പ്രധാനമന്ത്രി അമ്മയോടൊപ്പം പിറന്നാള്‍ ദിനത്തില്‍.... അമ്മയോടൊപ്പം സമയം ചിലവഴിച്ച ശേഷം അയല്‍വാസികളുമായി സൗഹൃദം പങ്കുവച്ച ശേഷമാണ് മോദി മടങ്ങിയത്

പ്രധാനമന്ത്രി നരേന്ദ്ര മോദി 69ാം ജന്മദിനത്തില് അമ്മയെ കാണാന്‍ ഗാന്ധിനഗറിലെത്തി. അമ്മ ഹീരാ ബെന്നിനൊപ്പമാണു മോദി ഉച്ചഭക്ഷണം കഴിച്ചത്. തിങ്കളാഴ്ച രാത്രിതന്നെ അഹമ്മദാബാദിലെത്തിയ മോദി ഇന്നലെ രാവിലെ കെവാദിയ ചിത്രശലഭോദ്യാനം സന്ദര്‍ശിച്ചിരുന്നു.
അമ്മയോടൊപ്പം സമയം ചിലവഴിച്ച ശേഷം അയല്‍വാസികളുമായി സൗഹൃദം പങ്കുവച്ച ശേഷമാണ് മോദി മടങ്ങിയത്. നരേന്ദ്ര മോദിയുടെ 98 വയസ്സുള്ള മാതാവ് ഹീരാബെന്‍ ഇളയ മകന് പങ്കജ് മോദിക്കൊപ്പമാണ് താമസം.വിശേഷ ദിവസങ്ങളില്‍ മോദി തിരക്കെല്ലാം മാറ്റിവച്ച് മാതാവിനെ കാണാന്‍ ഇവിടെ എത്താറുണ്ട്. 69 ാം പിറന്നാള്‍ ആഘോഷിക്കുന്നതിനായി തിങ്കളാഴ്ച രാത്രി തന്നെ മോദി അഹമ്മദാബാദില്‍ എത്തിയിരുന്നു.
https://www.facebook.com/Malayalivartha