Widgets Magazine
12
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിഭാഷകയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല; രാഹുൽ മാങ്കൂട്ടത്തിൽ കേസ് അതിജീവിതയ്ക്കെതിരായ സൈബർ ആക്രമണത്തിൽ ദീപ ജോസഫിന് തിരിച്ചടി...


യുവതി പാമ്പായി മാറി..ഒടുവിൽ കള്ളം പൊളിച്ച് പൊലീസിന്റെ ഇടപെടൽ..കിടക്കയിൽ വളയും മാലയും പൊട്ടും അടക്കമുള്ള ആഭരണങ്ങൾക്ക് മുകളിലായി പാമ്പിന്റെ പടമാണ് ഉണ്ടായിരുന്നത്..


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനം ഉന്നയിച്ച എം.എ. ഷഹനാസിനെതിരെ പരാതി: വ്യാജ ഐഡി കാർഡ് നിർമ്മാണവും കള്ളപ്പണ ഇടപാട് ആരോപണവും...


ബിജെപി നേതാവിന്റെ സ്പാ പൂട്ടിച്ച് മേയര്‍..'ഈ തിരഞ്ഞെടുപ്പ് ബിജെപിക്ക് ഹാപ്പി എന്‍ഡിംഗ് ആയിരിക്കില്ല'.. സന്ദീപ് വാര്യരുടെ ഫേസ്ബുക് പോസ്റ്റ്..വിവാദം ആളിക്കത്തിക്കുന്നു


തീ തുപ്പുന്ന കാർ കണ്ടെത്തി.. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന രീതിയില്‍ സൈലന്‍സറില്‍ നിന്ന് തീ..നിയമം ലംഘിച്ച് അഭ്യാസപ്രകടനം നടത്തി.. രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്..

ഊബര്‍ യാത്രയുടെ ദുരനുഭവം പങ്കുവച്ച് യുവതി: കാറിനുള്ളിലെ സുരക്ഷാ ബട്ടണ്‍ അമര്‍ത്തിയപ്പോള്‍ കോള്‍വന്നത് ഡ്രൈവറിന്

05 AUGUST 2019 07:40 PM IST
മലയാളി വാര്‍ത്ത

രാത്രി ഊബറില്‍ കയറിയ യുവതിയോട് ഡ്രൈവര്‍ അപമര്യാദയായി പെരുമാറിയ ദുരനുഭവം പങ്കുവച്ച് യുവതി. ബെംഗളുരുവിലാണ് സംഭവം. കാറില്‍ നിന്ന് ഇറങ്ങിയില്ലെങ്കില്‍ വസ്ത്രങ്ങള്‍ വലിച്ചു കീറുമെന്ന് ഡ്രൈവര്‍ ഭീഷണിപ്പെടുത്തിയെന്നു യുവതി പറയുന്നു. കാറിനുള്ളിലെ സുരക്ഷാ ബട്ടണ്‍ അമര്‍ത്തിയപ്പോള്‍ ഡ്രൈവറെ വിളിച്ചാണ് ഊബര്‍ കാര്യം തിരക്കിയതെന്നും യുവതി പറയുന്നു.

