മുംബൈയില്‍ ബഹുനില പാര്‍പ്പിടസമുച്ചയം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 12 ആയി

തെക്കന്‍ മുംബൈയില്‍ ബഹുനില പാര്‍പ്പിടസമുച്ചയം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 12 ആയി. അപകടത്തില്‍ പരിക്കേറ്റ ഒമ്പത് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെ(എന്‍ഡിആര്‍എഫ്) നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഡോന്‍ഗ്രി മേഖലയിലെ താന്‍ഡേലിലുള്ള നൂറു വര്‍ഷം പഴക്കമുള്ള കൗസര്‍ബാഗ് കെട്ടിടമാണു ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ തകര്‍ന്നത്. പതിനഞ്ചോളം കുടുംബങ്ങളാണ് കെട്ടിടത്തില്‍ താമസിച്ചിരുന്നത്. ഇടുങ്ങിയ വഴി രക്ഷാപ്രവര്‍ത്തനത്തിനു തടസം സൃഷ്ടിച്ചിരുന്നു.
മഹാരാഷ്ട്ര ഹൗസിംഗ് ആന്‍ഡ് ഏരിയ ഡെവലപ്‌മെന്റ് അതോറിറ്റി(എംഎച്ച്എഡിഎ)യുടെ ഉടമസ്ഥതയിലുള്ളതാണു കെട്ടിടമെന്നു പ്രദേശവാസികള്‍ പറഞ്ഞു. എന്നാല്‍ തങ്ങളുടെ കെട്ടിടമല്ലെന്നാണ് എംഎച്ച്എഡിഎ പറയുന്നത്. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























