Widgets Magazine
09
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വർണം പൂശി തിരികെ ഘടിപ്പിച്ച പാളികൾ യഥാർത്ഥമാണോ, വ്യാജമാണോ..? ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പ്രത്യേക അന്വേഷണ സംഘം: സ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നു...


150 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുമെന്ന് കരുതിയിരുന്ന പ്രളയം, ഇനി മുതൽ 25 വർഷത്തിലൊരിക്കൽ ആവർത്തിക്കും - കേരളത്തിന് മുന്നറിയിപ്പായി പുതിയ പഠനം: . കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്നത് പ്രധാന അടിസ്ഥാന സൗകര്യങ്ങളെ ദുർബലമാക്കും...


ആ ചുവന്ന ഷർട്ടുകാരൻ എവിടെ..? സാമ്യമുള്ള രണ്ടുപേരെ കണ്ടതായി ഫോൺ സന്ദേശങ്ങൾ: കേസിൽ സാക്ഷിയാകുമെന്ന ഭയത്തിൽ ഒളിവിലെന്ന് സംശയം: ആക്രമിക്കപ്പെട്ട ശ്രീക്കുട്ടിയുടെ നില ഇപ്പോഴും ഗുരുതരം: രാത്രിസർവീസുകളിൽ പൊലീസിന്റെ സാന്നിധ്യം വർധിപ്പിക്കണമെന്ന് യാത്രക്കാരുടെ സംഘടനകൾ...


ശബരിമല തീർഥാടനത്തിന് വെർച്വൽ ക്യൂ ബുക്കിങ്​ നിർബന്ധം...


തെക്കൻ കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... നാല് ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

ഐഎസിന്റെ ഭീകരവാദമൊന്നും ഈ മണ്ണില്‍ നടക്കില്ല ഇത് ഇന്ത്യയാണ്; ഭീകരാക്രമണ പദ്ധതി ചുരുട്ടിക്കൂട്ടി എന്‍ഐഎ; പൊളിച്ചടുക്കിയത് ഇസ്ലാമിക് സ്റ്റേറ്റിന്റെ യൂണിറ്റ് സ്ഥാപിക്കാനുള്ള നീക്കം; നിര്‍ണായക അറസ്റ്റിലൂടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന് വിവരങ്ങള്‍

18 JULY 2019 12:07 AM IST
മലയാളി വാര്‍ത്ത

തമിഴ്നാട്ടില്‍ നാലിടങ്ങളിലായി നടന്ന എന്‍ഐഎ പരിശോധനയില്‍ കഴിഞ്ഞ ദിവസം രണ്ട് പേരെയാണ് അറസ്റ്റു ചെയ്തത് ഈ അറസ്റ്റിലൂടെ ഇന്ത്യ വലിയൊരു ഭീകരാക്രമണ പദ്ധതിയെയാണ് പൊളിച്ചടുക്കിയിരിക്കുന്നത്. ഐഎസിനെയും ഭീകര സംഘടനകളെയും ഇന്ത്യ എത്രമാത്രം സൂക്ഷ്മതയോടെയാണ് നിരീക്ഷിക്കുന്നു എന്നതിന് ഉദാഹരണമാണ് ഇത്. ഇന്ത്യയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ യൂണിറ്റ് സ്ഥാപിക്കാന്‍ പിടിയിലായ തമിഴ്‌നാട് സ്വദേശികള്‍ പദ്ധതിയിട്ടിരുന്നതായി ദേശീയ അന്വേഷണ ഏജന്‍സി. ഇതിലൂടെ വന്‍ അക്രമ പദ്ധകളാണ് ഇവര്‍ പ്ലാന്‍ ചെയ്തിരുന്നത് ഇതിനായി ദുബായില്‍ നിന്നും പണം ശേഖരിച്ചതായുമുള്ള നിര്‍ണായക വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്. ഇവര്‍ക്ക് ഭീകര സംഘടനകളായ അല്‍ഖ്വയ്ദ, അന്‍സറുള്ള എന്നിവയുമായി അടുത്ത ബന്ധമുള്ളതായും എന്‍ ഐ എ വക്താക്കള്‍ അറിയിച്ചിട്ടുണ്ട്.

