ജമ്മുകശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷമുള്ള നിയന്ത്രണങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് ആക്ടിവിസ്റ്റ്നല്കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണനയില്‍

ജമ്മുകശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷമുള്ള നിയന്ത്രണങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് ആക്ടിവിസ്റ്റ്നല്കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കോണ്‍ഗ്രസ് ആക്ടിവിസ്റ്റ് തെഹ്സീന്‍ പൂനാവാലയാണ് ഹരജി നല്‍കിയത്. അരുണ്‍ മിശ്ര, എം.ആര് ഷാ, അജയ് രസ്തോഗി എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് ഹരജി പരിഗണിക്കുക.അനാവശ്യമായി ജമ്മുകശ്മീരില്‍ കര്‍ഫ്യുവും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്നതിനെതിരെയാണ് ഹര്‍ജി.
ഫോണും ഇന്റര്‍നെറ്റും റദ്ദാക്കുന്ന നടപടിയേയും ഹര്‍ജി വിമര്‍ശിക്കുന്നുണ്ട്. പൗരന്മാര്ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ കഴിയാത്ത സാഹചര്യമാണ് കശ്മീരിലുള്ളതെന്നും ഹര്‍ജിയില്‍ പറയുന്നു.
കശ്മീരില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെതിരെ കശ്മീര്‍ ടൈംസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ അനുരാധ ബാസിനും ഹര്‍ജി നല്‍കിയിട്ടുണ്ട്. ഹര്‍ജി അടിയന്തിരമായി ലിസ്റ്റ് ചെയ്യണമെന്നും അനുരാധ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പുറമേ എന്‍.സി.പിയും സമാന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha