പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സ്വരം കടുപ്പിക്കുന്നു.. പാക്കിസ്ഥാൻ ആദ്യം ഭീകരവാദം അവസാനിപ്പിക്കട്ടെ .എന്നിട്ടാകാം ചർച്ച ..അതും പാക് അധിനിവേശ കശ്മീർ വിഷയത്തിൽ മാത്രം

പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സ്വരം കടുപ്പിക്കുന്നു.. പാക്കിസ്ഥാൻ ആദ്യം ഭീകരവാദം അവസാനിപ്പിക്കട്ടെ .എന്നിട്ടാകാം ചർച്ച ..അതും പാക് അധിനിവേശ കശ്മീർ വിഷയത്തിൽ മാത്രം എന്നാണു ഇപ്പോൾ ഇന്ത്യയുടെ നിലപാട് ...
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞത് കശ്മീരിന്റെ വികസനത്തിനു വേണ്ടിയാണ് . ഇതിനെയാണ് ഇന്ത്യ തെറ്റു ചെയ്തെന്നു പറഞ്ഞ് പാക്കിസ്ഥാൻ രാജ്യാന്തര സമൂഹത്തിന്റെ പിന്തുണയ്ക്കായി ശ്രമിക്കുന്നത് എന്നും രാജ്നാഥ് സിങ് പറഞ്ഞു
ബാലാക്കോട്ടിേലതിനെക്കാളും വലിയ ആക്രമണത്തിനാണ് ഇന്ത്യ ആസൂത്രണം നടത്തുന്നതെന്നാണ് പാക്കിസ്ഥാൻ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത് . ഇന്ത്യ ബാലാക്കോട്ടിൽ എന്ത് ചെയ്തെന്ന് പാക്ക് പ്രധാനമന്ത്രി അംഗീകരിച്ചെന്നാണ് ഇതിൽനിന്നു വ്യക്തമാകുന്നതെന്നും രാജ്നാഥ് സിങ് പറഞ്ഞു. പാക്കിസ്ഥാൻ സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ അസംബ്ലിയിൽ സംസാരിക്കവെയാണ് ഇന്ത്യ ആക്രമണത്തിന് ഒരുങ്ങുകയാണെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആരോപിച്ചത്.
സാഹചര്യങ്ങൾക്കനുസരിച്ച് ഇന്ത്യയുടെ ആണവ നയത്തിനു മാറ്റം വരാമെന്ന് രാജ്നാഥ് സിങ് കഴിഞ്ഞ ദിവസം രാജസ്ഥാനിൽവച്ചു പ്രതികരിച്ചിരുന്നു. ഇന്ത്യ ആണവശക്തിയുള്ള രാജ്യമാണ്. ആദ്യം പ്രയോഗിക്കില്ല എന്ന പ്രമാണമാണു രാജ്യത്തിനുള്ളത്. ഇതുവരെയും ആ പ്രമാണം മുറുകെപ്പിടിച്ചിട്ടുണ്ട്. ഭാവിയിൽ ഇങ്ങനെത്തന്നെയാകുമോ എന്നു പറയാനാകില്ലെന്നായിരുന്നു പ്രതിരോധ മന്ത്രിയുടെ വാക്കുകൾ..
ഇന്ത്യ രണ്ടു തവണ ആണവ പരീക്ഷണം നടത്തിയ രാജസ്ഥാനിലെ പൊഖ്‌റാനിലായിരുന്നു പ്രതിരോധ മന്ത്രിയുടെ നിര്‍ണായക പ്രസ്താവന. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പാകിസ്ഥാന്‍ പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ രാജ്‌നാഥിന്റെ പ്രസ്താവനയ്ക്കു മാനങ്ങളേറെയാണ്.
അടല്‍ ബിഹാരി വാജ്പേയിയുടെ കാലത്ത് ഇന്ത്യ ആണവശക്തിയാണെന്ന് പ്രഖ്യാപിച്ച സ്ഥലമാണ് പൊഖ്റാന്‍. വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ കാലത്താണ് (1998) രണ്ടാം പൊഖ്‌റാന്‍ ആണവ പരീക്ഷണം ഇന്ത്യ നടത്തിയത്.
