പണം തട്ടാൻ 19കാരിയെ മകന് ബലാത്സംഗം ചെയ്യുന്നത് അമ്മ ക്യാമറയില്‍ പകര്‍ത്തി, ഭീഷണിപ്പെടുത്തി നേടിയത് ലക്ഷങ്ങൾ ഒപ്പം പീഡനവും; 20കാരനും അമ്മയും അറസ്റ്റില്‍
ഇന്ത്യയിലെ ഭീകരമായ അവസ്ഥയാണ് ഇപ്പോൾ തുടർന്നുകൊണ്ടിരിക്കുന്നത്, പണത്തിനായി ബലാത്സംഗം ചെയുന്നത് ഏറിവരികയാണ്. ഇത്തരം അവസ്ഥകൾ ഇന്ത്യയുടെ ഇരുണ്ട അറകളിൽ ആരും അറിയാതെ അടഞ്ഞുപോകാറുള്ളതും നാം അറിയാതെ പോകുന്നത്തിന് കാരണമാകുന്നു. അത്തരം ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ബലാത്സംഗം ചെയ്ത ശേഷം വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവതിയില്‍ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത യുവാവും അമ്മയും അറസ്റ്റിലായിരിക്കുകയാണ്. മകൻ ബലാത്സംഗം ചെയുന്ന ദൃശ്യങ്ങൾ പകർത്തിയത് യുവാവിന്റെ അമ്മയാണ്. യുവാവിന്റെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ ഇതിനോടകം പോലീസ് കസ്റ്റഡിയിലെടുത്തു. ഛത്തിസ്ഗഡിലാണ് സംഭവം അരങ്ങേറിയത്.
19കാരിയെ വീട്ടില്‍ കൂട്ടിക്കൊണ്ട് വന്ന് ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയാണ് 20കാരനായ യുവാവ് ലൈംഗിക പീഡനത്തിനിരയാക്കിയത് എന്നാണ് പോലീസ് വ്യക്തമാക്കിയത്. ഇതിന്റെ ദൃശ്യങ്ങള്‍ യുവാവിന്റെ അമ്മയാണ് ക്യാമറയില്‍ പകര്‍ത്തിയത് തന്നെ. ഇതേതുടര്‍ന്ന് രണ്ട് വര്‍ഷത്തോളമായി ഭീഷണിപ്പെടുത്തി യുവതിയില്‍ നിന്നും എട്ട് ലക്ഷത്തിലധികം രൂപ ഇവര്‍ തട്ടിയെടുത്തു. മാത്രമല്ല ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നുണ്ട്. ഇതോടെ സെപ്റ്റംബര്‍ 12ന് പരാതി ലഭിച്ച പോലീസ് 15-ാം തീയതി യുവാവിനെയും അമ്മയെയും അറസ്റ്റ് ചെയ്തു. ഇതേതുടർന്ന് യുവാവിന്റെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ കസ്റ്റഡിയിലെടുത്തു. പ്രതിയുടെ ഭാര്യാ സഹോദരനും യുവതിയില്‍ നിന്നും പണം തട്ടിയിട്ടുണ്ടെന്നും ഇയാള്‍ ഒളിവിലാണെന്നും തിരച്ചില്‍ തുടരുകയാണെന്നും പോലീസ് വ്യക്തമാക്കുകയുണ്ടായി.
അതേസമയം 2017ലാണ് യുവതി പീഡനത്തിനിരയായത്. പ്രതി യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരികയായിരുന്നു. തുടര്‍ന്ന് പ്രതിയുടെ അമ്മ യുവതിക്ക് തണുത്ത ജ്യൂസ് നല്‍ക്കുകയാണ് ഉണ്ടായത്. ജ്യൂസ് കുടിച്ചതോടെ 20കാരി മയങ്ങിപ്പോകുകയും ചെയ്തിരുന്നു. ഈ സമയം യുവാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഈ ദൃശ്യങ്ങള്‍ യുവാവിന്റെ അമ്മ ക്യാമറയില്‍ പകര്‍ത്തിയെന്നുമാണ് യുവതിയുടെ പരാതിയിൽ വ്യക്തമാകുന്നത്. ഈ വീഡിയോ കാട്ടി ഭീഷണിപ്പെടുത്തിയാണ് പ്രതിയും അമ്മയും സഹോദരിയും ഭാര്യാ സഹോദരനും ചേര്‍ന്ന് എട്ട് ലക്ഷത്തിലധികം രൂപ തട്ടിയെടുത്തത് തന്നെ. മാത്രമല്ല വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പലപ്പോഴും പ്രതി യുവതിയെ തുടരെ ബലാത്സംഗം ചെയ്യുകയും ചെയ്തു.
https://www.facebook.com/Malayalivartha