മധുകര്‍ കാമത്ത് പുതിയ എബിസി ചെയര്മാന്
ഡിഡിബി മുദ്ര പ്രൈവറ്റ് ലിമിറ്റഡ് ഇമെരിറ്റസ് ചെയര്മാന് മധുകര്‍ കാമത്തിനെ ഓഡിറ്റ് ബ്യൂറോ ഓഫ് സര്‍ക്കുലേഷന്‍സ് (എബിസി) ചെയര്‍മാനായി തിരഞ്ഞെടുത്തു.
ലോക്മത് മീഡിയയിലെ ദേവേന്ദ്ര വി. ദര്‍ദയാണ് ഡപ്യൂട്ടി ചെയര്മാന്. ഹോര്‍മുസ്ദ് മസാനി (സെക്രട്ടറി ജനറല്‍), മലയാള മനോരമ ചീഫ് അസോഷ്യേറ്റ് എഡിറ്റര്‍ റിയാദ് മാത്യു (ഓണററി സെക്രട്ടറി), വിക്രം സഖുജ (ഓണററി ട്രഷറര്‍) എന്നിവരാണു മറ്റു ഭാരവാഹികള്‍.
പ്രസാധക സ്ഥാപനങ്ങളില്‍നിന്നു 8 പേരെയും പരസ്യ ഏജന്‍സികളില്‍ നിന്നും പരസ്യദാതാക്കളില്‍ നിന്നും 4 പേരെ വീതവുമാണ് പത്രങ്ങളുടെ പ്രചാരം സംബന്ധിച്ച ആധികാരിക സ്ഥാപനമായ എബിസിയുടെ 2019/20 വര്‍ഷത്തെ കൗണ്‍സിലിലേക്കു തിരഞ്ഞെടുത്തത്.
മറ്റു കൗണ്‍സില്‍ അംഗങ്ങള്‍: ശശിധര്‍ സിന്‍ഹ, ശ്രീനിവാസന് കെ. സ്വാമി, ഹോര്‍മുസ്ജി എന്‍. കാമ, ശൈലേഷ് ഗുപ്ത, ചന്ദന്‍ മജുംദാര്‍, രാജ് കുമാര്‍ ജെയിന്, പ്രതാപ് ജി. പവാര്‍, പ്രവീണ്‍ സോമേശ്വര്‍, മായങ്ക് പരീഖ്, കരുണേശ് ബജാജ്, വിവേക് നായര്‍, ദേബബ്രത മുഖര്‍ജി എന്നിവരാണ്.
https://www.facebook.com/Malayalivartha