ചായപ്പാത്രം വാങ്ങി ചായ വിതരണം ചെയ്ത മമത ബാനർജി

ഓഫീസിലെ ഭരണം താത്ക്കാലികമായി അവധി നല്‍കിയ ശേഷം ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ പരാതികള്‍ കേട്ടും അതോടൊപ്പം അവരുടെ സുഖ വിവരങ്ങൾ അന്വേഷിച്ചും പരിഹാരങ്ങൾക്ക് പുതിയ രീതി പരീക്ഷിക്കുന്നതിലൂടെ അടിമുടി തന്റെ പുതിയ ശൈലി തന്നെ ഏറ്റെടുത്തിരിക്കുകയാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
ഭരണപരമായ പര്യടനത്തിന്റെ ഭാഗമായി ഇന്നലെ മുതല്‍ മമത ബാനര്‍ജി ദിഗയിലെ കടല്‍ തീരത്തും പരിസരത്തുമായിരുന്നു സന്ദർശനം നടത്തിയത്. പര്യടനത്തിനിടെ പുതിയ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ആക്കാവുന്ന സ്ഥലങ്ങള്‍ നിര്‍ദേശിക്കുകയും ടൂറിസത്തിന് ഉത്തേജനം നല്‍കുന്ന പുതിയ ആശയങ്ങള്‍ ഒപ്പം കൂടിയവരോട് അവതരിപ്പിക്കുകയും ചെയ്തിരുന്നു മുഖ്യമന്ത്രി മമത ബാനർജി.
ഇതിന് പിന്നാലെ യാത്ര തുടര്‍ന്ന മമത ഒരു ചായക്കടയ്ക്ക് മുന്‍പില്‍ വാഹനം നിര്‍ത്തുകയായിരുന്നു. മമതയെ കണ്ട ഉടനെ കടയുടമ അമ്പരന്നെങ്കിലും ചായ വേണമെന്ന ആവശ്യത്തെ തുടര്‍ന്ന് അദ്ദേഹം ചായ ഉണ്ടാക്കാന്‍ തുടങ്ങി. എന്നാല്‍ താന്‍ തന്നെ ഉണ്ടാക്കട്ടെയെന്ന് പറഞ്ഞ് ടീ ജാര്‍ എടുത്ത് അടുപ്പില്‍ ചായയുണ്ടാക്കുകയായിരുന്നു മമത.
മമത ചായ ഉണ്ടാക്കാന്‍ തുടങ്ങിയതോടെ സുരക്ഷാ ജീവനക്കാരും ഉദ്യോഗസ്ഥരും കൂടി കടയ്ക്കകത്ത് കയറുകയായിരുന്നു. ചായക്കാരനെ അടുത്ത് നിര്‍ത്തി പഞ്ചസാരയും തേയിലയും വാങ്ങി മമത തന്നെ ചായയിടുകയുമായിരുന്നു. ഇതിന് ശേഷം തനിക്കൊപ്പം പുറത്ത് കാത്തുനില്‍ക്കുവന്നവര്‍ക്ക് കൂടി ചായ നല്‍കാന്‍ കടക്കാരനോട് ആവശ്യപ്പെടും ചെയ്തു. ഇതിനിടെ തട്ടുകടയില്‍ കയറി മുഖ്യമന്ത്രി ചായ ഉണ്ടാക്കുന്നതറിഞ്ഞ് നാട്ടുകാരും മാധ്യമങ്ങളും കടയ്ക്ക് പുറത്ത് തടിച്ചുകൂടിയതോടെ സംഭവം വലിയ ചർച്ചയായി മാറുകയായിരുന്നു.
ഇതോടെ കടയിലുണ്ടായിരുന്ന എല്ലാവര്‍ക്കും മമത തന്നെ ചായ നല്‍കി. തട്ടുകടയില്‍ കയറി മമത ചായ ഉണ്ടാക്കുന്ന വീഡിയോ മമത ബാനര്‍ജിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ഷെയര്‍ ചെയ്തിരുന്നു. ഇതോടെ വീഡിയോ വൈറലാവുകയായിരുന്നു.
https://www.facebook.com/Malayalivartha
























