കുമാരസ്വാമി രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു... രണ്ടുവട്ടം മുഖ്യമന്ത്രി കസേരയിലെത്തിച്ചതിന് ദൈവത്തിനു നന്ദി; മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് ജനങ്ങളെയല്ലാതെ ആരെയും തൃപ്തിപ്പെടുത്താന്‍ താന്‍ ശ്രമിച്ചിട്ടില്ല

ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ പരാജയപ്പെട്ട് കര്‍ണാടകയില്‍ രാജി വയ്‌ക്കേണ്ടി വന്ന മുന്‍ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ആക്‌സ്മികമായാണ് താന്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. തന്റെ മുഖ്യമന്ത്രി സ്ഥാനവും യാദൃശ്ചികമായിരുന്നു. രണ്ടുവട്ടം തന്നെ മുഖ്യമന്ത്രി കസേരയിലെത്തിച്ചതിന് ദൈവത്തിനു നന്ദി അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് ജനങ്ങളെയല്ലാതെ ആരെയും തൃപ്തിപ്പെടുത്താന്‍ താന്‍ ശ്രമിച്ചിട്ടില്ല.14മാസക്കാലം മുഖ്യമന്ത്രിയായിരുന്ന സമയത്ത് സംസ്ഥാനത്തിന്റെ വികസത്തിനാണ് താന്‍ പ്രധാന്യം നല്‍കിയത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























