Widgets Magazine
05
Jun / 2020
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുഖവാസം കഴിഞ്ഞു ...വിജയ് മല്യ ഇന്ന് ഉച്ചയോടെ ഇന്ത്യയിലെത്തും... ആരോഗ്യ സ്ഥിതി പരിശോധിക്കാൻ മെഡിക്കൽ സംഘം വിമാനത്താവളത്തിൽ.. മല്യ ഇനി ആര്‍തര്‍ റോഡ് ജയിലിൽ


ജോര്‍ജ് ഫ്ലോയ്‍ഡിന്‍റെ മരണത്തെ തുടർന്നുള്ള പ്രക്ഷോഭം കൊവിഡിന്‍റെ രണ്ടാം വരവിന് കാരണമാകും; മുന്നറിയിപ്പ് നല്‍കി വിദഗ്‍ധര്‍


എയര്‍ഇന്ത്യ വനിതാ പൈലറ്റ് ക്വാറന്റൈൻ ലംഘിച്ച് കൊച്ചിയില്‍ കറങ്ങി; സൂപ്പർ മാർക്കറ്റിലും കടകളിലും പോയി; തേവര ഇനി കണ്ടെയിന്‍മെന്റ് സോണ്‍


സൂരജിന്റെ അച്ഛന്‍ അറസ്റ്റില്‍,; അറസ്റ്റ് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍; അന്വേഷണ സംഘം സൂരജിന്റെ വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ കൊല്ലപ്പെട്ട ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ പലയിടങ്ങളില്‍ കുഴിച്ചിട്ട നിലയിൽ കണ്ടെടുത്തു


ഉത്ര കൊലപാതകത്തിൽ സൂരജിന്റെ അച്ഛനും പങ്ക് ? സ്വർണാഭരണങ്ങള്‍ സൂരജിന്റെ വീട്ടിൽ കുഴിച്ചിട്ട നിലയിൽ; സ്വർണം കുഴിച്ചിട്ട സ്ഥലം ക്രൈംബ്രാഞ്ച് പരിശോധനാ സംഘത്തിന് കാണിച്ച് കൊടുത്തത് സൂരജിന്റെ അച്ഛൻ; അഞ്ചലിൽ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വഴിത്തിരിവ്

സരിതയെ തളക്കാൻ ഹൈക്കോടതിയില്‍; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സരിത എസ് നായർ നൽകിയ നാമനിര്‍ദേശ പത്രിക തളളിയതുമായി ബന്ധപ്പെട്ട പരാതിയില്‍ ഹൈക്കോടതിയില്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിശദീകരണം നല്‍കി

20 SEPTEMBER 2019 04:53 PM IST
മലയാളി വാര്‍ത്ത

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സരിത എസ് നായർ നൽകിയ നാമനിര്‍ദേശ പത്രിക തളളിയതുമായി ബന്ധപ്പെട്ട പരാതിയില്‍ ഹൈക്കോടതിയില്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിശദീകരണം നല്‍കി. സോളാർ തട്ടിപ്പ്​ കേസ്​ പ്രതിയായ സരിത എസ്​. നായർ വയനാട്, എറണാകുളം ലോക്​ സഭ മണ്ഡലങ്ങളിൽ നാമനിർദേശ പത്രിക നൽകിയത്​ ജനപ്രാതിനിധ്യ നിയമ പ്രകാരം അയോഗ്യത നിലനിൽക്കുമ്പോഴായിരുവെന്ന്​ വിജയിച്ച സ്​ഥാനാർഥികളായ രാഹുൽ ഗാന്ധിയും ഹൈബി ഇൗഡനും ഹൈകോടതിയിൽ അറിയിച്ചു.

സാമ്പത്തിക തട്ടിപ്പുകേസിൽ പെരുമ്പാവൂർ കോടതി സരിതക്ക് മൂന്നുവർഷം തടവും പത്തു ലക്ഷം രൂപ പിഴയും ചുമത്തിയിരുന്നു. സമാനമായ മറ്റൊരു കേസിൽ പത്തനംതിട്ട കോടതി മൂന്നു വർഷം തടവും 45 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ജനപ്രാതിനിധ്യ നിയമപ്രകാരം രണ്ടു വർഷത്തിലേറെ തടവുശിക്ഷ ലഭിച്ചയാൾക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യതയുണ്ടെന്ന്​ ഇരുവരും നൽകിയ വിശദീകരണ പത്രികയിൽ വ്യക്തമാക്കി. പത്രികകൾ തള്ളിയതിനെതിരായ സരിതയുടെ ഹരജിയിലാണ് ഇരുവരുടെയും വിശദീകരണം.

