ഉന്നാവ് കേസിൽ പുറത്തുവരുന്നത് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങൾ; ഉന്നാവ് പെൺകുട്ടിയെ കടിച്ചു കീറിയവരിൽ എം എൽ എ യും കൂട്ടരും മാത്രമല്ലെന്ന് റിപ്പോർട്ടുകൾ

ഉന്നാവ് കേസിൽ പുറത്തുവരുന്നത് മനുഷ്യ മനസാക്ഷിയെതന്നെ ഞെട്ടിക്കുന്ന വിവരങ്ങളാണ്. ആ സാധു പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത് വൃത്തികെട്ട എം എൽ എ യും കൂട്ടരും മാത്രമല്ല ഒരുപാടു പേരുണ്ട് എന്നുള്ളത് എല്ലാവരെയും ഒരുപോലെ വിശമത്തിലാക്കുന്നു. മാത്രമല്ല പെൺകുട്ടിക്ക് നീതികിട്ടാതിരിക്കാൻ എന്തൊക്കെ ചെയ്യാമോ അതെല്ലാം ഈ പറയുന്ന ഉദ്യോഗസ്ഥരും അധികാര വർഗവും ചെയ്തിട്ടുണ്ട് എന്നുള്ളതാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. വിഷയത്തിൽ ഇപ്പോൾ സർക്കാർ വല്ലാത്ത ആർജ്ജവം കാണിക്കുന്നുണ്ട്. ഇത് നേരത്തേ ആയിരുന്നു എങ്കിൽ ഇന്ന് ഈ അവസ്ഥ പെൺകുട്ടിക്ക് വരില്ലായിരുന്നു. എല്ലാവരും കൂടി ആ പെൺകുട്ടിയെ കൊലക്ക് കൊടുക്കുകയായിരുന്നു.
ഇപ്പോഴും അപകടനില തരണം ചെയ്യാത്ത ഉന്നാവ് പെൺകുട്ടിക്കും കുടുംബത്തിനുമായി 25 ലക്ഷം രൂപയുമായി യുപി സർക്കാർ പറന്നെത്തുകയായിരുന്നു. സുപ്രീംകോടതി നിർദേശം വന്നു മണിക്കൂറുകൾക്കുള്ളിൽ സർക്കാർ പ്രതിനിധികൾ പെൺകുട്ടിയുടെ അമ്മയ്ക്കു മുന്നിൽ തൊഴുകൈകളോടെ നിന്നു, പണം കൈമാറി. അപകടം നടന്നത് കണ്ടിട്ടും കാണാതെ പോയ ചിലർ ചേർന്നാണ് അവളുടെയും കുടുംബത്തിന്റെയും ജീവിതം ഈ വിധമാക്കിയത്.
പ്രധാനമന്ത്രിയുടെ ഓഫീസ് ഈ വിഷയത്തെ നിസ്സാരമായി കണ്ടു. പൊലീസിന്റെ അവഗണനയിൽ സഹികെട്ടു പ്രധാനമന്ത്രിക്കു വരെ ഉന്നാവ് പെൺകുട്ടി പരാതിവരെ നൽകിയതാണ്. എംഎൽഎയ്‌ക്കെതിരെ കേസെടുത്ത് അന്വേഷിക്കണമെന്നതായിരുന്നു പരാതിയിലെ ആവശ്യം. അത് അവരുടെ ഭയം മൂലമായിരുന്നു. എന്നിട്ടും പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നു പ്രതികരണം വന്നില്ല. പരാതിയുമായി പെൺകുട്ടിയും അവളുടെ അമ്മയും പലതവണ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കാണാൻ ശ്രമിച്ചപ്പോഴും അവഗണനയായിരുന്നു ഫലം. മുഖ്യമന്ത്രിയെ കാണാൻ ഒരിക്കൽ പോലും സുരക്ഷാ ഉദ്യോഗസ്ഥർ അനുവദിച്ചില്ല. മുഖ്യമന്ത്രിയുടെ ഓഫിസിലുണ്ടായിരുന്നവരും സൂത്രത്തിൽ ഒഴിവാക്കി. അവഗണനയിൽ മനംനൊന്ത് മുഖ്യമന്ത്രിയുടെ വസതിക്കു മുന്നിൽ ആത്മഹത്യയ്ക്കു ശ്രമിച്ചതോടെ അവളുടെ സങ്കടം ലോകമറിഞ്ഞു. അപ്പോഴും മുഖ്യമന്ത്രിയോ സർക്കാരോ അനങ്ങിയില്ല. ആ കുടുംബത്തെ ആശ്വസിപ്പിക്കാൻ ആരും ശ്രമിച്ചില്ല.
മാത്രമല്ല പെൺകുട്ടി ഉറക്കെ പറഞ്ഞിട്ടും എംഎൽഎയുടെ പേര് പ്രഥമ വിവര റിപ്പോർട്ടിൽ വരാതിരിക്കാൻ പൊലീസ് പരമാവധി ശ്രമിച്ചു. അവരൊക്കെ വലിയ ആളുകളാണെന്നു വിരട്ടിനോക്കി. പക്ഷേ, അവൾ വഴങ്ങിയില്ല. കേസെടുക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്നു. മറവി മാത്രമല്ല, സെൻഗറിനായി ചിലത് ഓർത്തെടുക്കാനും പൊലീസ് നന്നായി ശ്രദ്ധിച്ചു. പെൺകുട്ടിയുടെ വീട്ടുകാരാണു പ്രശ്‌നക്കാരെന്നു വരുത്തിത്തീർക്കാൻ അവളുടെ അച്ഛന്റെയും അമ്മാവന്റെയും പേരിലുള്ള പഴയ കേസുകളെല്ലാം പൊടിതട്ടിയെടുത്തു. അച്ഛന്റെ പേരിൽ കൊലപാതകവും മോഷണവുമടക്കം 28 കേസുണ്ടെന്നു പറഞ്ഞു. അമ്മാവന്റെ പേരിൽ 1990കളുടെ തുടക്കത്തിലേതടക്കം, 15 കേസുകൾ സജീവമാക്കി. ഇതുപോരെ ആ കുടുമ്പം ടാർജറ്റ് ചെയ്ത് വേട്ടയാടപ്പെടുകയായിരുന്നു എന്ന് തെളിയിക്കാൻ.
എന്തായാലും നടന്നതൊക്കെ നടന്നു ഇപ്പോഴെങ്കിലും സർക്കാർ ഉണർന്നല്ലൊ. ഇനിയെങ്കിലും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി എടുക്കൂ. ഒരുപാട് പ്രതീക്ഷയുണ്ട് ജനങ്ങൾക്ക് ഈ ഭരണത്തിൽ.
https://www.facebook.com/Malayalivartha

























