12 ജെഡിഎസ് എംഎല്‍എമാര്‍ കൂടി ബിജെപിയേക്ക് ചേക്കേറാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ജെഡിഎസിലെ കുടുംബാധിപത്യത്തിനെതിരെ അതൃപ്തിയാണ് എംഎല്‍എമാരാണ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരാന്‍ പ്രേരിപ്പിക്കുന്നത് . പാര്‍ട്ടിയിലെ പ്രധാന പദവികള്‍ എല്ലാം എച്ച്ഡി ദേവഗൗഡ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും നല്‍കുന്നുവെന്നാണ് എംഎല്‍എമാരുടെ ആരോപണം

ദക്ഷിണേന്ത്യയില്‍ ആദ്യം താമര വിരിഞ്ഞത് കർണാടകയിലാണ് ...എന്നാൽ അധികാരത്തിലേറി മൂന്നാഴ്‌ച പിന്നിട്ടിട്ടും കർണാടകത്തിൽ മന്ത്രി സഭ എന്നാൽ മുഖ്യമന്ത്രി മാത്രം എന്ന അവസ്ഥയാണിപ്പോൾ ..മൂന്നാഴ്‌ചയ്‌ക്കുള്ളിൽ യെദ്യൂരപ്പ നാല് മന്ത്രിസഭായോഗം വിളിച്ചുചേർത്തുവെങ്കിലും മന്ത്രിയായി പങ്കെടുത്തത് മുഖ്യമന്ത്രിമാത്രം. ചീഫ് സെക്രട്ടറിയും വകുപ്പുതലവൻമാരുമാണ് മന്ത്രിസഭായോഗത്തിൽ പങ്കെടുക്കുന്നത്.
അധികാരം തിരിച്ച് പിടിക്കാനുള്ള ജീവന്‍മരണ പോരാട്ടത്തിലാണ് ഇപ്പോൾ ബിജെപി.
കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിലെ 17 എംഎല്‍എമാരെ അടര്‍ത്തിയെടുത്താണ് കര്‍ണാടകത്തില്‍ ബിജെപി വീണ്ടും ഭരണം പിടിച്ചെടുത്തത്. അധികാരത്തില്‍ ഏറിയെങ്കിലും രാജിവെപ്പിച്ച 17 വിമത എംഎല്‍എമാരേയും സ്പീക്കര്‍ അയോഗ്യരാക്കി. ഇതോടെ നേരിയ ഭൂരിപക്ഷത്തില്‍ ഭരണത്തില്‍ തുടരുന്ന ബിജെപി കൂടുതല്‍ പ്രതിപക്ഷ എംഎല്‍എമാരെ പാര്‍ട്ടിയില്‍ എത്തിക്കാനുള്ള സാധ്യത തേടുകയാണ്. അതേസമയം അയോഗ്യരാക്കപ്പെട്ട എംഎൽഎമാരുടെ കേസ് സുപ്രീംകോടതിയിലുള്ളതും ബിജെപിയിലെ മന്ത്രിസ്ഥാന മോഹികളുടെ എണ്ണപ്പെരുപ്പവും മന്ത്രിസഭാ രൂപീകരണത്തിനും ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്
എങ്കിലും ബിജെപി സർക്കാരിന്റെ മന്ത്രിസഭാ വികസനം ആഗസ്റ്റ് 20 ചൊവ്വാഴ്ച നടക്കും എന്ന് റിപ്പോർട്ടുകളുണ്ട്. മന്ത്രിസ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നവരുടെ പട്ടികയുമായി ഈ മാസം ആദ്യം മുഖ്യമന്ത്രി യെഡിയൂരപ്പ ദില്ലിയിൽ എത്തിയിരുന്നു. ഹൈക്കമാൻഡിന്റെ അനുമതി തേടുകയായിരുന്നു ലക്ഷ്യം. എന്നാൽ സംസ്ഥാനത്ത് പ്രളയക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ കർണാടകയിലേക്ക് തിരികെ പോയി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ അമിത് ഷാ യെഡിയൂരപ്പയ്ക്ക് നിർദ്ദേശം നൽകുകയായിരുന്നു
ബിജെപിയുടെ പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടി 12 ജെഡിഎസ് എംഎല്‍എമാര്‍ കൂടി ബിജെപിയേക്ക് ചേക്കേറാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ജെഡിഎസിലെ കുടുംബാധിപത്യത്തിനെതിരെ അതൃപ്തിയാണ് എംഎല്‍എമാരാണ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരാന്‍ പ്രേരിപ്പിക്കുന്നത് . പാര്‍ട്ടിയിലെ പ്രധാന പദവികള്‍ എല്ലാം എച്ച്ഡി ദേവഗൗഡ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും നല്‍കുന്നുവെന്നാണ് എംഎല്‍എമാരുടെ ആരോപണം
19 എംഎൽഎമാർ കൂറുമാറിയതിനെത്തുടർന്ന് നടത്തിയ വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ട കോൺഗ്രസ്–-ജെഡിഎസ് സഖ്യസർക്കാർ രാജിവച്ചതിനെത്തുടർന്നാണ് യെദ്യൂരപ്പ മുഖ്യമന്ത്രിയായത്.അതേസമയം രാജിവെച്ച 17 പേരേയും സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു . കൂറുമാറ്റ നിരോധന നിയമ പ്രകാരമാണ് സ്പീക്കറുടെ നടപടി. ഇതോടെ ഈ നിയമസഭ കാലാവധി പൂര്‍ത്തിയാക്കുന്ന 2023 വരെ വിമതര്‍ക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സാധിക്കില്ല.
