വാഹനപാകടത്തിൽ ഓർമ്മ നഷ്ടപ്പെട്ട് ഉറ്റവരെയും ഉടയവരെയും ഓർത്തെടുക്കാനാകാതെ അനാഥനെപ്പോലെ ആശുപത്രിയിൽ കഴിഞ്ഞത് പത്തുവർഷം ...മരിച്ചപ്പോൾ പോലീസ് മൃതദേഹം വീട്ടിലെത്തിച്ചു

വാഹനപാകടത്തിൽ ഓർമ്മ നഷ്ടപ്പെട്ട് ഉറ്റവരെയും ഉടയവരെയും ഓർത്തെടുക്കാനാകാതെ അനാഥനെപ്പോലെ ആശുപത്രിയിൽ കഴിഞ്ഞത് പത്തുവർഷം ...മരിച്ചപ്പോൾ പോലീസ് മൃതദേഹം വീട്ടിലെത്തിച്ചു
കഴിഞ്ഞ പത്ത് വർഷം ജീത് ബഹദൂറിന്റെ വിലാസം അഡ്‌മിഷൻ നമ്പർ 22 , ശാന്തി നികേതൻ , ദില്ലി എന്നായിരുന്നു. ഇത്രയും കാലം സ്വന്തം പേരും വിലാസവും അന്വേഷിച്ചു നടന്നെങ്കിലും അദ്ദേഹത്തിന് കുടുംബത്തെ ഓർക്കത്തെടുക്കാനായില്ല .
ദില്ലിയിലെ സഫ്‌ദർജംഗ് ഫ്ലൈഓവറിന് മുകളിൽ വച്ച് 2009 ജൂലൈ ഒൻപതിന് മാരുതി 800 കാറിടിച്ച് ഓർമ്മയും സംസാരശേഷിയും നഷ്‌ടപ്പെട്ട ജീത് ബഹദൂർ ബസ്‌നെറ്റാണ് തന്റെ പേരും വിലാസവും നഷ്ടപ്പെട്ട് ഉറ്റവരെ കാണാനാകാതെ മരിച്ചത്.
അപകടത്തിന് ശേഷം ദില്ലിയിൽ എയിംസിൽ വച്ച് അദ്ദേഹത്തിന്റെ ജീവൻ തിരിച്ചുപിടിച്ചിരുന്നു. എന്നാൽ ഓർമ്മയും സംസാരശേഷിയും വീണ്ടെടുക്കാൻ ഡോക്ടർമാർക്ക് സാധിച്ചില്ല.
മൂന്നാഴ്ചയ്ക്ക് ശേഷം ഇദ്ദേഹത്തെ ആശുപത്രിയിൽ നിന്നും വിട്ടയച്ചു. അപ്പോഴേക്കും കുടുംബം കാണാതായ ആളെ തേടി പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പൊലീസിന് ആളെ കണ്ടെത്താനായില്ല
അതിനിടെ പൊലീസ് ഇദ്ദേഹത്തെ ദില്ലിയിലെ ശാന്തി നികേതൻ ആശുപത്രിയിലേക്ക് എത്തിച്ചിരുന്നു . പത്ത് വർഷം ഈ ആശുപത്രിയിൽ അന്തേവാസിയായി കഴിഞ്ഞ ജീത് ബഹദൂർ തന്റെ പേരും വിലാസവും കണ്ടെത്താനാകാതെ ദു:ഖത്തിലായിരുന്നു. ആശ്രമത്തിൽ അദ്ദേഹത്തിന് അഡ്‌മിഷൻ നമ്പർ 22 എന്നായിരുന്നു വിലാസം
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജീത് ബഹദൂറിന് ഒരു വാക്ക് പോലും കോടതിയിൽ പറയാനായില്ല. ഇദ്ദേഹത്തിന് ഇടക്കിടെ സ്ട്രോക്കും വന്നിരുന്നു. എട്ട് വർഷത്തിന് ശേഷം ഈ കേസിൽ പ്രതിയായിരുന്ന കാർ ഡ്രൈവറെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു .
മരണശേഷം ജീത് കുത്തിവരച്ച കടലാസുകളിൽ നിന്ന് മാൽമ, ദോൽഗിരി എന്ന് പൊലീസ് കണ്ടെത്തി. ഗൂഗിളിൽ തിരഞ്ഞ ദില്ലി പൊലീസ് ഇതൊരു സ്ഥലപ്പേരാണെന്നും നേപ്പാളിലാണെന്നും കണ്ടെത്തി. ദില്ലിയിൽ താമസിക്കുന്ന നേപ്പാൾ സ്വദേശികളുമായി ബന്ധപ്പെട്ടാണ് കുടുംബത്തെ കണ്ടെത്തിയത്.
പൊലീസിനും അപകടം ഉണ്ടാക്കിയ ഡ്രൈവർക്കുമെതിരെ ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുകയാണ് ജീത് ബഹദൂറിന്റെ കുടുംബം
https://www.facebook.com/Malayalivartha

