എന്നാൽ രാഹുല്‍ ഗാന്ധിയുടെ മറ്റൊരു മണ്ഡലമായിരുന്ന അമേഠിയില്‍ തന്റെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചിരുന്നതായി സരിത ഹൈക്കോടതിയെ അറിയിച്ചു. തന്റെ ശിക്ഷ നടപ്പാക്കുന്നത് കോടതി തടഞ്ഞിരിക്കുന്നതിനാല്‍ അയോഗ്യയെന്ന വാദം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അതിനാല്‍ വയനാട്ടിലേയും എറണാകുളത്തേയും തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം എന്നും സരിത എസ് നായര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാൽ, ശിക്ഷ റദ്ദാക്കിയിട്ടില്ല എന്നതിനാൽ ഹരജിക്കാരിയുടെ അയോഗ്യത നിലനിൽക്കുന്നുണ്ടെന്നാണ്​ രാഹുലി​​െൻറയും ഹൈബിയുടെയും വാദം​​. തെരഞ്ഞെടുപ്പ്​ ഹരജി സമർപ്പിച്ചതിലെ നടപടിക്രമങ്ങളിലും അപാകതയുള്ളതായി ഇരുവരും ചൂണ്ടിക്കാട്ടി.

സോളാര്‍ കേസില്‍ ആരോപണ വിധേയനാണ് ഹൈബി ഈഡന്‍. ഹൈബി ഈഡന്‍ അടക്കമുളള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതിപ്പെട്ടിട്ടും അന്നത്തെ അധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധി നടപടിയെടുത്തില്ല എന്ന് ആരോപിച്ചാണ് ഇരുവര്‍ക്കുമെതിരെ സരിത എസ് നായര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സര രംഗത്തിറങ്ങിയത്.

രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്നത് ജയിച്ച് ലോക്‌സഭയിലേക്ക് പോകുവാനല്ലെന്നും, ഇത്രയും വലിയ പാര്‍ട്ടി സംവിധാനത്തോടെ ജയിക്കാന്‍ തനിക്കാവില്ല. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതിപ്പെട്ടിട്ടും അവര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ രാഹുലിന്റെ നടപടിയില്‍ പ്രതിഷേധിച്ചുമാണ് താന്‍ മത്സരിക്കുന്നത് എന്നും സരിത നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.

സോളാർ ഇടപാടിന്റെ മറവിൽ ലൈംഗിക പീഡനം നടത്തിയെന്ന സരിതാ നായരുടെ പരാതിയിൽ ഹൈബി ഈഡൻ ഉൾപ്പെടെയുള്ള കോൺഗ്രസ് എംഎൽഎമാർക്കെതിരെ കേസെടുത്തിരുന്നു. സോളാർ പദ്ധതി തുടങ്ങാൻ സഹായ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നായിരുന്നു സരിതയുടെ പരാതി.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുതൽ കോൺഗ്രസിലെ യുവനിരയിലെ നേതാക്കൾ വരെ സോളാർ അഴിമതിയുമായി ബന്ധപ്പെട്ട് ആരോപണ നിഴലിൽ ഉണ്ടായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സർക്കാരിനെതിരെ ഇടതുമുന്നണിയുടെ പ്രധാന പ്രചാരണ ആയുധവും ഇത് തന്നെയായിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണ്ടും ഒത്തുചേര്‍ന്നു; സന്തോഷം പങ്കുവച്ച് സുപ്രിയ  (17 minutes ago)

ശബരിമല ദര്‍ശനം വെര്‍ച്വല്‍ ക്യൂ വഴി; 10 വയസില്‍ താഴെയുള്ള കുട്ടികളെയും 65 വയസില്‍ കൂടുതലുള്ളവരെയും ശബരിമലയിലും അനുവദിക്കില്ല; ആരാധനാലയങ്ങള്‍ തുറക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്രം പുറപ്പെടുവിച്ച  (26 minutes ago)

ശശിക്കെതിരെ പീഡന പരാതി വന്നപ്പോള്‍ സി.പി.എം തന്നെ അന്വേഷണം നടത്തി ശശിയെ രക്ഷപ്പെടുത്തിയതിന് കൂട്ടുനിന്ന ജോസഫൈന്‍ വനിതാകമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനത്തിരിക്കാന്‍ യോഗ്യയല്ല; രൂക്ഷ വിമര്‍ശനവുമായി കെ.സുരേന്ദ്  (39 minutes ago)

എല്ലാവരും ഇങ്ങനെയാണ് ആദ്യമൊക്കെ പറയുന്നത്... കസ്തൂരിമാനില്‍ നിന്നും പിന്മാറിയതിന് കാരണം പറഞ്ഞ് പ്രവീണ  (47 minutes ago)

ചന്ദ്രമുഖിയുടെ രണ്ടാം ഭാഗത്തില്‍ നടി ജ്യോതികയ്ക്ക് പകരം സിമ്രാന്‍.... സത്യം അന്വേഷിച്ചിട്ട് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കൂവെന്ന് സിമ്രാന്‍  (52 minutes ago)

കോവിഡ് കാലത്ത് കളര്‍ഫുള്‍ മാസ്‌ക് ധരിച്ച് പേര്‍ളി മാണിയുടെ ഫോട്ടോഷൂട്ട്  (59 minutes ago)

ഇളവുകള്‍ ദുരുപയോഗം ചെയ്യാതിരിക്കുക; അപകടാവസ്ഥ അതിന്റെ ഗൗരവത്തില്‍ മനസിലാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി  (1 hour ago)

നിയന്ത്രണം തെറ്റി; കായംകുളത്ത്​ ബൈക്ക​പകടത്തിൽ സുഹൃത്തുക്കൾ മരിച്ചു  (1 hour ago)

അസുരനിലെ മഞ്ജുവിന്റെ പച്ചയമ്മാള്‍ വേഷം തെലുങ്കില്‍ പ്രിയാമണിക്ക്  (1 hour ago)

വിഗ്രഹം, വിശുദ്ധപുസ്തകം തുടങ്ങിയവയില്‍ തൊടാന്‍ പാടില്ല; സംസ്ഥാനത്ത് ജൂണ്‍ എട്ടുമുതല്‍ ആരാധനാലയങ്ങള്‍ വീണ്ടും തുറക്കുന്നത് കേന്ദ്രനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരിക്കുമെന്ന് മുഖ്യമന്ത്രി  (1 hour ago)

ആന ചരിഞ്ഞ സംഭവം... എനിക്ക് രാഷ്ട്രീയം ഇല്ലാ.. ടാക്‌സ് അടക്കുന്ന ഒരു മണ്ടന്‍ ആണ് ഞാനെന്ന് അജുവര്‍ഗീസ്  (1 hour ago)

സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ ചൊവ്വാഴ്ച തുറക്കും... ഒന്നിലും തൊടരുത്, ആറടി അകന്ന് നില്‍ക്കണം 10 വയസില്‍ താഴെ പ്രായമായ കുട്ടികളും 65 വയസ് മുകളില്‍ പ്രായമുള്ളവരും ആരാധനാലയങ്ങളില്‍ എത്താന്‍ പാടില്ല  (2 hours ago)

ആരാധകരോട് സെല്‍ഫിക്ക് നോ പറയുന്നതിന് കാരണം പറഞ്ഞ് അപര്‍ണ ബാലമുരളി  (2 hours ago)

ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

സംസ്ഥാനത്ത് ആന്റിബോഡി ടെസ്റ്റുകള്‍ വ്യാപകമായി ആരംഭിക്കും; ആന്റിബോഡി ടെസ്റ്റ് പോസിറ്റീവ് ആയാല്‍ പി.സി.ആര്‍ ടെസ്റ്റ് നടത്തുമെന്നും മുഖ്യമന്ത്രി  (2 hours ago)

Malayali Vartha Recommends