ഛത്തീസ്ഗഢില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഏഴ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഢില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഏഴ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. രജനാന്‍ഡോഗണ്‍ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മില്‍ പുലര്‍ച്ചെ ആറ് മണിയോടെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്.
സിതഗോറ്റ ഗ്രാമത്തിലാണ് സംഭവമുണ്ടായതെന്ന് മാവോയിസ്റ്റ് ഓപ്പറേഷന്റെ ചുമതലയുള്ള ഡി.ഐ.ജി സുന്ദരരാജ് പറഞ്ഞു. ഇതുവരെ ഏഴ് മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. എ.കെ 47 തോക്കുകള്‍ അടക്കമുള്ള മാരകായുധങ്ങളും മാവോയിസ്റ്റുകളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
"
https://www.facebook.com/Malayalivartha























