ജെ.എന്‍.യു എന്നത് മാറ്റി എം.എന്‍.യു; ജെ.എന്‍.യു സര്‍വകലാശാലയ്ക്ക് മോദിയുടെ പേരിടണമെന്നാവശ്യവുമായി ബിജെപി എംപി

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നല്‍കണമെന്ന് ആവശ്യവുമായി ബി.ജെ.പി എം.പിയും ഗായകനുമായ ഹാന്‍സ് രാജ് ഹാന്‍സ്. ജെ.എന്‍.യു എന്ന പേര് മാറ്റി 'എം.എന്‍.യു' എന്നാക്കണമെന്നാണ് ഹന്‍സ് രാജ് ആവശ്യമുന്നയിച്ചിരിക്കുന്നത് . മോദിയാണ് ഇപ്പോള്‍ രാജ്യത്ത് ഒരുപാട് മാറ്റങ്ങള്‍ കൊണ്ട് വന്നതെന്നും അതുകൊണ്ടാണ് ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയുടെ പേര് മാറ്റി 'മോദി നരേന്ദ്ര സര്‍വകലാശാല' എന്നാക്കി മാറ്റണമെന്ന് താന്‍ നിര്‍ദ്ദേശിച്ചതെന്നും ഹാന്‍സ് രാജ് പറഞ്ഞു. ഒരു പരിപാടിക്കായി സര്‍വകലാശായില്‍ എത്തിയതായിരുന്നു വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ നിന്നുമുള്ള എം.പി. ഹാൻസ് രാജ് സര്‍വകലാശാലയില്‍ എത്തിയ ഹാന്‍സ് കാശ്മീര്‍ വിഷയത്തില്‍ നെഹ്‌റു-ഗാന്ധി കുടുംബത്തെ കുറ്റപ്പെടുത്താനും മറന്നില്ല.
നമ്മുക്ക് മുന്‍പേ വന്ന ആള്‍ക്കാര്‍ ചെയ്ത തെറ്റുകളുടെ ഫലമാണ് നമ്മള്‍ അനുഭവിക്കുന്നത്. ജവാഹര്‍ലാല്‍ നെഹ്രുവാണ് ഈ തെറ്റുകള്‍ ചെയ്തത്. ജെ.എന്‍.യു സര്‍വകലാശാല വിദ്യാര്‍ത്ഥികളോട് ഹാന്‍സ് രാജ് പറഞ്ഞു .താന്‍ ആദ്യമായാണ് ജെ.എന്‍.യുവിലേക്ക് വരുന്നതെന്നും താന്‍ ഈ സര്‍വകലാശാലയെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