യുവതിയുടെ ട്വിറ്റര്‍ പോസ്റ്റ് ഇങ്ങനെ

'ജീവിതത്തില്‍ ഏറ്റവും മാനസികാഘാതമുണ്ടാക്കിയ അനുഭവത്തിലൂടെയാണ് ഇന്ന് ഞാന്‍ കടന്നുപോയത്. സഹപ്രവര്‍ത്തകര്‍ക്കൊപ്പം രാത്രി ഭക്ഷണം കഴിച്ച ശേഷം ഊബറില്‍ താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു. ആ സമയം കാറില്‍ കയറുന്നവരുടെ മോശം പെരുമാറ്റത്തെക്കുറിച്ച് ഫോണില്‍ സംസാരിക്കുകയായിരുന്നു ഡ്രൈവര്‍. ഇതിന് ശേഷം അയാള്‍ എനിക്കു നേരെ തിരിഞ്ഞു. വിദ്യാഭ്യാസമുള്ള സ്ത്രീയായതിനാല്‍ ജോലി കഴിഞ്ഞ് ഏഴ് മണിക്ക് മുന്‍പ് വീട്ടിലെത്തണമെന്നും സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കരുതെന്നും അയാള്‍ പറഞ്ഞു. ഞാന്‍ മദ്യപിച്ചിട്ടില്ലെന്നും സ്വന്തം കാര്യം നോക്കിയാല്‍ മതിയെന്നും മറുപടി നല്‍കി.
പിന്നാലെ അയാളെന്നെ അസഭ്യം പറയാന്‍ തുടങ്ങി. അയാള്‍ കാറിന്റെ വേഗത കൂടി കുറച്ചതോടെ എനിക്ക് പേടിയായി. കാറിലുണ്ടായിരുന്ന സേഫ്റ്റി ബട്ടണ്‍ അമര്‍ത്തി. എന്നെ വിളിക്കേണ്ടതിന് പകരം ഊബര്‍ വിളിച്ചത് െ്രെഡവറെയാണ്. ഞാന്‍ മദ്യലഹരിയിലാണെന്ന് ഡ്രൈവര്‍ വിളിച്ചയാളോട് പറഞ്ഞു. അപ്പുറത്തിരുന്ന് എന്നോട് സംസാരിക്കണമെന്ന് ഞാന്‍ അലറി. അപ്പോഴാണ് ആ ഫോണിലുണ്ടായിരുന്ന കസ്റ്റമര്‍ കെയര്‍ ഉദ്യോഗസ്ഥ എന്നോട് സംസാരിക്കുന്നത്. എന്നെ സഹായിക്കണമെന്ന് ഉദ്യോഗസ്ഥയോട് പറഞ്ഞു. കാറില്‍ നിന്നിറങ്ങണമെന്നും മറ്റൊരു ടാക്‌സി ഉടന്‍ ബുക്ക് ചെയ്ത് തരാമെന്നും അവര്‍ ഉറപ്പു നല്‍കി. അപ്പോഴേക്കും ഡ്രൈവര്‍ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. കാറില്‍ നിന്നിറങ്ങിയില്ലെങ്കില്‍ വസ്ത്രങ്ങള്‍ വലിച്ചു കീറുമെന്ന് പറഞ്ഞു.
രാത്രി 11.15ന് അത്ര പരിചയമില്ലാത്ത, തിരക്കില്ലാത്ത റോഡില്‍ ഞാനിറങ്ങി. അവര്‍ വിളിച്ചു തരാം എന്ന് പറഞ്ഞ കാറിനു വേണ്ടി കാത്തു നിന്നു. എന്നാല്‍ ഊബര്‍ അധികൃതര്‍ ആരും എന്നെ വിളിച്ചില്ല. പതിനഞ്ച് മിനിട്ടോളം തുടര്‍ച്ചയായി തിരിച്ചുവിളിച്ചിട്ടും മെസേജ് അയച്ചിട്ടും പ്രതികരിച്ചില്ല. പിന്നീട് എന്റെ സുഹൃത്തുക്കളെ സഹായത്തിനായി വിളിച്ചു. എന്റെ പണം തിരികെ നല്‍കി എന്നത് മാത്രമാണ് ഊബര്‍ ചെയ്തത്. സേഫ്റ്റി ബട്ടണ്‍ അമര്‍ത്തിയ കസ്റ്റമറെ വിളിക്കാതെ ഡ്രൈവറെ വിളിക്കുക എന്നത് ആക്ഷേപകരമാണ്. എനിക്കുണ്ടായത് വളരെ മോശം അനുഭവം ആയതുകൊണ്ട് മാത്രമല്ല, ഊബറിന്റെ സുരക്ഷാസംവിധാനങ്ങള്‍ എത്രത്തോളം താളം തെറ്റിയതാണ് എന്ന് ആളുകളെ അറിയിക്കാന്‍ കൂടി വേണ്ടിയാണ്' യുവതി പറയുന്നു.
യാത്രയുടെ വിവരങ്ങളും ഊബറിന് അയച്ച മെസേജുകളുടെ സ്‌ക്രീന്‍ഷോട്ടുകളും യുവതി പങ്കുവെച്ചിട്ടുണ്ട്. യുവതിയെ വിളിച്ചിട്ട് കിട്ടിയില്ലെന്നാണ് ഊബര്‍ നല്‍കുന്ന വിശദീകരണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചികിത്സാ കാലഘട്ടത്തില്‍ താന്‍ നേരിട്ട വലിയൊരു വീഴ്ചയെക്കുറിച്ച് തുറന്നുപറഞ്ഞ് നടി മംമ്ത മോഹന്‍ദാസ്  (6 hours ago)

