Widgets Magazine
25
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ സ്വപ്‌ന പദ്ധതിയ്ക്ക് ചെക്കുവെച്ച് മോദി !! കോടികള്‍ മുക്കാന്‍ കൊണ്ടുവന്ന കെ റെയിലിന്റെ പാത പിളര്‍ന്ന് അതിവേഗ റെയിലിന് തറക്കല്ലിട്ട് കേന്ദ്രം ; ഹാലിളകിയ സി പി എമ്മുകാര്‍ നെട്ടോട്ടത്തില്‍ !! ഏറിയാല്‍ പത്ത് ദിവസത്തിനകം കേന്ദ്രത്തിന്റെ വമ്പന്‍ പ്രഖ്യാപനം


ഹൈക്കോടതി റഡാറിലാക്കിയവരെ തൊടാതെ എസ് ഐ ടി ! ആഭ്യന്തര വകുപ്പില്‍ നിന്നുള്ള സമ്മര്‍ദ്ദത്തില്‍ വമ്പന്മാരെ അറസ്റ്റ് ചെയ്യാതെ അന്വേഷണത്തിന്റെ ദിശ തിരിക്കുന്നു; ബംഗളൂരുവിലെ സ്വര്‍ണഖനികളിലെ ഉന്നതരെ സെയ്ഫാക്കുന്നു !! കടകംപള്ളി സുരേന്ദ്രന്‍ എ കെ ജി സെന്ററില്‍ ഓടിക്കയറി


സഹപ്രവര്‍ത്തകരോടൊപ്പം വിനോദയാത്രയ്ക്കിടെ കാളിയാര്‍ നദിയില്‍ കാല്‍ വഴുതി വെള്ളത്തില്‍ വീണ യുവതിക്ക് ദാരുണാന്ത്യം


സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത... ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ വീണ്ടും കിഴക്കന്‍ കാറ്റ് രൂപപ്പെട്ടതോടെ കേരളത്തില്‍ നാളെ മുതല്‍ അന്തരീക്ഷ സ്ഥിതിയില്‍ മാറ്റം ഉണ്ടാവുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.


കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് സിരിജഗൻ അന്തരിച്ചു... സംസ്കാരം ഇന്ന് വൈകിട്ട് നാലിന് രവിപുരം ശ്മശാനത്തിൽ

രാജ്യം മുൾമുനയിൽ; തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ വീടുകളിൽ ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തി

21 SEPTEMBER 2019 05:15 PM IST
മലയാളി വാര്‍ത്ത

More Stories...

രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു... കേരളത്തിൽ നിന്ന് പത്തു പോലീസ് ഉദ്യോഗസ്ഥർക്കും മൂന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്കും സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ

ശ്രീനഗർ ഉൾപ്പെടെയുള്ള കശ്മീരിന്റെ ചില ഭാഗങ്ങളിൽ വീണ്ടും മഞ്ഞുവീഴ്ച.... ശ്രീനഗർ- ജമ്മു ദേശീയ പാത അടച്ചിട്ടതായി അധികൃതർ

റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്ക് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുർമ്മു ഇന്ന് വൈകുന്നേരം രാജ്യത്തെ അഭിസംബോധന ചെയ്തത് സംസാരിക്കും.. . പത്മപുരസ്കാരങ്ങളും സൈനിക പൊലീസ് മെഡലുകളും ഇന്ന് പ്രഖ്യാപിക്കും

പഴുതടച്ച സുരക്ഷാ സംവിധാനം... 77-ാമത് റിപ്പബ്ലിക് ദിനം രാജ്യം നാളെ ആഘോഷിക്കാനിരിക്കെ,ഡൽഹിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി... കേരളത്തിന്റെ അടക്കം 30 നിശ്ചലദൃശ്യങ്ങൾ പരേഡിൽ അണിനിരക്കും

ബംഗളൂരുവിൽ മലയാളി ഊബർ ഡ്രൈവറെ നഗരത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ വീടുകളിൽ ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തി. തിരുനെല്‍വേലി സ്വദേശി മുജീബുര്‍ എന്നയാളെ കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടുണ്ട്.

എന്‍ഐഎയുടെ കൊച്ചിയില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ സിം കാര്‍ഡുകളും, ഡിജിറ്റല്‍ രേഖകളും പിടിച്ചെടുത്തു. അതേസമയം അധികൃതര്‍ കസ്റ്റഡിയിലെടുത്ത മുജിബുര്‍ രണ്ടാഴ്ച മുമ്പാണ് ദുബായില്‍ നിന്നും മടങ്ങിയെത്തിയതെന്നും വിവരമുണ്ട്. കേരളവും തമിഴ്നാടും കേന്ദ്രീകരിച്ച് ഐഎസ് റിക്രൂട്ട്മെന്‍റ് നടത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ ഭാഗമായിട്ടാണ് ദേശീയ അന്വേഷണ ഏജന്‍സി പരിശോധന നടത്തിയത്.

