Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

സമ്പദ് വ്യവസ്ഥയെ കുറിച്ച് നിർമ്മല സീതാരാമന്‌ ഒരു ചുക്കുമറിയില്ല; സാമ്പത്തിക പുനരുജ്ജീവനത്തിനുള്ള സമഗ്രമായ പാക്കേജിന് പകരം ഉത്തേജന പാക്കേജ് കൊണ്ട് വന്നിരിക്കുന്നു; സാമ്പത്തികമാന്ദ്യം കൈകാര്യം ചെയ്യുന്നതില്‍ ഒട്ടും വ്യക്തതയില്ലാത്തയാളാണ് ധനമന്ത്രി;ഇത് വെറും മുഖം മിനുക്കൽ മാത്രം;രൂക്ഷ വിമർശനവുമായി കോൺഗ്രസ്

15 SEPTEMBER 2019 09:28 AM IST
മലയാളി വാര്‍ത്ത

More Stories...

കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..

അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..

ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

  ഡൽഹിയിൽ രാവും പകലും ചുട്ടുപൊള്ളുന്നു... താപസൂചിക 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ....

അതിശക്തമായ മഴക്കെടുതി... നദി കരകവിഞ്ഞൊഴുകുന്നു... അരുണാചൽ പ്രദേശിലും അസമിലും കനത്ത നാശനഷ്ടങ്ങൾ

രാജ്യത്തെ കയറ്റുമതി പ്രോത്സാഹിപ്പിക്കാനായി ആറ് ഇന പദ്ധതികൾ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കയറ്റുമതി മേഖലയുമായി ബന്ധപ്പെട്ടവര്‍ക്ക് ടാക്സ് റീഎമിഷന്‍, ജിഎസ്ടി ക്രെഡിറ്റ് റീഫണ്ട് തുടങ്ങി നിരവധി പ്രഖ്യാപനങ്ങള്‍ ധനമന്ത്രിയില്‍ നിന്നുണ്ടായി. സാമ്പത്തിക മേഖലയ്ക്ക് ഊര്‍ജം പകരുന്നതിനു വേണ്ടി മൂന്നാംഘട്ട സാമ്പത്തിക ഉത്തേജക പദ്ധതികള്‍ കേന്ദ്ര സർക്കാർ നടത്തിയപ്പോൾ പിന്നാലെ ധനമന്ത്രി നിര്‍മല സീതാരാമനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ്.

സാമ്പത്തികമാന്ദ്യം കൈകാര്യം ചെയ്യുന്നതില്‍ വ്യക്തതയില്ലാത്തയാളാണ് ധനമന്ത്രിയെന്നും ചില മുഖം മിനുക്കലുകള്‍ മാത്രമാണ് ഇപ്പോള്‍ നടത്തുന്നതെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ വിമര്‍ശനം.
രാജ്യത്തെ സാമ്പത്തിക രംഗത്തെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച്‌ ധനമന്ത്രി നിര്‍മല സീതാരാമന് യാതൊരു ധാരണയുമില്ല.

ഇന്ത്യയുടെ സാമ്പത്തിക രംഗത്തെക്കുറിച്ച്‌ സൂക്ഷ്മമായ ധാരണകള്‍ ധനമന്ത്രിക്കില്ല.സാമ്പത്തിക രംഗം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുടെ തീവ്രത എത്രത്തോളമെന്ന കാര്യത്തിലും അതിനെ എങ്ങനെ മറികടക്കുമെന്ന കാര്യത്തിലും മന്ത്രിക്ക് യാതൊരു ധാരണയുമില്ല. സാമ്പത്തിക പുനരുജ്ജീവനത്തിനുള്ള സമഗ്രമായ പാക്കേജ് ആണ് വേണ്ടിയിരുന്നത്. എന്നാല്‍ ഇന്നത്തെ പ്രഖ്യാപനങ്ങള്‍ വെറും മുഖംമിനുക്കല്‍ മാത്രമാണ്. സര്‍ക്കാരിന്റെ ധാര്‍ഷ്ട്യവും സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കുന്നതിലുള്ള അലസതയുമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന്കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

