ഹരിയാനയില്‍ പാര്‍ട്ടി പരിപാടിക്കിടെ സ്റ്റേജില്‍ അശ്ലീല നൃത്തം; ബിജെപി എം എല്‍ എ ഉള്‍പ്പെടെയുള്ളവര്‍ ദൃശ്യത്തില്‍

ഹരിയാനയിലെ ഹതിര വില്ലേജില്‍ നടന്ന ബിജെപി പരിപാടിക്കിടെ അശ്ലീല നൃത്തം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്.
ഹരിയാനയിലെ കുരുക്ഷേത്രയിലുള്ള തനേസാര്‍ നിയോജകമണ്ഡലത്തിലെ ഹതിര വില്ലേജിലാണ് സംഭവം ഉണ്ടായത്.
മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, ജന്‍ ആശിര്‍വാദ് യാത്രയ്ക്കായി എത്തുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പാണ് ബിജെപി പരിപാടിയില്‍ അശ്ലീല നൃത്തം നടന്നത്.
ഇത്തരം ഒരു പരിപാടി നടത്തിയതിന് വിവിധ കോണില്‍ നിന്നും പ്രതിപക്ഷത്ത് നിന്നും ഹരിയാന ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.
രണ്ട് സ്ത്രീകള്‍ സ്റ്റേജില്‍ നൃത്തം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്ന വീഡിയോയില്‍ വ്യക്തമാണ്. തനേസാര്‍ എംഎല്‍എ സുഭാഷ് സുധയും സ്റ്റേജില്‍ നില്‍ക്കുന്നതായി വീഡിയോ ദൃശ്യങ്ങളില്‍ കാണാവുന്നതാണ്.
https://www.facebook.com/Malayalivartha
























