മരിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് കൗമാരക്കാരന് രാഷ്ട്രപതിക്ക് കത്തെഴുതി!
ബീഹാറിലെ ബഗല്‍പൂര്‍ സ്വദേശിയായ കൗമാരക്കാരന്, മാതാപിതാക്കളുടെ വഴക്ക് സഹിക്കാന്‍ കഴിയാത്തതിനാല്‍ മരിക്കുവാനുള്ള അനുവാദത്തിനായി രാഷ്ട്രപതിക്ക് കത്തെഴുതി. പതിനഞ്ച് വയസുകാരനാണ് മരിക്കുവാനുള്ള അനുവാദത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തെഴുതിയത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ബഗര്പൂരിലെ ജില്ലാഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രണ്ട് മാസങ്ങള്‍ക്കു മുമ്പാണ് ഈ കത്ത് രാഷ്ട്രപതിക്ക് ലഭിച്ചത്. തുടര്‍ന്ന് കത്ത് പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറുകയായിരുന്നു.
ഈ കുട്ടിയുടെ അച്ഛന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനും അമ്മ ബാങ്ക് ഉദ്യോഗസ്ഥയുമാണ്. ഝാര്‍ഖണ്ഡില്‍ പിതാവിനൊപ്പമാണ് ഈ കുട്ടി താമസിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിപ്പ് വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്.
പരസ്പരം അവിഹിത ബന്ധം ആരോപിച്ചുള്ള മാതാപിതാക്കളുടെ വഴക്ക് കാരണം തനിക്ക് പഠിക്കുവാന്‍ സാധിക്കുന്നില്ലെന്നും മനസമാധാനമില്ലെന്നും ഈ കുട്ടി കത്തില്‍ വ്യക്തമാക്കി. സംഭവത്തില്‍ ഉടന്‍ നടപടി കൈക്കൊള്ളുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha