ഉന്നാവോ മാനഭംഗക്കേസ് പ്രതിയായ മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗറിന്റെ ആയുധ ലൈസന്‍സ് റദ്ദാക്കി

ഉന്നാവോ മാനഭംഗക്കേസ് പ്രതിയായ മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗറിന്റെ ആയുധ ലൈസന്‍സ് റദ്ദാക്കി. കൊലക്കുറ്റത്തിന് കേസെടുത്തതിനു പിന്നാലെയാണ് സെന്‍ഗറിന്റെ തോക്ക് ലൈസന്‍സ് റദ്ദാക്കിയത്.
ആയുധ ലൈസന്‍സ് റദ്ദാക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടതിനു പിന്നാലെ റൈഫിളും റിവോള്‍വറുമടക്കം സെന്‍ഗറിന്റെ കൈവശമുണ്ടായിരുന്ന മൂന്ന് തോക്കുകളും കണ്ടുകെട്ടി. ഉന്നാവോ പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സെന്‍ഗര്‍ ഉള്‍പ്പെടെ 10 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. അപകടത്തില്‍ പെണ്‍കുട്ടിക്കും അഭിഭാഷകനും ഗുരുതര പരിക്കേല്‍ക്കുകയും രണ്ടു പേര്‍ മരണപ്പെടുകയും ചെയ്തിരുന്നു.
പെണ്‍കുട്ടിയുടെ അമ്മായിമാരാണ് മരിച്ചത്. പെണ്‍കുട്ടി ലക്‌നോവിലെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. സെന്‍ഗറിനെതിരെ പീഡനത്തിനും കൊലപാതകത്തിനും കേസെടുത്തിട്ടും ആയുധ ലൈസന്‍സ് റദ്ദാക്കാത്ത ജില്ലാ ഭരണകൂടത്തിന്റെ നടുപടി വിവാദമായിരുന്നു.
"
https://www.facebook.com/Malayalivartha























