മോദി കുലയ്ക്കാൻ പോകുന്ന വില്ല് ; അടുത്ത മാസം ഇന്ത്യയിലേക്ക്; ഏറ്റുവാങ്ങാൻ പ്രതിരോധ മന്ത്രി ഫ്രാന്‍സിലേക്ക്

ഇന്ത്യൻ വ്യോമസേനയ്ക്കായി നിർമിച്ച 36 റാഫേൽ യുദ്ധവിമാനങ്ങളിൽ ആദ്യത്തെ യുദ്ധവിമാനം കൈമാറാന്‍ റഫാല്‍ ഒരുങ്ങുന്നു. വിമാനം സ്വീകരിക്കുന്നതിന് വ്യോമസേന മേധാവി ചീഫ് മാര്‍ഷല്‍ ബിഎസ് ധനോവയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംങ്ങും സെപ്തംബര്‍ 20ന് ഫ്രാന്‍സില്‍ എത്തും. ചടങ്ങില്‍ ഫ്രഞ്ച് അധികൃതരും പങ്കെടുക്കും എന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്.
ഫ്രാന്‍സിലെ ദസ്സോ ഏവിയേഷനാണ് റാഫാല്‍ വിമാനത്തിന്റെ നിര്‍മ്മാതാക്കള്‍. ഇവര്‍ ഇന്ത്യയ്ക്കായി നിര്‍മ്മിക്കുന്ന ആദ്യ യുദ്ധവിമാനമാണ് ഫ്രഞ്ച് അധികൃതരില്‍ നിന്നും ഇന്ത്യ ഏറ്റുവാങ്ങുന്നത്. ദസ്സോ ഏവിയേഷന്‍ 36 റഫാല്‍ ജെറ്റുകളാണ് ഇന്ത്യന്‍ വ്യോമസേനയ്ക്ക് നിര്‍മ്മിച്ചു നല്‍കുന്നത്. നിലവില്‍ ഫ്രഞ്ച് വ്യോമസേന ഉപയോഗിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന നിലവാരമുള്ളതും ആധുനിക സംവിധാനങ്ങളുമുള്ള റഫാല്‍ വിമാനങ്ങളാണ് ഇന്ത്യക്കായി നിര്‍മ്മിച്ചു നല്‍കുന്നത്. അടുത്ത വര്‍ഷം മെയ് മാസത്തോടെ ആദ്യ ഘട്ടത്തിലുള്ള വിമാനങ്ങള്‍ പൂര്‍ണമായും ഇന്ത്യയില്‍ എത്തുമെന്നാണ് വിവരം പുറത്ത് വരുന്നത്.
ഫ്രാന്‍സിലെ ബോര്‍ഡിയോക്‌സിലുള്ള ദസ്സോയുടെ പ്ലാന്റില്‍ നിന്നുമാണ് വിമാനം ഏറ്റുവാങ്ങുന്നത്. പ്രതിരോധമന്ത്രിക്കും വ്യോമസേനാ മേധാവിക്കും പുറമെ സേനാംഗങ്ങളും ഉദ്യോഗസ്ഥരുമടങ്ങുന്ന ഒരു സംഘവും ഫ്രാന്‍സിലേക്ക് പോകുന്നതായും പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു. റഫാല്‍ യുദ്ധവിമാനങ്ങള്‍ പറത്താനുള്ള പ്രത്യേക പരിശീലനം വൈമാനി്കര്‍ക്ക് ലഭ്യമാക്കാനുള്ള സംവിധാനവും കമ്പനി നടപ്പാക്കും. 2015 ലാണ് ഇന്ത്യ വിമാനങ്ങള്‍ വാങ്ങാന്‍ കരാര്‍ ഒപ്പുവെച്ചത്. 7.8 ബില്ല്യണ്‍ യൂറോയുടേതാണ് കരാര്‍.
ശക്തമായ ആയുധങ്ങളും മിസൈലുകളും വഹിക്കാൻ ഈ വിമാനത്തിന് കഴിയും.യുദ്ധവിമാനങ്ങളെ സ്വാഗതം ചെയ്യുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ തയ്യാറാക്കലും പൈലറ്റുമാരുടെ പരിശീലനവും ഉൾപ്പെടെയുള്ള ഒരുക്കങ്ങൾ വ്യോമസേന ഇതിനകം പൂർത്തിയാക്കി. വ്യോമസേനയുടെ ഏറ്റവും തന്ത്രപ്രധാനമായ താവളങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന അംബാല എയർഫോഴ്‌സ് സ്റ്റേഷനിൽ വിമാനത്തിന്റെ ആദ്യ സ്ക്വാഡ്രൺ വിന്യസിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ഇന്തോ-പാക് അതിർത്തി അവിടെ നിന്ന് 220 കിലോമീറ്റർ അകലെയാണ്.റാഫേലിന്റെ രണ്ടാമത്തെ സ്ക്വാഡ്രൺ പശ്ചിമ ബംഗാളിലെ ഹസിമാര ബേസിൽ നിലയുറപ്പിക്കുക.
ഇസ്രായേലി ഹെൽമെറ്റ് ഘടിപ്പിച്ച ഡിസ്പ്ലേകൾ, റഡാർ മുന്നറിയിപ്പ് റിസീവറുകൾ, ലോ ബാൻഡ് ജാമറുകൾ, 10 മണിക്കൂർ ഫ്ലൈറ്റ് ഡാറ്റ റെക്കോർഡിംഗ്, ഇൻഫ്രാ-റെഡ് തിരയൽ, ട്രാക്കിംഗ് സംവിധാനങ്ങൾ എന്നിവയുൾപ്പെടെ വിവിധ ഇന്ത്യൻ നിർദ്ദിഷ്ട പരിഷ്‌ക്കരണങ്ങളുമായി റാഫേൽ ജെറ്റുകൾ വരും.
https://www.facebook.com/Malayalivartha