കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പു റദ്ദാക്കി പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്തിയതും സംസ്ഥാനത്തെ വിലക്കുകളും ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ഇന്ന് പരിഗണിക്കും

കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പു റദ്ദാക്കി പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്തിയതും സംസ്ഥാനത്തെ വിലക്കുകളും ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ഇന്നു പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഇന്ന് ആദ്യം പരിഗണിക്കുന്നത് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിക്ക് വേണ്ടി സീതാറാം യെച്ചൂരി നല്‍കിയ ഹര്‍ജിയാണ്.
കശ്മീര്‍ സന്ദര്‍ശിച്ച് നേരത്തെ യെച്ചൂരി നല്കിയ സത്യവാങ്മൂലം പരിഗണിച്ച് തരിഗാമിയെ ചികിത്സക്കായി എയിംസിലേക്ക് മാറ്റാന് കോടതി ഉത്തരവിട്ടിരുന്നു. ഈ ഹര്‍ജിയില്‍ കേന്ദ്രം ഇന്ന് കോടതിയില്‍ വിശദീകരണം നല്കിയേക്കും.
മാധ്യമ സ്വാതന്ത്ര്യം റദ്ദാക്കിയതിനെതിരെ കശ്മീര്‍ ടൈംസ് എഡിറ്റര്‍ അനുരാധ ബാസിന് നല്കിയ ഹര്‍ജിയിലും കോടതി ഇന്ന് വാദം തുടരും. കശ്മീരിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ യാത്രാനുമതി തേടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് സമര്‍പ്പിച്ച ഹര്‍ജിയും ഇന്ന് കോടതി പരിഗണിക്കും.
https://www.facebook.com/Malayalivartha


























