ഇന്ത്യ ബ്രഹ്മോസ് മിസൈലിൻറെ ദൂര പരിധി വർധിപ്പിക്കാൻ ഒരുങ്ങുന്നു; പാകിസ്ഥാനും ചൈനയുടെ പകുതി ഭാഗവും അതിൻറെ പരിധിക്കുള്ളിൽ വരും; ഇന്ത്യ ആയുധങ്ങൾ വാങ്ങി കൂട്ടുന്നത് എന്തിനെന്ന ആശങ്കയോടെ പാകിസ്ഥാൻ

ഇന്ത്യ ബ്രഹ്മോസ് മിസൈലിൻറെ ദൂര പരിധി വർധിപ്പിക്കാൻ ഒരുങ്ങുന്നു. ലോകത്തെ തന്നെ ഏറ്റവും മികച്ച ക്രൂസ് മിസൈലായ ബ്രഹ്മോസിന്റെ വേഗം 3600 കിലോമീറ്ററാണ്. സൂപ്പർ സോണിക്ക് ബ്രഹ്മോസ് മിസൈലായ ബ്രഹ്മോസിൻറെ ദൂര പരിധി 300 ൽ നിന്ന് 500 ആക്കി ഉയർത്തും. ഇത് പിന്നീട് ഒരു വർഷത്തിനുള്ളിൽ 800 ആക്കി ഉയർത്താനാണ് ഡി ആർ ഡി ഒ പദ്ധതിയിടുന്നത്. ബ്രഹ്മോസിൻറെ പരിധി 500 കിലോമീറ്റർ പരിധിയിയാകുമ്പോൾ തന്നെ പാകിസ്ഥാനും ,ചൈനയുടെ പകുതി ഭാഗവും അതിൻറെ പരിധിക്കുള്ളിൽ വരും. 500 കിലോമീറ്ററാക്കി ഉയർത്തുന്ന ബ്രഹ്മോസ് മിസൈലിന്റെ പരീക്ഷണം ഉടൻ ഉണ്ടാകുമെന്നും കരുതുന്നു .റഷ്യയുമായി ചേർന്നാണ് ബ്രഹ്മോസ് നിർമ്മിക്കുന്നത്. ഈ മിസൈലിന്റെ ദൂരപരിധി വർദ്ധിപ്പിക്കാൻ കഴിഞ്ഞ വർഷം തന്നെ ഇന്ത്യ തീരുമാനിച്ചിരുന്നു. 2017 ൽ ഇന്ത്യ മിസൈൽ ടെക്നോളജി കൺട്രോൾ റെജിമിൽ അംഗത്വം എടുത്തിരുന്നു. ചൈനയുടെ ശക്തമായ എതിർപ്പുകൾ ഉണ്ടായിരുന്നെങ്കിലും ഇതെല്ലാം മറികടന്നായിരുന്നു ഇന്ത്യ അംഗത്വം എടുത്തത്. ഇതോടെയാണ് ബ്രഹ്മോസിന്റെ പരിധി വർദ്ധിപ്പിക്കാൻ സാദ്ധ്യമായത് .
എം ടി സി ആറിൽ അംഗത്വമുള്ള രാജ്യങ്ങൾക്ക് സാങ്കേതിക വിദ്യകൾ പരസ്പരം കൈമാറുവാനും 500 കിലോഗ്രാം വരെ ഭാരമുള്ളതും 300 കിലോമീറ്റര്‍ വരെ പരിധിയുള്ളതുമായ മിസൈലുകളും ഡ്രോണുകളും പരിശോധിക്കാനുമുള്ള അനുമതി കൊടുത്തിട്ടുണ്ട് . എന്നാൽ എം ടി സി ആറിൽ അംഗങ്ങളല്ലാത്ത രാജ്യങ്ങൾക്ക് 300 കിലോ മീറ്ററിൽ കൂടുതൽ പരിധിയുള്ള മിസൈലുകൾ കൈമാറുന്നതിനു വിലക്കുണ്ടായിരുന്നു . റഷ്യ നേരത്തെ എംടിസിആറില്‍ അംഗമായിരുന്നു. ഇക്കാരണത്താല്‍ ഇന്ത്യ റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസിന്റെ പരിധി 300 കിലോമീറ്ററായി കുറയ്‌ക്കുകയുണ്ടായി. എംടിസിആറിൽ അംഗത്വം ലഭിച്ചതോടെ ഈ പ്രതിസന്ധിയെ ഇന്ത്യ മറികടന്നു. വളരെ പെട്ടെന്ന് തന്നെ 800 കിലോമീറ്റർ ദൂരപരിധിയിൽ പോകാൻ ആകുന്ന വിധം ബ്രഹ്മോസിന്റെ പരിധിയെ വികസിപ്പിക്കാനാണ് ഇന്ത്യയുടെ നീക്കം. ബ്രഹ്മോസിനെക്കാൾ റേഞ്ചുള്ള ബാലിസ്റ്റിക് മിസൈലുകൾ ഇന്ത്യക്ക് നിലവിലുണ്ട്.
പക്ഷേ ബാലിസ്റ്റിക് മിസൈലുകളെയും ബ്രഹ്മോസിനെയും താരതമ്യം ചെയ്യുമ്പോൾ കൃത്യതയും,സൂക്ഷ്മതയുമുള്ളത് ബ്രഹ്മോസിനാണ്. ഈ കാരണത്താലാണ് ദീർഘദൂര ബ്രഹ്മോസ് മിസൈൽ നിർമിക്കാൻ ഇന്ത്യ തയ്യാറാകുന്നത്. എന്നാൽ ഇന്ത്യയുടെ ഈ നീക്കങ്ങളിൽ കടുത്ത ആശങ്കയിലാണ് പാകിസ്ഥാൻ. ആയുധങ്ങൾ വാങ്ങിച്ചു കൂട്ടുന്ന ഇന്ത്യയെ പറ്റി പാകിസ്ഥാന്റെ വാദം ഇങ്ങനെയാണ്; ജവഹർലാൽ നെഹ്രു വിഭാവനം ചെയ്ത സമാധാന ഇന്ത്യ എന്ന കാഴ്ച്ചപ്പാടിൽ നിന്നും ഇന്ത്യ ഏറെ അകലെയാണ്. ഇങ്ങനെയായിരുന്നില്ല നെഹ്രുവിന്റെ ഇന്ത്യ. ആയുധങ്ങൾ വാങ്ങിക്കൂട്ടുന്ന നരേന്ദ്രമോദി സർക്കാർ സമാധാന ഇന്ത്യ എന്ന നെഹ്രുവിന്റെ കാഴ്ച്ചപ്പാടിനെ തട്ടി മാറ്റുകയാണെന്നും പാകിസ്ഥാൻ പറയുന്നു. ഇന്ത്യ ആണവായുധം ഉപേക്ഷിക്കുകയാണെങ്കിൽ തങ്ങളും ഉപേക്ഷിക്കാമെന്ന് അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു . എന്നാൽ ഭീകരവാദത്തെ വളർത്തുന്ന രീതിയിൽ നിന്നും പാകിസ്ഥാൻ മാറിയില്ലെങ്കിൽ പാകിസ്താനുമായി യാതൊരു ചർച്ചയ്യ്ക്കുമില്ലെന്നാണ് ഇന്ത്യയുടെ തീരുമാനം .
https://www.facebook.com/Malayalivartha


