സ്പീക്കറുടെ നടപടി കടുത്ത പ്രതിസന്ധിയാണ് ബിജെപിക്ക് സമ്മാനിച്ചത്. വിമതരെ സര്‍ക്കാരില്‍ ഉള്‍പ്പെടുത്താമെന്നായിരുന്നു ബിജെപിയുടെ വാഗ്ദാനം. എന്നാല്‍ അയോഗ്യതാ നടപടിയോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. സ്പീക്കറുടെ നടപടിക്കെതിരെ എംഎല്‍എമാര്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ കേസില്‍ അനുകൂല വിധി വന്നാല്‍ മാത്രമേ എംഎല്‍എമാരെ മന്ത്രി സഭയിൽ ഉൾപ്പെടുത്താനാകൂ.. . നിലവില്‍ ബിജെപിക്ക് ഒരു സ്വതന്ത്രന്‍ ഉള്‍പ്പെടെ 106 പേരുടെ പിന്തുണയാണ് ഉള്ളത്.
എംഎല്‍എമാരെ അയോഗ്യറാക്കിയാൽ കർണാടകയിൽ 17 മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങും.. ഇലക്ഷനിൽ കോണ്‍ഗ്രസും ജെഡിഎസും കൂടുതല്‍ സീറ്റുകള്‍ നേടിയാല്‍ ബിജെപിക്ക് വീണ്ടും ഭരണം നഷ്ടമായേക്കും. ഈ സാഹചര്യത്തില്‍ കൂടുതല്‍ എംഎല്‍എമാരെ മറുകണ്ടം ചാടിച്ച് സര്‍ക്കാരിന്‍റെ നില ഭദ്രമാക്കാനുള്ള ശ്രമത്തിലാണ് ബിജെപി ഇപ്പോൾ .
37 എംഎല്‍എമാരാണ് ജെഡിഎസിനുള്ളത്. കുമാരസ്വാമി സര്‍ക്കാരിനെതിരായ വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്ന രാജിവെച്ച മുന്‍ ജെഡിഎസ് സംസ്ഥാന അധ്യക്ഷനായ എഎച്ച് വിശ്വനാഥന്‍ ഉള്‍പ്പെടെയുള്ള മൂന്ന് എംഎല്‍എമാരെ പാര്‍ട്ടി അയോഗ്യരാക്കിയിരുന്നു. ഇവരെ കൂടാതെ അസംതൃപ്തരായ 12 പേര്‍ പാര്‍ട്ടി വിട്ട് ബിജെപിക്കൊപ്പം പോകാന്‍ ഒരുങ്ങുകയാണെന്നാണ് വിവരം.ഇവര്‍ ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട് ..
അതേസമയം 12 എം എൽ എ മാർ ഒരുമിച്ച് ബിജെപിയില്‍ ചേര്‍ന്നാല്‍ കൂറുമാറ്റ നിരോധന നിയമം ബാധകമായേക്കില്ല എന്നും സൂചനയുണ്ട് .അങ്ങിനെയെങ്കിൽ ഉപതിരഞ്ഞെടുപ്പിനുള്ള സാധ്യതയും ഇല്ലാതാകും. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 17 മണ്ഡലങ്ങളിലെ ഫലങ്ങളും ബിജെപി സര്‍ക്കാരിനെ ബാധിക്കില്ല. ഇതോടെ യെഡ്ഡി സര്‍ക്കാരിന് ഭരണ കാലയളവ് വലിയ വെല്ലുവിളികള്‍ ഇല്ലാതെ തന്നെ പൂര്‍ത്തിയാക്കാന്‍ സാധിച്ചേക്കും എന്ന സാധ്യതയും തെളിയുന്നുണ്ട് .
https://www.facebook.com/Malayalivartha


























