കാര്‍ നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് പാഞ്ഞു കയറി... ഏഴു പേര്‍ക്ക് പരിക്ക്, നടുക്കം വിട്ടുമാറാതെ യാത്രക്കാര്‍
അമിതവേഗത്തിലെത്തിയ കാര്‍ നടപ്പാതയിലേക്ക് പാഞ്ഞുകയറി ഏഴുപേര്‍ക്ക് പരിക്ക്. ബെംഗളൂരു എച്ച്.എസ്.ആര്. ലേ ഔട്ടില്‍ ഇന്നലെ വൈകിട്ടായിരുന്നു അപകടം നടന്നത്. സംഭവസമയത്ത് കാര്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായാണ് സൂചന. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.
എച്ച്.എസ്.ആര് ലേ ഔട്ടില്‍ 14ാം ക്രോസിലെ ഒരു ഹോട്ടലിന് മുന്‍വശത്തായിരുന്നു അപകടം ഉണ്ടായത്. റോഡില്‍നിന്ന് നടപ്പാതയിലേക്ക് പാഞ്ഞുകയറിയ കാര്‍ ആദ്യം അടുത്ത് നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങളെയും പിന്നീട് കാല്‍നടയാത്രക്കാരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha