മഹാരാഷ്ട്രയില്‍ ട്രെയിന്‍ പാളം തെറ്റി... ട്രെയിനിന്റെ രണ്ടാമത്തെ കോച്ചിന്റെ ഒരു ട്രോളിയാണ് പാളം തെറ്റിയത്
മഹാരാഷ്ട്രയില്‍ ട്രെയിന്‍ പാളം തെറ്റി. സിഎസ്എം ടി ഗോരഖ്പുര്‍ അന്ത്യോദയ എക്സ്പ്രസാണ് പാളം തെറ്റിയത്. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ഇന്ന് പുലര്‍ച്ചെ 3.50ഓടെ ആയിരുന്നു സംഭവം.
ട്രെയിനിന്റെ രണ്ടാമത്തെ കോച്ചിന്റെ ഒരു ട്രോളിയാണ് പാളം തെറ്റിയത്. കസാരയ്ക്കും ഇഗത്പുരിക്കും ഇടയില്‍ വച്ചായിരുന്നു അപകടം. എന്നാല്‍ ഗതാഗതത്തിന് തടസമുണ്ടായിട്ടില്ലെന്ന് സെന്‍ട്രല്‍ റെയില്‍വേ സിപിആര്‍ഒ അറിയിച്ചു. ട്രെയിനുകള്‍ മറ്റ് ട്രാക്കിലൂടെ വിടും.
"
https://www.facebook.com/Malayalivartha