വാക്ക് തർക്കത്തിനിടെ കാമുകിയെ കൊലപ്പെടുത്തിയ യുവാവിനെ മരണം വരെ തൂക്കിലേറ്റാന്‍ വിധി

കോളജ് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ ആണ് സുഹൃത്തിന് വധശിക്ഷ. ആസാമിലെ ഗോഹട്ടിയിലെ കോളജ് വിദ്യാര്‍ഥിനി ശ്വേത അഗര്‍വാളിനെ കൊന്നുകത്തിച്ച കേസില്‍ ആണ്‍സുഹൃത്ത് ഗോവിന്ദ് സിംഹാളിനാണ് കോടതി മരണം വരെ തൂക്കിലേറ്റാന്‍ വിധിച്ചിരിക്കുന്നത് . ഗോവിന്ദയുടെ മാതാവിനെയും സഹോദരിയേയും ജീവപര്യന്തം തടവിനും ശിക്ഷിച്ചു. 2017 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. ഗോവിന്ദയുടെ വീടിന്റെ കുളിമുറിയില്‍ ശ്വേതയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഗോവിന്ദയുടെ വാടക വീട്ടില്‍ എത്തിയ പെണ്‍കുട്ടിയും ഇയാളും തമ്മിൽ വിവാഹം സംബന്ധിച്ച് വഴക്കുണ്ടായി. വാക്കേറ്റത്തിനിടെ ശ്വേതയുടെ തല ഗോവിന്ദ ഭിത്തിയില്‍ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ശ്വേത ബോധരഹിതയായി നിലത്തുവീണു. ഗുരുതര പരിക്കേറ്റ ശ്വേത മരണപ്പെട്ടു എന്നുകരുതി ഗോവിന്ദയും മാതാവും സഹോദരിയും ചേര്‍ന്ന് തീകൊളുത്തുകയായിരുന്നു. പിന്നീട് മൃതദേഹം ഒളിപ്പിക്കാനുള്ള ശ്രമവും നടത്തി. കഴിഞ്ഞ മാസം 30 ന് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.
https://www.facebook.com/Malayalivartha

























