ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ വൃദ്ധ ദമ്പതികളില്‍ ഭര്‍ത്താവിന് ഹൃദയാഘാതം, ഭാര്യയ്ക്ക് സ്ട്രോക്ക്!

അടുത്തിടെ വലിയ വാര്‍ത്താപ്രാധാന്യം നേടിയതായിരുന്നു എഴുപത്തിരണ്ടാം വയസില്‍ ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ വൃദ്ധ ദമ്പതികളുടെ വാര്‍ത്ത. എന്നാല്‍ ഇതിനു പിന്നാലെ സങ്കടപ്പെടുത്തുന്ന വിവരങ്ങളാണു പുറത്തുവരുന്നത്. കുഞ്ഞുങ്ങളുടെ അമ്മയായ 72-കാരി എരമാട്ടി മങ്കയമ്മയെ സ്ട്രോക്ക് വന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.
സെപ്റ്റംബര്‍ 5-നായിരുന്നു ആന്ധ്ര സ്വദേശികളായ ദമ്പതികള്‍ക്ക് ഐ.വി.എഫ് ചികിത്സയിലൂടെ ഇരട്ട പെണ്‍കുട്ടികള്‍ ജനിച്ചത്. ഇതിനു പിന്നാലെയുണ്ടായ കടുത്ത രക്തസമ്മര്‍ദ്ദമാണ് സ്ട്രോക്ക് വരാന്‍ കാരണമെന്നാണ് സൂചന. സിസേറിയനിലൂടെയായിരുന്നു മങ്കയമ്മ കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കിയത്.
കുഞ്ഞുങ്ങള്‍ ജനിച്ചതിനു പിന്നാലെ കുട്ടികളുടെ പിതാവായ രാജറാവുവിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. തൊട്ടുപിന്നാലെ അമ്മയായ മങ്കയമ്മയും ആശുപത്രിയിലായി. ഈ പ്രായത്തിലുള്ള ദമ്പതികള്‍ക്ക് ഐ.വി.എഫ് ചികിത്സ നല്‍കിയതിനെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്. ജനിച്ചപ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് രണ്ട് കിലോയിലധികം ശരീരഭാരം ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha