Widgets Magazine
20
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും വൻ ഭക്തജനതിരക്ക് .... ശബരിമലയിൽ തീർത്ഥാടകർക്ക് കൂടുതൽ നിയന്ത്രണം വരുന്നു, സ്പോട്ട് ബുക്കിംഗ് 5,000 മായി കുറക്കണം, വെർച്വൽ ക്യു ബുക്കിംഗ് കർശനമായി നടപ്പാക്കണം... ഒരു ദിവസത്തെ ഭക്തരുടെ എണ്ണം 75,000 മായി ക്രമീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം


മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.


ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!


ഇങ്ങനെയൊരു ദുരിതം ഒരു കാലത്തും ഉണ്ടായിട്ടില്ല: മണ്ഡലക്കാലത്തെ കുട്ടിച്ചോറാക്കാൻ സർക്കാർ നടത്തുന്ന പരിപാടി; ശബരിമലയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമം - രമേശ് ചെന്നിത്തല


ആരുടെയും കാശ് തട്ടിയെടുക്കയുകയോ മോഷ്ടിക്കുകയോ ചെയ്തിട്ടില്ല... എല്ലാവർക്കും വാരിക്കോരി കൊടുത്തു, അക്കാര്യത്തിൽ ഞാൻ മക്കളെ പോലും മറന്ന് പോയി: കള്ളീ, പെരുംകള്ളി എന്നൊക്കെ വിളിച്ചു ചാപ്പ കുത്തി - ജീജീ മാരിയോ...

സര്‍ക്കാരിന്റെ പരീക്ഷണ സംവിധാനങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് ഉപയോഗിക്കാമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. മോദി സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ പ്രതിരോധ രംഗത്ത് സ്വകാര്യ പങ്കാളിത്തം ഉറപ്പുവരുത്തുമെന്ന് പറഞ്ഞിരുന്നു...പുതിയ തീരുമാനം പ്രതിരോധ മന്ത്രാലയത്തിന് കൂടുതൽ കരുത്ത് പകരുമെന്നും പ്രതിരോധ മേഖലയുടെ തടസങ്ങൾ ഇതോടെ നീങ്ങുമെന്നും രാജ്നാഥ് സിംഗ്

20 AUGUST 2019 05:56 PM IST
മലയാളി വാര്‍ത്ത

സര്‍ക്കാരിന്റെ പരീക്ഷണ സംവിധാനങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് ഉപയോഗിക്കാമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. മോദി സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ പ്രതിരോധ രംഗത്ത് സ്വകാര്യ പങ്കാളിത്തം ഉറപ്പുവരുത്തുമെന്ന് പറഞ്ഞിരുന്നു...പുതിയ തീരുമാനം പ്രതിരോധ മന്ത്രാലയത്തിന് കൂടുതൽ കരുത്ത് പകരുമെന്നും പ്രതിരോധ മേഖലയുടെ തടസങ്ങൾ ഇതോടെ നീങ്ങുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. അദാനി ഗ്രൂപ്പടക്കം 222 കമ്പനികളാണ് സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്നത്.

പ്രതിരോധ മേഖലയെ സ്വകാര്യ കമ്പനികള്‍ക്ക് തീറെഴുതി നല്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ എന്ന രീതിയിൽ ഇതിനെതിരെ ആരോപണങ്ങളും ഉയരുന്നുണ്ട്. . പ്രതിരോധ മേഖലയിലെ സര്‍ക്കാരിന്റെ പരീക്ഷണ സംവിധാനങ്ങള്‍ ഇനി മുതല്‍ സ്വകാര്യ ആയുധ നിര്‍മ്മാതാക്കള്‍ക്കും ഉപയോഗിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്തോടെ വൻകിട കമ്പനികൾ രംഗത്തെത്തിക്കഴിഞ്ഞു. . ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കും. പ്രതിരോധ നയങ്ങൾ മാറ്റി സ്വകാര്യ മേഖലയ്ക്ക് പ്രതിരോധ രംഗവും തുറന്ന് കൊടുക്കുകയാണ് കേന്ദ്ര സർക്കാർ

സര്‍ക്കാരിന്റെ പരീക്ഷണസംവിധാനങ്ങള്‍ സ്വകാര്യ ആയുധ നിര്‍മ്മാതാക്കളും ഉപയോഗിക്കുന്നത് പ്രതിരോധമേഖലയ്ക്ക് കൂടുതല്‍ കരുത്ത് നല്‍കുമെന്ന വിശദീകരണമാണ് പ്രതിരോധമന്ത്രാലയം നല്‍കുന്നത്. പ്രതിരോധമേഖലയെ ശക്തിപ്പെടുത്തുന്നതിന് തടസ്സമാകുന്ന പല ഘടകങ്ങളും ഇതോടെ ഇല്ലാതാകുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ഇതോടുകൂടി സ്വകാര്യ ആയുധ നിർമാണ കമ്പനികൾക്കടക്കം സർക്കാർ പ്രതിരോധ പരീക്ഷണ സംവിധാനങ്ങൾ ഉപയോഗിക്കാൻ കഴിയും.