ഇന്ത്യയുടെ ആണവ നയം മാറുമെന്ന സൂചനയും കശ്മീര്‍ വിഷയത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന പാകിസ്ഥാനുള്ള മുന്നറിയിപ്പുമായാണ് പ്രതിരോധ മന്ത്രിയുടെ വാക്കുകള്‍ നിരീക്ഷിക്കപ്പെടുന്നു.ഇന്ത്യയുടെ ആണവനയത്തില്‍ മാറ്റംവരുമെന്ന സൂചനകള്‍ കഴിഞ്ഞ ഒരു ദശകത്തിനിടെ ഔദ്യോഗിക തലത്തില്‍ നിന്ന് ഉണ്ടായിരുന്നു. എന്നാല്‍ 2010 ല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോനും 2016 ല്‍ അന്നത്തെ പ്രതിരോധ വകുപ്പ് മന്ത്രി മനോഹര്‍ പരീക്കറുമുള്‍പ്പെടെ ഇത്തരത്തിലുള്ള സൂചനകള്‍ നല്‍കിയപ്പോഴെല്ലാം അത് വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളാണെന്ന വിശദീകരണവുമുണ്ടായിരുന്നു.
ഈ നിലപാടിന് വിരുദ്ധമായാണ് പ്രതിരോധവകുപ്പിലെ ഏറ്റവും ഉന്നതനും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ മന്ത്രി രാജ്നാഥ് സിങ് തന്നെ ആണവ നയത്തില്‍ മാറ്റം വരുത്തുമെന്ന വ്യക്തമായ സൂചന നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യക്കെതിരെ പോരാടാന്‍ പാകിസ്താന്‍ സൈന്യം സജ്ജമാണെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടികൂടി ആണ് ഇത്
ഇന്ത്യയെ ആണവ ശക്തിയാക്കണമെന്ന അടല്‍ ബിഹാരി വാജ്‌പേയുടെ സ്വപ്‌നമാണ് പൊഖ്രാനില്‍ മുമ്പ് യാഥാര്‍ത്ഥ്യമായത്. അജ്‌പേയിയുടെ കാലത്തു 5 തവണ ആണവ പരീക്ഷണം നടത്തിയ സ്ഥലമാണ് പൊഖ്രാൻ ..എന്നാല്‍ അന്ന് മുതല്‍ ആണവായുധം ഒരാള്‍ക്കെതിരെയും ആദ്യം ഉപയോഗിക്കില്ലെന്ന നയം നമ്മള്‍ പിന്തുടരുന്നു. ഇതില്‍ നിന്ന് ഒരിക്കല്‍ പോലും ഇന്ത്യ വ്യതിചലിച്ചിട്ടില്ല. എന്നാല്‍ എപ്പോഴും ഈ നയം ഇന്ത്യ പിന്തുടരുമെന്ന് പറയാനാവില്ല. ഭാവിയില്‍ സാഹചര്യം മാറുകയാണെങ്കില്‍ തീര്‍ച്ചയായും നയം മാറാം എന്നാണു രാജ്‌നാഥ് സിംഗ് പറഞ്ഞത്
റഷ്യ, ചൈന തുടങ്ങിയ മധ്യേഷ്യയിലെ പ്രമുഖ രാജ്യങ്ങളുമായുള്ള ബന്ധം ശക്തമാക്കാനുള്ള നടപടികളും ഇന്ത്യ തുടങ്ങിക്കഴിഞ്ഞു . ആഗോള ഭീഷണികളെ പ്രതിരോധിക്കുന്നതിനും അഭിമുഖീകരിക്കുന്നതിനും പിന്തുണ ഇവരില്‍ നിന്ന് ലഭിക്കുമെന്നും രാജ്‌നാഥ് സിംഗ് പറയുന്നു. അതേസമയം അന്താരാഷ്ട്ര ആര്‍മി സ്‌കൗട്ട് മാസ്റ്റേഴ്‌സ് കോമ്പറ്റീഷനായ വിവിധ രാജ്യങ്ങള്‍ ഇന്ത്യയിലെത്തിയിട്ടുണ്ട്. ഇവരുടെ പിന്തുണയോടെ പ്രതിരോധ മേഖല ശക്തമാക്കുമെന്നാണ് രാജ്‌നാഥ് ആഹ്വാനം ചെയ്തിരിക്കുന്നത്
https://www.facebook.com/Malayalivartha


























