മുംബൈയില്‍ കനത്തമഴ ... ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

മുംബൈയില്‍ കനത്തമഴ തുടരുന്നു. കഴിഞ്ഞരാത്രി മുംബൈയിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴ പെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ഗോരേഗാവ്, കാംദിവലി, ദഹിസര്‍ എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ശനിയാഴ്ചയും ഞായറാഴ്ചയും മുംബൈയില്‍ കനത്തമഴ പെയ്യാനിടയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. രത്‌നഗിരി, സിന്ധുദുര്‍ഗ് ജില്ലകളിലും കനത്തമഴയ്ക്ക് സാധ്യതയുണ്ട്.
ജോഗേശ്വരിയിലുണ്ടായ കനത്തമഴയെ തുടര്‍ന്ന് വെസ്‌റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. മഴമൂലം സെന്‍ട്രല്‍ റെയില്‍വേയുടെ ട്രെയിനുകള്‍ പതിനഞ്ചു മുതല്‍ 20 മിനുട്ടുവരെ വൈകിയോടുകയാണ്. പാല്‍ഘര്‍ ജില്ലയിലും കനത്തമഴയെ തുടര്‍ന്ന് വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിട്ടുണ്ട്.
"
https://www.facebook.com/Malayalivartha























