മോട്ടോര്‍ വാഹന നിയമഭേദഗതിയില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ ഇന്ന് വാഹനപണിമുടക്ക്
മോട്ടോര്‍ വാഹന നിയമഭേദഗതിയില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ ഇന്ന് വാഹനപണിമുടക്ക്മോട്ടോര് വാഹന നിയമഭേദഗതിയില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ ഇന്ന് വാഹനപണിമുടക്ക്. 41 സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ട്രക്ക്, ടാക്സി, ഓട്ടോ, ഓണ്‍ലൈന്‍ ടാക്സി, സ്വകാര്യ ബസുകള്‍ അടക്കമുള്ളവ പണിമുടക്കും. പണിമുടക്കിനോട് സഹകരിക്കാന്‍ സ്കൂള്‍ ബസ് ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു.
പണിമുടക്ക് പ്രമാണിച്ച് ഡല്‍ഹിയില്‍ ഇന്ന് വിദ്യാലയങ്ങള്‍ക്ക് അവധിയാണ്. മോട്ടോര്‍ വാഹന നിയമ ലംഘനത്തിന് ചുമത്തുന്ന പിഴ കുറച്ചില്ലെങ്കില്‍ രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് ഐക്യവേദി മുന്നറിയിപ്പ് നല്കി.
https://www.facebook.com/Malayalivartha