തമിഴ്‌നാട്ടിലെ വെല്ലൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ പോളിംഗ് തുടങ്ങി...

തമിഴ്‌നാട്ടിലെ വെല്ലൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ പോളിംഗ് തുടങ്ങി. 18.85ലക്ഷം വോട്ടര്‍മാര്‍ ഇന്നു പോളിങ് ബൂത്തിലേക്ക്. രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണു പോളിങ്. 'പണമൊഴുക്ക്' കണ്ടെത്തിയതിനെ തുടര്‍ന്ന് ഏപ്രിലില്‍ പ്രഖ്യാപിച്ചിരുന്ന വോട്ടെടുപ്പ് റദ്ദാക്കിയതിനെ തുടര്‍ന്നാണിത്. 3വനിതകള്‍ ഉള്‍പ്പെടെ 28 സ്ഥാനാര്‍ഥികളാണു ജനവിധി തേടുന്നത്. അണ്ണാ ഡിഎംകെയുടെ എ.സി.ഷണ്‍മുഖം, ഡിഎംകെ സ്ഥാനാര്‍ഥി കതിര്‍ ആനന്ദ് എന്നിവര്‍ തമ്മിലാണു പ്രധാന മല്‍സരം. നാം തമിഴര്‍ കക്ഷി സ്ഥാനാര്‍ഥി ദീപലക്ഷ്മിയും മല്‍സര രംഗത്തുണ്ട്.
വെള്ളിയാഴ്ചയാണ് വോട്ടെണ്ണല്‍ . ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒന്നൊഴികെ എല്ലായിടത്തും പരാജയപ്പെട്ട അണ്ണാഡിഎംകെയ്ക്ക് വെല്ലൂരില്‍ അഭിമാന പോരാട്ടമാണ്.
"
https://www.facebook.com/Malayalivartha



























