അഞ്ചു കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി...

അഞ്ചു കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. പഞ്ചാബിലെ നാഥുവാളില്‍ വെള്ളിയാഴ്ച രാത്രിയാണു സംഭവം നടന്നത്. സന്ദീപ് സിംഗ് എന്ന യുവാവാണ് കൂട്ടക്കുരുതി നടത്തിയശേഷം ജീവനൊടുക്കിയത്.
മുത്തശ്ശി, പിതാവ്, അമ്മ, സഹോദരി, മൂന്നു വയസുകാരി മകള്‍ എന്നിവരെയാണ് സന്ദീപ് കൊലപ്പെടുത്തിയത്. വെടിവച്ചാണ് ഇവരെ കൊലപ്പെടുത്തിയത്. മുത്തച്ഛനുനേരെയും സന്ദീപ് വെടിയുതിര്‍ത്തു. ഇദ്ദേഹം പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. കൊലപാതകത്തിലേക്കു നയിച്ച കാരണം അറിവായിട്ടില്ല.
"
https://www.facebook.com/Malayalivartha























