കാശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ തീവ്രവാദി കൊല്ലപ്പെട്ടു...

കാശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ തീവ്രവാദി കൊല്ലപ്പെട്ടു. ഒരു സൈനികന് പരിക്കേറ്റു. സോപോര ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശം പൊലീസ് വളഞ്ഞിരിക്കുകയാണ്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.
കഴിഞ്ഞ ദിവസം ഷോപിയാന്‍ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദിയും സൈനികനും കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഏറ്റുമുട്ടലുണ്ടായത്.ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് കശ്മീരിലും പരിസര പ്രദേശങ്ങളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വിനോദ സഞ്ചാരികളോടും അമര്‍നാഥ് തീര്‍ഥാടകരോടും സംസ്ഥാനം വിടാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