മുൻപ് സാമ്പത്തിക ഉത്തേജന പാക്കേജുകള്‍ പ്രഖ്യാപിച്ചതിനു ശേഷവും സാമ്പത്തിക രംഗം മോശമാകുകയാണ് ചെയ്തത്. ഇന്നു പ്രഖ്യാപിച്ചിരിക്കുന്ന ചുവടുവെപ്പുകളും ഗുണംചെയ്യില്ല- അദ്ദേഹം പറഞ്ഞു.

കയറ്റുമതി മേഖലയുടെയും പാര്‍പ്പിട മേഖലയുടെയും ഉണര്‍വിനായി കേന്ദ്രധനമന്ത്രി എഴുപതിനായിരം കോടിയുടെ പുതിയ പദ്ധതികള്‍ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.

നേരത്തെ രാജ്യത്ത് പണപ്പെരുപ്പം നിയന്ത്രണ വിധേയമാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നു. രാജ്യത്ത് സാമ്പത്തിക മാന്ദ്യം രൂക്ഷമായിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകളുടേയും മറ്റും സാഹചര്യത്തിലാണ് ധനമന്ത്രിയുടെ പത്രസമ്മേളനം.

പണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെ നിലനിര്‍ത്താന്‍ സാധിച്ചെന്നും അവര്‍ പറഞ്ഞു. അതേസമയം, നിക്ഷേപ നിരക്ക് കൂടുന്നുണ്ടെന്നും സാമ്പത്തിക മേഖല ശക്തിപ്പെടുന്നുണ്ടെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. നിര്‍മല പരിഷ്‌കരണ നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

ഈ മാസം 19 ന് പൊതുമേഖലാ ബാങ്ക് മേധാവികളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു. കയറ്റുമതി മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ചെറിയ നികുതി കുറ്റങ്ങളെ പ്രോസിക്ക്യൂട്ട് ചെയ്യുന്നതില്‍ നിന്നും ഒഴിവാക്കുമെന്നും നിര്‍മല പറഞ്ഞു. നികുതി നടപടികള്‍ ഇനി ഇ-ഫയലിങ്ങിലൂടെ മാത്രമായിരിക്കും. കയറ്റുമതിയ്ക്ക് വായ്പ നല്‍കുന്ന ബാങ്കുകള്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കുമെന്നും അവര്‍ അറിയിച്ചു.

ടൂറിസം, ചെറുകിട, ഇടത്തരം സംരംഭങ്ങൾ, കയറ്റുമതി മേഖല എന്നിവയ്ക്ക് ഉത്തേജനം നൽകുന്നതിനായി ദുബായ് ഫെസ്റ്റിവല്‍ മാതൃകയില്‍ ഗാ ഷോപ്പിങ് ഫെസ്റ്റിവല്‍ നടത്തുമെന്നും നിര്‍മല സീതാരാമന്‍ അറിയിച്ചു.

കയറ്റുമതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആര്‍ബിഐ പ്രസിദ്ധീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ജിഎസ്ടി, ഐടി റീഫണ്ട് സംവിധാനം ഈ മാസം അവസാനം മുതല്‍. ബാങ്കുകളില്‍ നിന്നും കൂടുതല്‍ വായ്പ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.

ഓഗസ്റ്റില്‍ പണപ്പെരുപ്പം കഴിഞ്ഞ പത്ത് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് എത്തിയിരുന്നു. ഓഗസ്റ്റില്‍ 3.21 ശതമാനമാണ് റീട്ടെയ്ല്‍ പണപ്പെരുപ്പം. ജൂലൈയിൽ 3.15 ശതമാനവും 2018 ഓഗസ്റ്റിൽ 3.69 ശതമാനവുമായിരുന്നു പണപ്പെരുപ്പം. രാജ്യത്ത് സ്ഥിര നിക്ഷേപത്തില്‍ വളര്‍ച്ചയുണ്ടായതായും ധനമന്ത്രി വ്യക്തമാക്കി. പ്രതിസന്ധിയിലായ വ്യവസായങ്ങള്‍ തിരിച്ചുവരവിന്‍റെ പാതയിലാണെന്നും ധനമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

 നേരത്തെ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ചെറുപ്പക്കാര്‍ യാത്രക്കായി യൂബറും ഓലയും തിരഞ്ഞെടുക്കുന്നതാണ് വാഹന വിപണി മേഖലയിലെ പ്രതിസന്ധിക്ക് കാരണമെന്ന് ധനമന്ത്രി പറഞ്ഞതിനെ ട്രോളി സമൂഹ മാധ്യമങ്ങൾ രംഗത്തെത്തിയിരുന്നു.

യുവാക്കളെ ബഹ്ഷ്കരിക്കൂ എന്ന് അർഥം വരുന്ന #BoycottMillenials എന്ന ഹാഷ്‌ടാഗാണ് സോഷ്യല്‍ മീഡിയയിൽ ട്രെൻഡിങ്ങായി മാറിയത് . നിരവധി ട്രോളുകളും പോസ്റ്റുകളുമാണ് #BoycottMillenials എന്ന ഹാഷ്‌ടാഗിൽ ട്വിറ്റർ ഉൾപ്പടെയുള്ളസമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത് .

മില്ലേനിയല്‍സ് എന്നാൽ 21-ാം നൂറ്റാണ്ടിലെ ആദ്യ പാദത്തില്‍ അതായത് 1981 നും 1996നും ഇടയില്‍ ജനിച്ചവരെയാണ് ഉദ്ദേശിക്കുന്നത്. സമൂഹ മാധ്യമങ്ങൾക്ക് പ്പുറമെ കോൺഗ്രസും കോൺഗ്രസും നിർമല സീതാരാമനെതിരായ ട്രോളുകളുമായി രംഗത്ത് വന്നിരുന്നു. ‘പാർലെ ജിയുടെ വിൽപന കുറഞ്ഞു, കാരണം കുട്ടികൾ പബ്ജി കളിക്കുന്ന തിരക്കിലാണ്’, ‘കോള്‍ ഇന്ത്യയുടെ (coal india) ആയുസ് കുറവാണ്, കാരണം മില്ലേനിയലുകള്‍ ചാറ്റിങ്ങിനെ ഇഷ്ടപ്പെടുന്നു.’, ‘ലൈവായി കാണാന്‍ സാധിക്കുന്നത് കൊണ്ട് വിവാഹ ദല്ലാളന്മാരുടെ പണി പോയി’ അങ്ങനെ നീളുന്നു ട്രോളുകൾ.

ഇരുചക്ര, കാര്‍ വിപണികളില്‍ രണ്ടക്ക സംഖ്യയിലേക്ക് വിൽപന ശതമാനം ഇടിയുകയും അശോക് ലെയ്‌ലാന്‍ഡിന്റെ ട്രക്ക് ഉല്‍പ്പാദകര്‍ക്ക് ട്രക്കുകളുടെ വിപണി 70 ശതമാനം ഇടിയുകയും ചെയ്തതിനെക്കുറിച്ചായിരുന്നു നിർമല സീതാരാമന്റെ പ്രസ്താവന. വാഹനങ്ങളുടെ മാസതവണ അടയ്ക്കുന്നതിനേക്കാള്‍ ചെറുപ്പക്കാര്‍ക്ക് താല്‍പര്യം യൂബറോ ഒലയോ വിളിക്കുന്നതാണെന്നായിരുന്നു നിർമ്മല സീതാരാമൻ പറഞ്ഞത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (33 minutes ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (51 minutes ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (59 minutes ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (1 hour ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (1 hour ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (1 hour ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (1 hour ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (2 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (2 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (2 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (2 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (5 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (7 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (7 hours ago)

Malayali Vartha Recommends