ഇനി മുതല്‍ സുപ്രീംകോടതിയില്‍ സിംഗിള്‍ ബെഞ്ചും കേസുകള്‍ പരിഗണിക്കും...

ഇനി മുതല്‍ സുപ്രീംകോടതിയില്‍ സിംഗിള്‍ ബെഞ്ചും കേസുകള്‍ പരിഗണിക്കും. കേസുകള്‍ ഒരു കോടതിയില്‍നിന്ന് മറ്റൊന്നിലേക്കു മാറ്റാനുള്ള അപേക്ഷകള്‍ (ട്രാന്‍സ്ഫര്‍ പെറ്റിഷന്‍), ഏഴുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളിലെ ജാമ്യാപേക്ഷകള്‍ എന്നിവയാണ് ഒരു ജഡ്ജിമാത്രമുള്ള ബെഞ്ച് പരിഗണിക്കുക.
ചീഫ് ജസ്റ്റിസ് അതത് സമയത്ത് ആവശ്യപ്പെടുന്ന കേസുകളും സിംഗിള്‍ ബെഞ്ചിനു കേള്‍ക്കാം. ഇതിനായി 2013ലെ സുപ്രീംകോടതി ചട്ടങ്ങളാണ് ഭേദഗതിചെയ്തത്.
https://www.facebook.com/Malayalivartha


























