രാജ്യത്തെ വ്യവസായങ്ങള്‍ നിശ്ചലമാവുകയാണ്... ബി.ജെ.പി സര്‍ക്കാരിന്റെ നിശബ്ദത അപകടകരമെന്ന് പ്രിയങ്കാ ഗാന്ധി

രാജ്യത്തെ വ്യവസായങ്ങള്‍ നിശ്ചലമാവുകയാണെന്നും രാജ്യം കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ബി.ജെ.പി സര്‍ക്കാരിന്റെ നിശബ്ദത അപകടകരമാണെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. വ്യവസായങ്ങള്‍ നിശ്ചലമാകുന്നതോടെ ആളുകള്‍ക്ക് തൊഴില്‍ നഷ്ടമാവുകയാണെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. നിരവധി കമ്ബനികള്‍ അടച്ചുപൂട്ടിയതിന്റെയും ഇതുവഴി നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമായതും കാണിക്കുന്ന പത്രവാര്‍ത്തകളോടെയായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.
'സര്‍ക്കാരിന്റെ നിശബ്ദത അപകടകരമാണ്. കമ്ബനികളുടെ പ്രവര്‍ത്തനങ്ങള്‍ നിശ്ചലമാണ്. നിരവധി പേരെ പുറത്താക്കുന്നു, ബി.ജെ.പി സര്‍ക്കാര്‍ നിശബ്ദമാണ്. എല്ലാത്തിനുമുപരി, രാജ്യത്തെ ഈ ഭീകരമായ മാന്ദ്യത്തിന് ആരാണ് ഉത്തരവാദികള്‍?' എന്നായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.
https://www.facebook.com/Malayalivartha






















