ഇന്ത്യന്‍ ദേശീയഗാനം, യുഎസ് സൈനിക ബാൻഡ്, ഇമ്രാനേ ഇതാണ് ഇന്ത്യ; ഇന്ത്യയും അമേരിക്കയും ചേര്‍ന്നുള്ള സംയുക്ത സൈനികാഭ്യാസത്തില്‍ ഇന്ത്യന്‍ ദേശീയഗാനം വായിച്ച് യുഎസ് സൈനികർ

ഇന്ത്യയും അമേരിക്കയും ചേര്‍ന്നുള്ള സംയുക്ത സൈനികാഭ്യാസത്തില്‍ ഇന്ത്യന്‍ ദേശീയഗാനം വായിച്ച് യുഎസ് സൈനികർ. അമേരിക്കന്‍ സൈനികരുടെ ബാന്‍ഡ് ഇന്ത്യന്‍ ദേശീയഗാനമായ ജനഗണമന വായിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഇന്ത്യന്‍ സൈനികരോടൊപ്പം പാട്ടുപാടി നൃത്തം ചെയ്യുന്ന അമേരിക്കന്‍ സൈനികരുടെ വീഡിയോ നേരത്തെതന്നെ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു അതിന് പിന്നാലെയാണ് ദേശീയഗാനം വായിക്കുന്ന സൈനികരുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത് .
വെള്ളിയാഴ്ചയാണ്ഇ ന്ത്യയും അമേരിക്കയും ചേര്‍ന്നുള്ള സംയുക്ത സൈനിക അഭ്യാസമായ യുദ്ധഭ്യാസ് വാഷിങ്ടണിൽ സംഘടിപ്പിച്ചത്. സമാപന ദിവസമായ ബുധനാഴ്ചയായിരുന്നു അമേരിക്കന്‍ സൈന്യം ഇന്ത്യൻ ദേശീയഗാനമായ ജനഗണമന വായിച്ചത്.
സംയുക്ത സൈനിക അഭ്യാസത്തിനിടെ ഇന്ത്യന്‍ സൈനികരോടൊപ്പം പാട്ടുപാടി നൃത്തം ചെയ്യുന്ന അമേരിക്കന്‍ സൈനികരുടെ വീഡിയോ നേരത്തെതന്നെ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ 'ബദ്ലുറാം കാ ബാദന്‍' എന്ന് തുടങ്ങുന്ന മാര്‍ച്ചിങ് ഗാനമാണ് അമേരിക്കയില്‍ നടന്ന ഇന്തോ-യു.എസ് സംയുക്ത സൈനികാഭ്യാസത്തിനിടെ ഇരുകൂട്ടരും ചേര്‍ന്ന് ആലപിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിനിടെ കൊല്ലപ്പെട്ട അസം റെജിമെന്റിലെ ബദ്ലുറാം എന്ന പട്ടാളക്കാരനോടുള്ള ആദരമര്‍പ്പിക്കുന്നതിന്റെ ഭാഗമായായിരുന്നു അത്. രണ്ടാം ലോക മഹായുദ്ധ സമയത്ത് ഏറെ ധീരമായി പോരാടിയ ബദ്ലുറാമിനോടുള്ള ആദര സൂചകമായാണ് ഇന്ത്യന്‍ സൈന്യം ഈ ഗാനം ഉപയോഗിച്ചിരുന്നത്. എന്തായാലും ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം ശക്തമാകുന്നതിന്റെ തെളിവാണ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്ന വീഡിയോ.
https://www.facebook.com/Malayalivartha


