വഹാദത്ത് ഇ ഇസ്ലാം, ജമാഅത്ത് വഹാദത്ത് ഇ ഇസ്ലാം, അല്‍ ജിഹാദിയെ, ജിഹാദിസ്റ്റ് ഇസ്ലാമിക് യൂണിറ്റ് എന്നീ പേരുകളിലാണ് ഇവരുടെ പ്രവര്‍ത്തനം. ചെന്നൈ ഹൈക്കോടതിയില്‍ ഹാജരാക്കിയ ഇവരെ എന്‍ ഐ എ ജൂലൈ 25 വരെ കസ്റ്റഡിയില്‍ വാങ്ങി.ഐ എസ് ആശയങ്ങള്‍ രാജ്യത്ത് പ്രചരിപ്പിക്കുകയാണ് പിടിയിലായവരുടെ ലക്ഷ്യമെന്ന് എന്‍ ഐ എ പബ്ലിക് പോസിക്യൂട്ടര്‍ സി എസ് പിള്ള പറഞ്ഞു. ആറു മാസമായി യു എ ഇയിലെ ജയിലില്‍ കഴിഞ്ഞിരുന്ന ഇവരെ കഴിഞ്ഞ ആഴ്ചയിലാണ് ഇന്ത്യയിലേക്ക് നാട് കടത്തിയത്. ഇവര്‍ നല്‍കിയ വിവരങ്ങളെ തുടര്‍ന്ന് വിശാഖ പട്ടണത്തു നിന്നും ഹരീഷ് മുഹമ്മദ്, ഹസന്‍ അലി എന്നിവരെയും എന്‍ ഐ എ അറസ്റ്റ് ചെയ്തിരുന്നു. ഹസന്‍ അലിയാണ് യുവാക്കളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുന്നതില്‍ പ്രധാനി. ചാവേര്‍ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന വീഡിയോകളും ഇയാള്‍ പോസ്റ്റ് ചെയ്തിരുന്നു.
ഐഎസ് ബന്ധം തമിഴ്നാട്

ഇസ്ലാമിക് ഹിന്ദ്, തൗഹീദ് ജമാഅത്ത് സംഘടനകളുമായി ബന്ധം പുലര്‍ത്തുന്നവരുടെ വസതികള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ഹസന്‍ അലി, ഹാരിഷ് മുഹമ്മദ് എന്നിവരെ അറസ്റ്റ് ചെയ്തത്. ഇരുവരും ഭീകരവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. എന്‍ഐഎ കൊച്ചി വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. നാഗപട്ടണത്തും ചെന്നൈയിലുമായി നടത്തിയ പരിശോധനകളില്‍ ഡിജിറ്റല്‍ രേഖകളടക്കം പിടിച്ചെടുത്തു. ശ്രീലങ്കന്‍ ചാവേറാക്രമണത്തിന് പിന്നാലെ കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ചെന്നൈയിലും റെയ്ഡ് നടത്തിയത്. തമിഴ്നാട്ടില്‍ ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന ഷെയ്ഖ് മുഹമ്മദ്, സാദിഖ്, മുഹമ്മദ് റിയാസ്, ഹമീദ് അക്ബര്‍, റിസ്വാന്‍ എന്നിവരെ കേന്ദ്രീകരിച്ച് മുന്‍പ് നടത്തിയ പരിശോധനയില്‍ രഹസ്യ രേഖകളും ആയുധങ്ങളും കണ്ടെടുത്തിരുന്നു. മെയ് 2-ന് തമിഴ്‌നാട്ടിലെ എസ്ഡിപിഐ, പോപ്പുലര്‍ഫ്രണ്ട്, തൗഹീദ് ജമാഅത്ത് സംഘടനകളുടെ ഓഫീസുകളിലും എന്‍ഐഎ പരിശോധന നടത്തിയിരുന്നു. ചെന്നൈയിലും നാഗപട്ടണത്തും രണ്ടുവീതം കേന്ദ്രങ്ങളിലാണ് ഒരേസമയം റെയ്ഡ് നടത്തിയിരുന്നു. വാദത് ഇസ്ലാമിയുടെ സംസ്ഥാനനേതാവ് സയിദ് മുഹമ്മദ് ബുഖാരിയുടെ വസതിയിലും ഓഫീസിലും പരിശോധന നടന്നിരുന്നു. ചെന്നൈ വേപേരിയിലുള്ള ബുഖാരിയുടെ വീട്ടിലും ഹസന്‍ അലി യൂനസ് മരക്കാര്‍, മുഹമ്മദ് യൂസഫുദ്ദീന്‍ ഹാരിസ് മുഹമ്മദ് എന്നിവരുടെ നാഗപട്ടണത്തെ വീട്ടിലും എന്‍ഐഎ പരിശോധന നടത്തി. പരിശോധനയില്‍ ഒമ്പത് മൊബൈല്‍ ഫോണ്‍, 16 സിം കാര്‍ഡ്, ഏഴ് മെമ്മറി കാര്‍ഡ്, മൂന്ന് ലാപ്ടോപ്, അഞ്ച് ഹാര്‍ഡ് ഡിസ്‌ക്, ആറ് പെന്‍ഡ്രൈവ് എന്നിവയും രണ്ട് ടാബുകളും നിരവധി സിഡി, ഡിവിഡി എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. നിരവധി ലഘുലേഖകളും ബാനറുകളും പിടിച്ചെടുത്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നോർക്കയിൽ അംഗത്വം ലഭിച്ച ആദ്യ അമേരിക്കൻ മലയാളി അസോസിയേഷനായി 'മാപ്പ്'  (28 minutes ago)

എരവത്തുകുന്ന് ടൂറിസം പദ്ധതിക്ക് നാല് കോടി രൂപയുടെ അനുമതി: കോഴിക്കോട് നഗരത്തിന്റെ ഹരിത ഹൃദയം ഇനി കൂടുതല്‍ ആകര്‍ഷകം  (34 minutes ago)

ഷഹബാസ് ഷരീഫിനെ അടിച്ചിട്ട് ഭരണം പിടിക്കാന്‍ അസിം മുനീറിന്റെ കളി !! സൈനിക മേധാവിയ്ക്ക് രാജ്യത്തെ സായുധ സേനകളുടെ സര്‍വാധികാരം നല്‍കുന്ന ഭരണഘടനാഭേദഗതിയുമായി പാകിസ്ഥാന്‍ !! തോക്കിന്‍ മുനയില്‍ ഷഹബാസിനെ നിര  (51 minutes ago)

സ്വർണം പൂശി തിരികെ ഘടിപ്പിച്ച പാളികൾ യഥാർത്ഥമാണോ, വ്യാജമാണോ..? ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പ്രത്യേക അന്വേഷണ സംഘം: സ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നു...  (58 minutes ago)

150 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുമെന്ന് കരുതിയിരുന്ന പ്രളയം, ഇനി മുതൽ 25 വർഷത്തിലൊരിക്കൽ ആവർത്തിക്കും - കേരളത്തിന് മുന്നറിയിപ്പായി പുതിയ പഠനം: . കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്നത് പ്രധാന അടിസ്ഥാന സ  (1 hour ago)

ആ ചുവന്ന ഷർട്ടുകാരൻ എവിടെ..? സാമ്യമുള്ള രണ്ടുപേരെ കണ്ടതായി ഫോൺ സന്ദേശങ്ങൾ: കേസിൽ സാക്ഷിയാകുമെന്ന ഭയത്തിൽ ഒളിവിലെന്ന് സംശയം: ആക്രമിക്കപ്പെട്ട ശ്രീക്കുട്ടിയുടെ നില ഇപ്പോഴും ഗുരുതരം: രാത്രിസർവീസുകളിൽ പൊല  (1 hour ago)

സ്വർണവിലയിൽ മാറ്റമില്ല.  (2 hours ago)

രഹസ്യവിവരത്തെ തുടർന്ന് പരിശോധന... എക്സൈസിനെ കണ്ടതോടെ മെത്താഫിറ്റമിൻ അടങ്ങിയ കവർ വിഴുങ്ങി...  (2 hours ago)

. കുറുവയിൽ ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ഇളവ്  (2 hours ago)

വാഹനാപകടത്തിൽ പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (3 hours ago)

മെഡൽത്തിളക്കത്തോടെ ഇന്ത്യ....  (3 hours ago)

ഹയർ സെക്കൻഡറി അധ്യാപകരുടെയും വിഎച്ച്‌എസ്‌ഇയിലെ നോൺ  (3 hours ago)

യുവാവിന് ദാരുണാന്ത്യം  (3 hours ago)

മലപ്പുറത്ത് പറന്നിറങ്ങി പോപ്പുലര്‍ഫ്രണ്ടിന്റെ 67 കോടിയുടെ സമ്പത്ത് കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് !! പിണറായി പോലീസിനും മുട്ടിടിക്കുന്ന മഞ്ചേരിയിലെ 24 ഏക്കറിലെ പിഎഫ്‌ഐ കോട്ട ഗ്രീന്‍ വാലി  (3 hours ago)

സഹിക്കാനാവാതെ ... കൂട്ടുകാരന്‍ വീട്ടില്‍ പറയാതെയാണ് വിദേശത്തുനിന്നു വരുന്നത്. അതുകൊണ്ട് പോകണമെന്നു പറഞ്ഞാണ്  (4 hours ago)

Malayali Vartha Recommends