മുംബൈയില്‍ നാലുനില കെട്ടിടം തകര്‍ന്നു.. താമസക്കാരെ നേരത്തെ ഒഴിപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി
മുംബൈയില്‍ നാലുനില കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നു. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. ബോറിവല്ലി ലോകമാന്യ തിലക് റോഡിന് സമീപത്തുള്ള കെട്ടിടമാണ് തകര്‍ന്നത്. താമസക്കാരെ നേരത്തെ ഒഴിപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കെട്ടിടത്തില്‍ ആരും കുടുങ്ങി കിടപ്പില്ലെന്നും മുംബൈ മുന്‍സിപ്പല്‍ കോര്പ്പറേഷന് അധികൃതര്‍ അറിയിച്ചു.
അഗ്നിശമന സേനയും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ തുടങ്ങി.
"
https://www.facebook.com/Malayalivartha