ശ്രീനഗര്‍ വിമാനത്താവളമുള്‍പ്പെടെ പ്രധാന യാത്രാ കേന്ദ്രങ്ങളില്‍ വന്‍ തിരക്ക്... അമര്‍നാഥ് തീര്‍ത്ഥാടകരോട് എത്രയും പെട്ടെന്ന് തിരിച്ചു പോകാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് പലരും ടിക്കറ്റെടുക്കാതെ വിമാനത്താവളത്തിലെത്തി

അമര്‍നാഥ് തീര്‍ത്ഥാടകരോട് എത്രയും പെട്ടെന്ന് തിരിച്ചു പോകാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചതിന് പിന്നാലെ ശ്രീനഗര്‍ വിമാനത്താവളമുള്‍പ്പെടെ പ്രധാന യാത്രാ കേന്ദ്രങ്ങളില്‍ വന്‍ തിരക്ക്. ടിക്കറ്റ് എടുക്കാതെയാണ് പലരും വിമാനത്താവളത്തിലെത്തിയത്. പ്രത്യേക സാഹചര്യത്തില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്താന്‍ തയ്യാറാണെന്ന് ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. അമര്‍നാഥ് യാത്രാ പാതക്കടുത്ത് നിന്ന് ബോംബുകളും സ്‌നൈപ്പര്‍ റൈഫിളും കണ്ടെടുത്തിയിരുന്നു.
പാകിസ്താന്റെ പിന്തുണയോടെ ഭീകരര്‍ മേഖലയില്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനേത്തുടര്‍ന്നാണ് ചരിത്രത്തിലാദ്യമായി തീര്‍ത്ഥാടകരോട് ജമ്മു കശ്മീര്‍ വിടാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. വിവരം അറിഞ്ഞതു മുതല്‍ ഇവിടെ എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന ഭീതി പരന്നതായി യാത്രക്കാര്‍ പറഞ്ഞു. അമര്‍നാഥിലേക്ക് ഹെലികോപ്റ്റര്‍ ടിക്കറ്റെടുത്തവരും യാത്ര മതിയാക്കി തിരിച്ചു പോയി. ഈ സാഹചര്യത്തില്‍ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, വിസ്താര എന്നീ വിമാനക്കമ്ബനികള്‍ ജമ്മു കശ്മീരിലേക്കും തിരിച്ചും ഉള്ള ഫ്‌ളൈറ്റുകളുടെ കാന്‍സലേഷന്‍ ചാര്‍ജും റീഷെഡ്യൂള്‍ ചാര്‍ജും താല്‍ക്കാലികമായി വേണ്ടെന്ന് വെച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























