ആരിഫ് മുഹമ്മദ് ഖാന്‍ വെള്ളിയാഴ്ച കേരള ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്യും

ആരിഫ് മുഹമ്മദ് ഖാന്‍ വെള്ളിയാഴ്ച കേരള ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്യും. മുന്‍ കേന്ദമന്ത്രിയായിരുന്ന ആരിഫിനെ പി സദാശിവത്തിനു പകരമായാണ് നിയമിച്ചത്. രാഷ്ട്രപതി ഞായറാഴ്ച വിജ്ഞാപനമിറക്കിയിരുന്നു.
നാളെയാണ് പി.സദാശിവത്തിന്റെ കാലാവധി പൂര്‍ത്തിയാകുന്നത്.
മുത്തലാഖ് നിരോധന നിയമത്തില്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച ആരിഫ് ഖാനെ പ്രധാനമന്ത്രി ഉള്‍പ്പടെയുള്ള ബിജെപി നേതാക്കള്‍ പലതവണ പ്രശംസിച്ചിരുന്നു. ജമ്മു കാഷ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370ാം അനുച്ഛേദം എടുത്തു നീക്കിയ വിഷയത്തിലും ആരിഫ് ഖാന്‍ മോഡി സര്‍ക്കാരിന് വളരെ പിന്തുണച്ചിരുന്നു. അധികാരകാലയളവില്‍ ജനകീയനായിരുന്ന ഗവര്‍ണറായിരുന്നു സദാശിവം.
https://www.facebook.com/Malayalivartha

























