പീഡിപ്പിക്കപ്പെട്ടിട്ടും നീതി നിഷേധിക്കപ്പെട്ടു; സ്വയം തീകൊളുത്താന്‍ ശ്രമിച്ച അതേ ദിവസം തന്നെയാണ് അവള്‍ക്ക് അവളുടെ സ്വന്തം പിതാവിനെ നഷ്ടമായി; കള്ളയൊപ്പിടല്‍ കേസില്‍ ജയിലിലായ ബന്ധുവിനെ സന്ദര്‍ശിച്ച് മടങ്ങിവരും വഴി അപകടം; യോഗി സർകാറിന്റെ കൊടും ക്രൂരതയുടെ ബാക്കി പത്രമായി ഉന്നാവോ പെൺകുട്ടി

ബിജെപി അധികാരത്തിൽ ഇരിക്കുന്ന ഉത്തർപ്രദേശിലെ ഉന്നാവോയില്‍ ബലാത്സംഗത്തിനിരയായ പെൺകുട്ടിക്ക് അനുഭവിക്കേണ്ടി വന്നത് നരക യാതന. യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തർപ്രദേശിലെ ഉന്നാവോയില്‍ ബി.ജെ.പി എം.എൽ.എ കുൽദീപ് സെംഗ് ബലാത്സംഗം ചെയ്തതായി പരാതി നല്‍കിയ പെൺകുട്ടി നീതി തേടാൻ തീരുമാനിച്ചതു മുതൽ അവൾക്ക് കുടുംബാംഗങ്ങളെ ഓരോരുത്തരെയായി നഷ്ടപ്പെടുകയായിരുന്നു. ഒടുവിൽ അഭിഭാഷകനും ഉറ്റബന്ധുവും സഞ്ചരിച്ചിരുന്ന കാറും മറ്റൊരു ട്രക്കും തമ്മിൽ കൂട്ടിയിടിച്ചതായി പറയപ്പെടുന്ന അപകടത്തില്‍ ഗുരുതര പരിക്കുകളോടെ രക്ഷപെട്ട അവൾ ഇപ്പോൾ ജീവന് വേണ്ടി ആശുപത്രിയില്‍ പോരാടുകയാണ്.
കള്ളയൊപ്പിടല്‍ കേസില്‍ ജയിലിലായ ബന്ധുവിനെ സന്ദര്‍ശിച്ച് മടങ്ങിവരും വഴിയാണ് അപകടമുണ്ടായത്. അപകടമുണ്ടാക്കിയ ട്രക്കിന്റെ നമ്പര്‍ പ്ലേറ്റ് കറുത്ത പെയിന്റടിച്ച് മറച്ചിരുന്നു. കൂടാതെ അമിത വേഗത്തിലായിരുന്ന ട്രക്ക് തെറ്റായ ദിശയിലേക്ക് കടന്നുകയറിയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാറിനെ ഇടിച്ചുതകര്‍ത്തത്. ഇത് പരാതിക്കാരിയെ പൂർണമായും ഇല്ലാതാക്കാൻ ബോധപൂര്‍വമുണ്ടാക്കിയ അപകടമാണെന്ന കാര്യത്തിൽ സംശയമില്ല. പരാതിക്കാരിയായ പെണ്‍കുട്ടിയും അഭിഭാഷകനും അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. പെണ്‍കുട്ടിയുടെ ബന്ധുക്കളായ രണ്ട് സ്ത്രീകള്‍ അപകടത്തില്‍ മരിച്ചിരുന്നു.
അപകടം നടന്ന ഉടന്‍ തന്നെ ഡ്രൈവറും ക്ലീനറും വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ഈ സമയത്ത് കനത്ത മഴയുണ്ടായിരുന്നതായും ട്രക്ക് തെറ്റായ ദിശയിലൂടെ തന്നെയാണ് വന്നിരുന്നതെന്നും സമീപത്തുള്ള മറ്റു കടയുടമുകളും ജീവനക്കാരും വെളിപ്പെടുത്തി. റായ്ബറേലിയിലെ പൊരെ ദൗലിയി ക്രോസിങ്ങിലാണ് അപകടം നടന്നത്. ഈ ക്രോസിങ്ങില്‍ ഒരു വളവുണ്ട്. ട്രക്ക് തെറ്റായ വശം ചേര്‍ന്നാണ് വന്നത്. പെട്ടെന്ന് ട്രക്ക് റോഡിന്റെ മറുവശത്തേക്ക് മാറി. ഈ സമയം മറുഭാഗത്ത് ഒരു കാര്‍ എത്തുകയും ട്രക്കിന്റെ ഒരു സൈഡിലേക്ക് ഇടിച്ചു കയറുകയും ചെയ്യുകയായിരുന്നു. ഇടച്ച കാറുമായി പത്ത് മീറ്ററോളം നീങ്ങിയാണ് ട്രക്ക് നിര്‍ത്തിയത്. ട്രക്കിന്റെ നമ്പര്‍ പ്ലേറ്റ് മായ്ച്ച് കളഞ്ഞതും. എംഎല്‍എ കുല്‍ദീപ് സിങ് സേംഗറില്‍ പെണ്‍കുട്ടിക്ക് ജീവന് ഭീഷണി ഉണ്ടായിരുന്നതും സംഭവത്തില്‍ ദുരൂഹത ഉയര്‍ത്തിയിരുന്നു.
ഇതാദ്യമായല്ല, പരാതിക്കാരിയുടെ കുടുംബത്തിന് നേരെ ആക്രമണം നടക്കുന്നത്. മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ 2018 ഏപ്രില്‍ എട്ടിന് യുവതി സ്വയം തീകൊളുത്താന്‍ ശ്രമിച്ച അതേ ദിവസം തന്നെയാണ് അവള്‍ക്ക് അവളുടെ സ്വന്തം പിതാവിനെ നഷ്ടമായത്. യുവതിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിക്കുകയായിരുന്നു.
എം.എല്‍.എയുടെ സഹോദരനും പൊലീസുകാരും ചേര്‍ന്ന് പരാതിക്കാരിയുടെ പിതാവിനെ അടിച്ചുകൊല്ലുകയായിരുന്നുവെന്നാണ് ആരോപണം. കേസിലെ ദൃക്സാക്ഷിയായ യൂനുസ് ഖാന്‍ എന്നയാള്‍ മാസങ്ങള്‍ക്ക് ശേഷം ദുരൂഹ സാഹചര്യത്തില്‍ മരിച്ചിരുന്നു. ഇരയെയും പൊലീസ് വെറുതെ വിട്ടില്ല. കഴിഞ്ഞ ഡിസംബര്‍ 27 ന് യു.പി പൊലീസ് യുവതിക്കെതിരെ കള്ളയൊപ്പിട്ട് രേഖയുണ്ടാക്കിയെന്ന ഒരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസില്‍ യുവതിയുടെ മാതാവിനെയും മാതൃസഹോദരനെയും പ്രതി ചേര്‍ത്തിരുന്നു. ഒടുവില്‍ ദേശീയ തലത്തില്‍ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്നാണ് ബി.ജെ.പി എം.എല്‍.എയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്.
മൂന്നു സഹോദരിമാരും ഒരു സഹോദരനുമുള്ള പെൺകുട്ടിയെ 2017 ജൂണ്‍ നാലിന് ഉന്നാവിലെ മാഖി ഗ്രാമത്തിലെ വസതിയില്‍ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗര്‍ പീഡിപ്പിച്ചെന്നാണ് കേസ്. മൂന്നു ദിവസത്തിന് ശേഷം വീണ്ടും കാറില്‍ കൂട്ടിക്കൊണ്ടുപോയി എംഎല്‍എയുടെ അടുത്ത അനുയായികളും പീഡിപ്പിച്ചെന്നും ആരോപിക്കപ്പെട്ടു.
https://www.facebook.com/Malayalivartha

























