ജമ്മു കാശ്മീരിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനുള്ള പാക്കിസ്ഥാന്റെ ശ്രമം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തി

ജമ്മു കാശ്മീരിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനുള്ള പാക്കിസ്ഥാന്റെ ശ്രമം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തി. കാശ്്മീരിലെ ഖേരന്‍ സെക്ടറിലൂടെ നുഴഞ്ഞു കയറാനാണ് പാക് സൈന്യത്തിന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീം ശ്രമം നടത്തിയത്. എന്നാല്‍, ഈ നീക്കം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തി. അഞ്ച് നുഴഞ്ഞു കയറ്റക്കാരെയാണ് സൈന്യം വെടിവച്ചിട്ടത്.
കൊല്ലപ്പെട്ട നുഴഞ്ഞു കയറ്റക്കാരുടെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. 36 മണിക്കൂറിനിടെയാണ് അഞ്ച് നുഴഞ്ഞു കയറ്റക്കാരെയും സൈന്യം വധിച്ചതെന്നാണ് സൂചന. മേഖലയില്‍ ഇപ്പോഴും വെടിവയ്പ് തുടരുകയാണെന്നാണ് വിവരം. ശക്തമായ വെടിവയ്പ് തുടരുന്നതിനാല്‍ ഇന്ത്യ വധിച്ചവരുടെ മൃതദേഹങ്ങള്‍ സൈന്യത്തിന് അവിടെ നിന്നും നീക്കാന്‍ സാധിച്ചിട്ടില്ല.
അതിനിടെ, പൂഞ്ച് ജില്ലയിലെ മെന്ദാര്‍ സെക്ടറിലും പാക് പ്രകോപനമുണ്ടായി. വൈകിട്ട് എട്ടോടെയായിരുന്നു ഇത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. ഭീകരവാദികളുടെ ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കാഷ്മീരിലെ സുരക്ഷ കഴിഞ്ഞ ദിവസം ശക്തമാക്കിയിരുന്നു. അമര്‍നാഥ് തീര്‍ഥാടനം താത്കാലികമായി നിര്‍ത്തിവയ്ക്കുകയും തീര്‍ഥാടകര്‍ എത്രയുംവേഗം കാഷ്മീര്‍ വീട്ടുപോകണമെന്ന നിര്‍ദ്ദേശവും നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha

























