റോഡില്‍ കൂടി നടന്നുപോകവേ സമീപത്തുള്ള വീടിനുമുന്നില്‍ കാര്‍ കത്തുന്നത് കണ്ട് യാത്രക്കാര്‍ ഞെട്ടി....ഓടി വന്ന് ഉടമസ്ഥനെ വിളിച്ചെങ്കിലും ഉറക്കത്തിലായതിനാല്‍ അറിഞ്ഞില്ല.... കാറിന് തീപിടിച്ച വിവരമറിഞ്ഞപ്പോള്‍.....

റോഡില്‍ കൂടി നടന്നപോകവേ സമീപത്തുള്ള വീടിനു മുന്നില്‍ കാര്‍ കത്തുന്നത് കണ്ട് യാത്രക്കാര്‍ ഞെട്ടി. ഉടന്‍ തന്നെ അവര്‍ വീട്ടുടമസ്ഥനെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചു. പക്ഷെ ഉറക്കത്തിലായതിനാല്‍ അതിനു കഴിഞ്ഞില്ല. പിന്നീടാണ് കാറിന് തീപിടിച്ച വിവരം ഉടമസ്ഥന് അറിയുന്നത്. ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ചു. ഛത്തീസ്ഗഡ്ഡിലാണ് സംഭവം നടന്നത്. ജഷ്പുര്‍ ജില്ലിയില്‍ ഇന്നലെയാണ് വിഷ്ണു സഹു എന്നയാളുടെ ഉടമസ്ഥതയിലുള്ള വാഹനത്തിന് തീപ്പിടിച്ചത്.
ഒരു കുഴപ്പവുമില്ലാതിരുന്ന വാഹനം പെട്ടെന്ന് കത്തി നശിച്ചതിന്റെ പിന്നിലെ കാരണം തേടിയ വീട്ടുകാരോട് പൊലീസ് പറഞ്ഞത് എലികളാണ് പ്രശ്നക്കാരെന്ന്. വാഹനത്തിന്റെ ഫ്യൂസ് ബോക്സിനുള്ളിലെ ഇന്സുലേഷന് വയറുകള്‍ എലി കരണ്ടതും തുടര്‍ന്നുണ്ടായ ഷോര്‍ട് സര്‍ക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമെന്നുമാണ് പൊലീസിന്റെ നിഗമനം.
എന്നാല്‍ സ്ഥലത്ത് എലി ശല്യം വ്യാപകമാണെന്നും മറ്റ് ഉപകരണങ്ങളുടെ വയറുകളും എലികള്‍ കരണ്ടുനശിപ്പിച്ചിട്ടുണ്ടെന്നും വിഷ്ണു സഹു അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha