പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 69ാം പിറന്നാള്‍.... പതിവ് പോലെ അമ്മ ഹീരാബെന്നിനെ സന്ദര്‍ശിക്കും... ജന്മദിനത്തോടനുബന്ധിച്ച് സേവാ സപ്താഹം സംഘടിപ്പിക്കുന്ന ബിജെപി രാജ്യമൊട്ടാകെ വിപുലമായ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ചൊവ്വാഴ്ച 69ാം പിറന്നാള്‍. പതിവ് പോലെ അമ്മ ഹീരാബെന്നിനെ സന്ദര്‍ശിക്കും. ജന്മദിനത്തോടനുബന്ധിച്ച് സേവാ സപ്താഹം സംഘടിപ്പിക്കുന്ന ബിജെപി രാജ്യമൊട്ടാകെ വിപുലമായ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്.
14നു തുടങ്ങി 20നു തീരുന്ന 'സേവാ സപ്താഹ'ത്തിന്റെ ഭാഗമായാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ശുചീകരണം, ആരോഗ്യപരിപാലനനേത്ര പരിശോധന ക്യാമ്പുകള്‍, രക്തദാനം തുടങ്ങിയവ ഇതിന്റെ ഭാഗമായി നടക്കും.
കശ്മീരില്‍ നിന്ന് ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്ത നടപടിയുടെ പ്രതീകമായാണ് 370 സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണപൊതി നല്‍കുന്നതെന്ന് സൂറത്തിലെ അതുല്‍ ബേക്കറി ഉടമ പറഞ്ഞു.
മോദി ഇന്ന് ഗുജറാത്തിലെ സര്‍ദാര്‍ സരോവര്‍ ഡാം സന്ദര്‍ശിച്ച് പൂജകള്‍ നടത്തും. ഡാമില്‍ ജലം പൂര്‍ണതോതില്‍ ഉയര്‍ന്നതിനോടനുബന്ധിച്ചു നടത്തുന്ന നമാമി നര്‍മദെ ആഘോഷച്ചടങ്ങുകളില്‍ മോദി പങ്കെടുക്കും. ഉയരം വര്‍ധിപ്പിച്ചതിനു ശേഷം ആദ്യമായാണ് ഡാം നിറയുന്നത്. ഇന്നു രാവിലെ റെയ്‌സന്‍ ഗ്രാമത്തില്‍ അമ്മ ഹീരാബെന്നിനെ സന്ദര്‍ശിച്ച ശേഷമായിരിക്കും മോദി സര്‍ദാര്‍ സരോവര്‍ ഡാമിലേക്കു പോകുന്നത്. സര്‍ദാര്‍ പട്ടേലിന്റെ പ്രതിമയ്ക്കു സമീപം നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളും മോദി സന്ദര്‍ശിച്ചേക്കും.
https://www.facebook.com/Malayalivartha


























