ഇ സിഗററ്റുകള്‍ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കി

ഇ സിഗററ്റുകള്‍ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കി. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇ സിഗററ്റുകളുടെ നിര്‍മാണം, കയറ്റുമതി,ഇറക്കുമതി, വില്‍പനയും വ്യാപാരവും, ശേഖരണം, പരസ്യം , (ഓണ്‍ലൈനുകളില്‍ ഉള്‍പ്പെടെ എല്ലാ പരസ്യങ്ങളും) നിരോധിച്ചുള്ള ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭ ഇന്നലെ അനുമതി നല്‍കിയിരുന്നു. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് ഓര്‍ഡിനന്‍സിലൂടെ ഇ സിഗററ്റുകള്‍ നിരോധിക്കാന്‍ തീരുമാനിച്ചത്.
നിയമം ലംഘിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പിഴയും ഒരു വര്‍ഷം വരെ പിഴയും അല്ലെങ്കില്‍ രണ്ടും എന്നതാകും ആദ്യ ശിക്ഷ. ഇ സിഗരറ്റുകള്‍ ശേഖരിച്ചതായി കണ്ടെത്തിയാലും ആറു മാസം തടവും 50,000 രൂപ പിഴയും ലഭിക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ അഞ്ചു ലക്ഷം രൂപയും തടവ് മൂന്നു വര്‍ഷവുമായി കൂടും. .
"
https://www.facebook.com/Malayalivartha