മഹാരാഷ്ട്രയില്‍ മഴ ശക്തം.... കൊയിന ഡാമിനടുത്ത് കാറപകടത്തില്‍പെട്ട് മലയാളി യുവാവിനും കൂട്ടുകാരനും ദാരുണാന്ത്യം
മഹാരാഷ്ട്രയില്‍ മഴ ശക്തമാകുന്നു. വഡ്ഗാവ്ശേരിയില്‍ താമസിക്കുന്ന മലയാളി യുവാവ് വൈശാഖ് നമ്പ്യാരും (40 വയസ്സ്) കൂട്ടുകാരനുമാണ് കൊയിന ഡാമിനടുത്ത് കാറപകടത്തില്‍പെട്ടു ദാരുണമായി മരണപ്പെട്ടത്. കൊയിന അണക്കെട്ടിന്റെ അടുത്തേക്ക് എത്തുന്നതിന് മുന്‍പ് തന്നെ രാത്രി ഏകദേശം 11 മണിയോടെ റോഡിനോട് ചേര്‍ന്ന ആഴമുള്ള കൊക്കയിലേക്ക് കാര്‍ മറഞ്ഞാണ് അപകടമുണ്ടായതെന്നാണ് പോലീസ് നിഗമനം.
കാറില്‍ വൈശാഖും സുഹൃത്തുമുണ്ടായിരുന്നു. കൂട്ടുകാരന്റെ മൃതദേഹവും തകര്‍ന്ന കാറും കണ്ടെത്താനായെങ്കിലും വൈശാഖിന്റെ യാതൊരു വിവരവും ഇതുവരേയും ലഭിച്ചിട്ടില്ല.
വൈശാഖിന്റെ ഭാര്യയും രണ്ടു മക്കളും ന്യൂയോര്‍ക്കിലാണ്. കമ്പനി ആവശ്യത്തിനായി ഇന്ത്യയിലെത്തിയ വൈശാഖ് നമ്പ്യാര്‍ ഇന്നലെ ശനിയാഴ്ചയാണ് വഡ്ഗാവ്ശേരിയിലെ കൂട്ടുകാരനുമൊത്ത് കൊയ്ന അണക്കെട്ട് പരിസരത്തേക്ക് പോയത്.
സംഭവമറിഞ്ഞ ബന്ധുക്കള്‍ രാത്രി പത്തു മണിയോടെ സംഭവസ്ഥലത്തെത്തി പോലീസുമായി ബന്ധപ്പെട്ടു. കനത്ത മഴ കാരണം തിരച്ചില്‍ നടത്തുവാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നാണ് പോലീസ് അറിയിച്ചത്.
https://www.facebook.com/Malayalivartha