എം.പിമാര്‍ക്ക് അച്ചടക്കമില്ല; വടിയെടുത്ത് മോദിയും അമിത് ഷായും;അച്ചടക്കമുള്ള പെരുമാറ്റം, പാര്‍ലമെന്‍റ് നടപടികള്‍,പ്രത്യയശാസ്ത്രം തുടങ്ങിയവയിൽ എം.പിമാര്‍ക്ക് ക്ലാസ് എടുക്കും

എം.പിമാര്‍ക്ക് അച്ചടക്ക ക്ലാസ് നല്‍കാന്‍ ബി.ജെ.പി മുന്നോട്ട്. അച്ചടക്കമുള്ള പെരുമാറ്റം, പാര്‍ലമെന്‍റ് നടപടികള്‍,പ്രത്യയശാസ്ത്രം തുടങ്ങിയവയിലാണ് ക്ലാസ് നല്‍കുക. രണ്ട് ദിവസത്തെ ക്ലാസിന് ശനിയാഴ്ച തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ മുതലായവര്‍ പങ്കെടുക്കുന്ന ക്ലാസില്‍ എം.പിമാരുടെ പങ്കാളിത്തം നിര്‍ബന്ധമാണ്. പാര്‍ലമെന്‍റിലെ കടമകളെ കുറിച്ച് അമിത് ഷാ ക്ലാസെടുക്കും. ഞായറാഴ്ചയാണ് മോദി ക്ലാസെടുക്കുന്നത്. എന്നാൽ പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.
പുതിയ എം.പിമാര്‍ക്ക് പാര്‍ലമെന്‍റ് സംബന്ധിയായ കാര്യങ്ങളില്‍ പരിചയം നല്‍കാനും ഉത്തരവാദിത്തങ്ങള്‍ പഠിപ്പിക്കാനുമാണ് ക്ലാസെന്ന് ബി.ജെ.പിവ്യക്തമാക്കുന്നു. മറ്റ് പാര്‍ട്ടികളില്‍ നിന്ന് എത്തിയവരും എം.പിമാരിലുള്ളതിനാല്‍ ഇവര്‍ക്ക് ബി.ജെ.പിയുടെ രീതികള്‍ പഠിപ്പിക്കുകയും ക്ലാസിലൂടെ ലക്ഷ്യമിടുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അധ്യക്ഷത വഹിക്കും. മറ്റ് എല്ലാ എംഎൽഎമാരും എംപി മാറും സെഷനിൽ പങ്കെടുക്കും. പാർലമെന്റിലും പുറത്തും എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ച് എംഎൽഎമാർക്ക് കൈകൊണ്ട് പരിശീലനം നൽകിയതായി വൃത്തങ്ങൾ അറിയിച്ചു. പൊതുക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ബഹുജനങ്ങളുമായി എങ്ങനെ ബന്ധപ്പെടാമെന്ന് അഭ്യസ് വർഗ എംഎൽഎമാരെ പരിശീലിപ്പിക്കും. പാർലമെന്റ് ലൈബ്രറി കെട്ടിടത്തിലെ ജിഎംസി ബാലയോഗി ഓഡിറ്റോറിയത്തിൽ പരിശീലന ശില്പശാല നടക്കും. ബിജെപിയുടെ ദേശീയ ഐടി മേധാവി അമിത് മാൽവിയ നമോ ആപ്പിലും സോഷ്യൽ മീഡിയയിലും സെഷൻ നടത്തും.
സ്ത്രീശാക്തീകരണം പ്രധാന മുദ്രാവാക്യങ്ങളിലൊന്നാക്കിയ ബിജെപിക്കു പീഡനക്കേസിൽ പ്രതിയായ എംഎൽഎയെ പുറത്താക്കാൻ വേണ്ടിവന്നത് 2 വർഷമാണ്. മോദിക്കു പകരക്കാരനെന്നു വരെ വിശേഷിപ്പിക്കപ്പെട്ടിരുന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതിഛായയും ഉന്നാവ് പീഡനക്കേസിലെ കള്ളക്കളികൾ പുറത്തു വന്നതോടെ പരിതാപകരമായി.
സുപ്രീം കോടതി കേസിൽ ഇടപെട്ടപ്പോഴാണ് സെൻഗറിനെ പുറത്താക്കിയതായി പ്രഖ്യാപനമുണ്ടായത്. ഇയാളെ സസ്പെൻഡ് ചെയ്തിരുന്നുവെന്നും മാധ്യമങ്ങൾ ചോദിക്കാത്തതു കൊണ്ടാണു പറയാതിരുന്നതെന്നുമാണ് യുപി പാർട്ടി നേതൃത്വം നേരത്തേ വിശദീകരിച്ചത്. ഉന്നാവ് കേസിൽ ലോറി അപകടം സിബിഐക്കു വിട്ടുവെന്നു പറഞ്ഞു പിടിച്ചു നിൽക്കാനുള്ള ശ്രമവും പാളിയിരുന്നു. നേരത്തേ സിബിഐ എടുത്ത കേസുകളിൽ എന്തു നടപടിയുണ്ടായി എന്ന ചോദ്യമുയർന്നു. അച്ചടക്ക നടപടി വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ട കേസുകളിൽപ്പോലും പാർട്ടി നടപടിയെടുക്കാത്തതു ചർച്ചയായിരുന്നു.
https://www.facebook.com/Malayalivartha























