനും മോദി നിര്‍ദേശിച്ചു. പാര്‍ലമെന്‍റ് ലൈബ്രറി കെട്ടിടത്തില്‍ നടന്ന യോഗത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു.

രാജ്യത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന കുടിവെള്ള പ്രശ്‌നം പരിഹരിക്കാൻ ഓരോ എം.പിമാരും തങ്ങളുടെ മണ്ഡലങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി യോഗം ചേരണമെന്നും മോദി നിർദ്ദേശിച്ചിട്ടുണ്ട്.മാത്രവുമല്ല ക്ഷയരോഗം, കുഷ്‌ഠരോഗം തുടങ്ങിയവ നിർമാർജ്ജനം ചെയ്യുന്നതിന് പ്രത്യേക ദൗത്യങ്ങൾ ഏറ്റെടുക്കണമെന്നും മോദി പാർലമെന്റ് അംഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുതിർന്ന ബി.ജെ.പി നേതാവ് കൈലാഷ് വിജയ് വർഗീയയുടെ മകൻ ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയ സംഭവത്തിലും മോദി അന്ന് രൂക്ഷവിമർശനം നടത്തിയിരുന്നു. ആരുടെ മക്കളായാലും അത്തരക്കാരെ പാർട്ടി വച്ചുപൊറുപ്പിക്കില്ലെന്നും പുറത്താക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.രണ്ടാം മോദി സർക്കാർ തങ്ങളുടെ ഏറ്റവും വലിയ ഉത്തരവാദ്യത്യം ആയി ചൂണ്ടിക്കാട്ടുന്നത് രാജ്യസുരക്ഷയും ജനക്ഷേമവുമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദിവാസി വയോധികയ്ക്ക് ദാരുണാന്ത്യം....  (4 minutes ago)

ഡയമണ്ട് മണിയുടെ D അടിച്ചിളക്കും പിണറായിക്ക് റീത്ത് വച്ച് ചെന്നിത്തല.. അത് ഒന്നൊന്നര ബോംബ്..! IPS-ക്കാരന്റെ വീട്ടിൽ ശങ്കരദാസ്..?  (26 minutes ago)

സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി.  (29 minutes ago)

ബസ് അപകടത്തിൽപ്പെട്ടു... 18 പേർക്ക് പരുക്ക്  (58 minutes ago)

അപകടത്തിൽ രണ്ടു മരണം.... നാലു പേർക്ക് പരുക്ക്  (1 hour ago)

ശ്രീലേഖ നിയമസഭയിലേക്ക്..! തലസ്ഥാനത്ത് V V R-ന്റെ താണ്ഡവം മോദി കേരളത്തിലേക്ക്...! മൂടും കൊണ്ടേ ആശ പോകൂ...!  (1 hour ago)

ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന  (1 hour ago)

ടിക്കറ്റ് നിരക്ക് വർധന  (1 hour ago)

തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര....  (2 hours ago)

ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന രാജു പാപ്പുള്ളി നിര്യാതനായി  (2 hours ago)

കെ എൻ ലളിത അന്തരിച്ചു... രാത്രി എട്ട് മണിയോടെയായിരുന്നു അന്ത്യം...    (2 hours ago)

പുൽപ്പള്ളിയിൽ മാരനെ കൊലപ്പെടുത്തിയ കടുവ പിടിയിൽ.  (3 hours ago)

ഷോക്കേറ്റ് കപ്പൂർ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

ഡി മണിയെ പ്രത്യേക സംഘം ഇന്ന് ചോദ്യം ചെയ്യും...  (3 hours ago)

കോർപ്പറേഷനുകളിലെ മേയർ, ഡെപ്യൂട്ടി മേയർ, മുൻസിപ്പാലിറ്റികളിലെ  (4 hours ago)

Malayali Vartha Recommends