Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

അമിത് ഷാ ഡോവലിനെ കണ്ടു ; നിർണായക യോഗം വിളിച്ച് ഇമ്രാനും

04 AUGUST 2019 06:03 PM IST
മലയാളി വാര്‍ത്ത

More Stories...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!

കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..

അമിത് ഷാ ജമ്മു കശ്മീർ സന്ദർശിക്കുമെന്ന റിപ്പോർട്ടുകൾക്കു പിന്നാലെ ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജിവ് ഗോബെ എന്നിവരുൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തി . ഇന്റലിജന്‍സ് ബ്യൂറോ തലവന്‍ അരവിന്ദ് കുമാര്‍, റോ തലവന്‍ സാമന്ത് കുമാര്‍ ഗോയല്‍ എന്നിവരും അമിത് ഷാ വിളിച്ച് ചേര്‍ത്ത യോഗത്തിനെത്തി. കശ്മീരിലെ സുരക്ഷാ വിന്യാസങ്ങളെ കുറിച്ചാണ് യോഗം വിലയിരുത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍

കശ്മീരിലെ സാഹചര്യങ്ങളെക്കുറിച്ച് ശ്രദ്ധിക്കണമെന്ന് വിദേശകാര്യ മന്ത്രി ഷാ മഹമ്മൂദ് ഖുറേഷി രാജ്യാന്തര സംഘടന ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ–ഓപറേഷൻ (ഒഐസി) സെക്രട്ടറി ജനറൽ ഡോ.യൂസഫ് അഹമ്മദ് അൽ–ഒതയ്മീനോട് ആവശ്യപ്പെട്ടതായി റേഡിയോ പാക്കിസ്ഥാൻ റിപ്പോർട്ട് ചെയ്തു. ഒഐസി സമ്പൂർണ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. മേഖലയിലെ സമാധാനം തകർക്കുന്നതിനു വേണ്ടിയാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് ഞായറാഴ്ച രാവിലെ ചേർന്ന അടിയന്തര യോഗത്തിൽ ഖുറേഷി ആരോപിച്ചിരുന്നു

അതിനിടെ, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നേതൃത്വത്തിൽ ദേശീയ സുരക്ഷാ സമിതി യോഗം ചേർന്നു. ഐക്യത്തിന്റെ സന്ദേശം നൽകുന്നതിനു വേണ്ടിയാണ് യോഗമെന്നാണ് പാക്കിസ്ഥാൻ പറയുന്നത്. കശ്മീരിലെ സാഹചര്യം വിലയിരുത്തുകയായിരുന്നു ഞായറാഴ്ചയിലെ യോഗത്തിന്റെ ലക്ഷ്യമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദേശീയ സുരക്ഷയെക്കുറിച്ചുള്ള കാര്യങ്ങൾക്കാണു യോഗത്തിൽ പ്രാധാന്യം നൽകിയതെന്നുമാണ് റിപ്പോർട്ടുകൾ

അമിത് ഷാ ഉടനെ തന്നെ ജമ്മു കശ്മീര്‍ സന്ദര്‍ശിച്ചേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ലമെന്റ് സമ്മേളനം അവസാനിച്ച ശേഷമായിരിക്കും അമിത് ഷായുടെ കശ്മീര്‍ സന്ദര്‍ശനം. ഓഗസ്റ്റ് 9നാണ് പാര്‍ലമെന്റ് സമ്മേളനം അവസാനിക്കുന്നത്. ആദ്യം ജമ്മുവിലും പിന്നീട് കശ്മീരിലും അമിത് ഷാ സന്ദര്‍ശനം നടത്തും

ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിച്ച പാകിസ്ഥാന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീം അംഗങ്ങളെ കഴിഞ്ഞ ദിവസം ഇന്ത്യന്‍ സൈന്യം വധിച്ചിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ കൊണ്ട് പോകാന്‍ പാകിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുകയാണ്. ജൂലൈ 29നും 31നും ഇടയില്‍ ഇന്ത്യയിലേക്ക് നിരന്തരം നുഴഞ്ഞ് കയറ്റല്‍ ശ്രമം ഭീകരര്‍ നടത്തിയിരുന്നു എന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വന്നിട്ടുളള റിപ്പോര്‍ട്ട്. പുല്‍വാമ പോലെ വന്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായും ഇന്റലിജന്‍സ് വിവരമുളളതായി ദേശീയ മാധ്യമമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു . ഈ സാഹചര്യത്തതിൽ സുരക്ഷാ ഉറപ്പാക്കുന്നതിന് ഭാഗമായി കർശന നടപടികളാണ് കാശ്മീരിൽ സ്വീകരിച്ചിരിക്കുന്നത്

ജമ്മു കശ്മീർ ക്രിക്കറ്റ് ടീമിന്റെ ഉപദേശകനായ ഇർഫാൻ ഖാനോടും മറ്റു സിലക്ടർമാരോടും ഉൾപ്പടെ ടൂറിസ്റ്റുകളോട് സംസ്ഥാനം വിടാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

പാക്കിസ്ഥാൻ ബോർഡർ ആക്‌ഷൻ ടീമിലെ ഏഴു പേരാണ് ശനിയാഴ്ച കേരൻ സെക്ടറിൽ ഇന്ത്യൻ സൈന്യത്തിന്റെ വെടിയേറ്റു മരിച്ചത്. എന്നാൽ കശ്മീരിലെ സംഭവവികാസങ്ങളിൽ നിന്ന് ലോകശ്രദ്ധ മാറ്റുന്നതിനു വേണ്ടിയുള്ള ഇന്ത്യയുടെ പ്രചാരവേലയാണു ഇതെന്നാണ് പാക്ക് വാദം. ഇന്ത്യൻ സൈന്യത്തിന്റെ ആക്രമണത്തിൽ മരിച്ചത് പാക്ക് സൈനികർ അല്ലെന്നും പാക്ക് സൈന്യവും വിദേശകാര്യ മന്ത്രാലയവും ആവർത്തിച്ചു. വെള്ളപ്പതാക വീശി സമാധാന സന്ദേശവുമായെത്തിയാൽ മൃതദേഹങ്ങൾ പാക്കിസ്ഥാനു വിട്ടുനൽകാമെന്ന് ഇന്ത്യ അറിയിച്ചതിനുള്ള മറുപടിയായിട്ടായിരുന്നു പാക്കിസ്ഥാൻ ഇങ്ങനെ പറഞ്ഞത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (8 minutes ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (46 minutes ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (1 hour ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (8 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (8 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (8 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (8 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (8 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (9 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (9 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (9 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (9 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (9 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (9 hours ago)

Malayali Vartha Recommends