യുദ്ധ വിമാനങ്ങള്‍ തദ്ദേശിയമായി വികസിക്കുന്നതുമായി ബന്ധപ്പെട്ട് വ്യോമസേന നടത്തിയ സെമിനാറിലായിരുന്നു പ്രതിരോധ മന്ത്രിയുടെ പ്രഖ്യാപനം. ഇതോടെ കൂടി പ്രതിരോധമേഖലയുടെ വളർച്ചയ്ക്ക് തടസം നില്കുന്ന എല്ലാ ഘടകങ്ങളും ഇല്ലാതാകുമെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു

രാജ്യത്ത് ഏകദേശം 222 സ്വകാര്യ കമ്പനികളാണ് പ്രതിരോധമേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. പ്രതിരോധമേഖലയിലും സ്വകാര്യ പങ്കാളിത്തം ഉറപ്പുവരുത്തുന്നതാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.പ്രതിരോധ മേഖലയിലെ സ്വകാര്യ പങ്കാളിത്തം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തിന് മുന്‍പ് യാതൊരു ചര്‍ച്ചയും നടന്നില്ല എന്നത് കൂടുതല്‍ പ്രതിഷേധങ്ങളിലേക്കാണ് വഴിവെക്കുന്നത്.

ആയുധ നിർമാണകമ്പനികളും സ്വകാര്യവത്കരിക്കാനുള്ള നീക്കങ്ങൾക്ക് പിന്നാലെയാണ് പ്രതിരോധ മേഖല സ്വകാര്യ കമ്പനികൾക്ക് തുറന്ന് കൊടുക്കുന്നത്. പ്രതിരോധ രംഗത്ത് ഇളവ് അനുവദിക്കുന്നത് സുരക്ഷാ വീഴ്ചയുണ്ടാക്കിയേക്കുമെന്ന ആശങ്കള്‍ നിലനിൽക്കെയാണ് സര്‍ക്കാറിന്റെ പ്രഖ്യാപനം.യുദ്ധ വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, ആയുധം ഘടിപ്പിച്ച വാഹനങ്ങള്‍ മുങ്ങിക്കപ്പലുകള്‍ എന്നിവയുടെ നിർമ്മാണം ഇനി സ്വകാര്യ കമ്പനികൾക്ക് ഏറ്റെടുക്കാം

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പ്രതിരോധ രംഗത്തും എയ്റോ സ്പേയ്സ് രംഗത്തും കൂടി 1664 കോടി രൂപയുടെ വിദേശ നിക്ഷേപമാണുണ്ടായത്. 2018-19 വര്‍ഷത്തില്‍ പ്രതിരോധ രംഗത്തെ കയറ്റുമതി വരുമാനം 10,745 കോടിയായി ഉയര്‍ന്നു. 2017-18ല്‍ ഇത് 4682 കോടി രൂപയായിരുന്നു. മാത്രമല്ല പ്രതിരോധ രംഗത്ത് പുത്തന്‍ സാങ്കേതിക വിദ്യകള്‍ ആരംഭിക്കുന്നതിനായി കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്റെ നടപടികളെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വിമര്‍ശിച്ചിരുന്നു. ഇന്ത്യക്കുള്ളത് പോലൊരു അയല്‍രാജ്യത്തെ മറ്റാര്‍ക്കും നല്‍ക്കരുതെന്ന് താന്‍ ദൈവത്തോട് പ്രാര്‍ഥിക്കുന്നതായി രാജ്‌നാഥ് സിങ് പറഞ്ഞു. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതില്‍ പ്രതിഷേധമായി ഇന്ത്യയുടെ നയതന്ത്ര-വ്യാപാര ബന്ധം പാകിസ്ഥാന്‍ വിച്ഛേദിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അല്‍ ഫലാഹിലെ ഭീകരവാദം  (2 minutes ago)

കോഴിക്കോട് രണ്ടു യുവാക്കൾക്ക് കുത്തേറ്റു, പ്ര  (19 minutes ago)

. ഇന്ന് പുലർച്ചെ 4ന് വേദമന്ത്ര പാരായണത്തോടെ ജപം ആരംഭിച്ചു  (31 minutes ago)

ശബരിമലയിൽ തീർത്ഥാടകർക്ക് കൂടുതൽ നിയന്ത്രണം വരുന്നു,  (49 minutes ago)

വൈഷ്ണയ്ക്ക് വോട്ട് അവകാശത്തിന് അര്‍ഹതയുണ്ടെന്നുള്ള കോടതി വിധിയില്‍ പ്രതികരിച്ച് രമേശ് ചെന്നിത്തല  (7 hours ago)

രാമനാട്ടുകരയില്‍ സംഘര്‍ഷത്തിനിടെ 2 യുവാക്കള്‍ക്ക് കുത്തേറ്റു  (7 hours ago)

99 ശതമാനം ഫോം വിതരണം പൂര്‍ത്തിയായെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (8 hours ago)

മലപ്പുറത്ത് പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവിന് 178 വര്‍ഷം തടവ്  (8 hours ago)

അല്‍ഫലാഹ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും 10 പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്  (9 hours ago)

തന്റെ സിനിമകള്‍ക്ക് അര്‍ഹമായ അംഗീകാരം കിട്ടാതെ പോയതിന് കാരണം തന്റെ രാഷ്ട്രീയമാണെന്ന് സുരേഷ് ഗോപി  (9 hours ago)

പിഎംകിസാന്‍ പദ്ധതിയുടെ 21ാം ഗഡു പുറത്തിറക്കി  (10 hours ago)

പാര്‍ട്ണര്‍ ആക്കാം എന്ന് പറഞ്ഞ് യുവാവില്‍ നിന്ന് ഡോക്ടര്‍ ചമഞ്ഞ് യുവതി തട്ടിയത് 68 ലക്ഷത്തോളം രൂപ  (10 hours ago)

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാം  (11 hours ago)

സത്യം ജയിച്ചു; ഇനി കാണാൻ പോകുന്നതാണ് പോരാട്ടം; പെണ്ണൊരുത്തി അങ്കത്തട്ടിൽ  (11 hours ago)

ശബരിമലയില്‍ ദര്‍ശനപുണ്യം നേടി മൂന്ന് ലക്ഷത്തോളം ഭക്തര്‍  (11 hours ago)

Malayali Vartha Recommends