അദാനി ഗ്രൂപ്പിനെതിരായ അപകീര്‍ത്തി പരാമര്‍ശം നടത്തിയ മാധ്യമപ്രവര്‍ത്തകന് ഒരു വര്‍ഷം തടവ്  (6 hours ago)

യുഎസ് വ്യാപാര കരാറിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് രാഹുല്‍ ഗാന്ധി  (6 hours ago)

സമഗ്രമായ ലിംഗനീതി ഉറപ്പാക്കാന്‍ സംസ്ഥാനത്ത് പുതിയ 'വനിതാ നയം 2026'; സമ്പൂര്‍ണ സ്ത്രീപക്ഷ സംസ്ഥാനമാക്കി മാറ്റുക ലക്ഷ്യം  (7 hours ago)

തിരുവല്ല സ്പായില്‍ ഗുണ്ടാസംഘം നടത്തിയ ആക്രമണം : രണ്ടു പ്രതികള്‍ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി  (8 hours ago)

കേന്ദ്രം അടച്ചുപൂട്ടിയ സ്ഥാപനം ഏറ്റെടുത്ത് ലാഭകരമാക്കാന്‍ 741 കോടിയുടെ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍  (8 hours ago)

ഈ പരിപാടി നോമ്പിന് നടക്കില്ല കട്ടായം പറഞ്ഞ് ഹംദാൻ...! 19-ന് UAE-യിൽ സംഭവിക്കുന്നത് ഇനി ഈ കാര്യങ്ങൾ ശ്രദ്ധിക്കണം  (8 hours ago)

പുലര്‍ച്ചെ റോഡില്‍ കുരച്ചെത്തിയ തെരുവ്‌നായ്ക്കള്‍ തെയ്യം കണ്ട് തിരിഞ്ഞോടി  (8 hours ago)

ഓപ്പറേഷന്‍ ഡിഹണ്ടില്‍ ഒറ്റദിവസം രജിസ്റ്റര്‍ ചെയ്തത് 39 കേസുകള്‍  (9 hours ago)

'ഷഹനാസിന്റെ ഗ്ലാമർ കണ്ട് ആണുങ്ങൾക്ക് കുശുമ്പ്' ദേ ഒരു ഫ്രോഡ് മറ്റൊരു ഫ്രോഡിനെ വെളിപ്പിക്കുന്നു എന്ന്..!കലാപം..!!  (9 hours ago)

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയെച്ചൊല്ലി ഉയരുന്ന വിവാദങ്ങള്‍ക്കും വിഭാഗീയത ആരോപണങ്ങള്‍ക്കും കൃത്യമായ മറുപടിയുമായി വടകര എം.പി ഷാഫി പറമ്പില്‍  (9 hours ago)

യുടൂബറുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്  (9 hours ago)

ബൈക്കില്‍ നിന്ന് തെറിച്ചു വീണ യുവാവ് കാറിനടിയില്‍പ്പെട്ട് മരിച്ചു  (10 hours ago)

ടൊവിനോയെക്കുറിച്ച് കേട്ടതൊന്നും ശരിയല്ലെന്ന് ആലപ്പി അഷ്‌റഫ്  (12 hours ago)

രാത്രികാല യാത്രകളിലെ സ്ത്രീ സുരക്ഷ: ഗവ. സൈബർപാർക്കും കേരള വനിതാ കമ്മീഷനും സംയുക്തമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു  (12 hours ago)

Malayali Vartha Recommends