കോയമ്പത്തൂരിന്റെ വിവിധ ഭാഗങ്ങളില്‍ എന്‍.ഐ.എ നേരെത്തെ റെയ്ഡ് നടത്തിയിരുന്നു. വീടുകളും, ഫ്‌ലാറ്റുകളും കേന്ദ്രീകരിച്ചായിരുന്നു റെയ്ഡ്. ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ എട്ട് വരെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് നേരെത്തെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. ലഷ്‌കര്‍ ഇ തയിബ ഭീകരര്‍ തമിഴ്നാട്ടിലെത്തിയെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിവരത്തെ തുടര്‍ന്നായിരുന്നു സുരക്ഷ ശക്തമാക്കിയത്. ഇതേ തുടര്‍ന്ന് ആരാധനാലയങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളും വിദേശ നയതന്ത്ര കാര്യാലയങ്ങളും ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കിയിരുന്നു.

ശ്രീലങ്കയിലെ ആക്രമണത്തിന് ശേഷം തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലും മറ്റും എന്‍.ഐ.എ പരിശോധന നടത്തി പലരെയും കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ ഭീഷണിയുടെ നിഴലിലായിരുന്ന ചെന്നൈയിലും മറ്റൊരു പ്രധാനപ്പെട്ട സ്ഥലമായ കാഞ്ചീപുരത്തും ബോംബ് ആക്രമണ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചിരുന്നു.

ശ്രീലങ്കന്‍ സ്‌ഫോടനത്തെ തുടര്‍ന്ന് തീവ്രവാദ ബന്ധം ആരോപിച്ച് തമിഴ് പൊലീസ് പലരെയും കഴിഞ്ഞമാസം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. തമിഴ്‌നാട് ക്യൂ ബ്രാഞ്ച്, റോ അടക്കമുള്ള ഏജന്‍സികള്‍ ചോദ്യം ചെയ്യുകയും ചെയ്തു. ശ്രീലങ്കയില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് പത്ത് തീവ്രവാദികള്‍ എത്തിയെന്നും അവര്‍ക്ക് അബ്ദുല്‍ ഖാദര്‍ റഹീം എന്നയാള്ഡ സഹായം ചെയ്തു എന്നുമാണ് പൊലീസിന് ലഭിച്ച വിവരം. അതിന്റെ അടിസ്ഥാനത്തില്‍ ബഹറിനില്‍ നിന്നും കൊച്ചിയിലെത്തിയ അബ്ദുല്‍ ഖാദറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിരപരാധിയാണെന്ന് തെളിഞ്ഞതിനാല്‍ പിന്നീട് ഇയാളെ വിട്ടയച്ചു. തീവ്ര സംഘടനകളുമായി ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്ടില്‍ നാലിടങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. ഇസ്ലാമിക്ക് ഹിന്ദ്, തൗഹീദ് ജമാഅത്ത് സംഘടനകളുമായി ബന്ധം പുലര്‍ത്തുന്നവരുടെ വസതികള്‍ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടത്തിയത്. എന്‍ഐഎ കൊച്ചി വിഭാഗം ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.

ചെന്നൈയിലും നാഗപട്ടണത്തുമായി നടത്തിയ പരിശോധനയില്‍ ഡിജിറ്റല്‍ രേഖകള്‍ അടക്കം പിടിച്ചെടുത്തു. ശ്രീലങ്കന്‍ ചാവേറാക്രമണത്തിന് പിന്നാലെ കോയമ്പത്തൂരില്‍ നടത്തിയ പരിശോധനയുടെ തുടര്‍ച്ചയായാണ് ചെന്നൈയില്‍ റെയ്ഡ് നടത്തിയത്. ആഗസ്റ്റ് 25ന് കാഞ്ചീപുരത്ത് ഗംഗയമന്‍ ക്ഷേത്രത്തന് സമീപം നടന്ന സ്‌ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. നാട്ടുകാരായ സൂര്യ, ദിലീപ് രാഘവന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ക്ഷേത്രത്തിന് പിന്നിലെ കുളം വൃത്തിയാക്കുമ്പോള്‍ ഉപേക്ഷിച്ച നിലയില്‍ പെട്ടി കണ്ടെത്തി. അത് തുറന്നപ്പോഴാണു സ്‌ഫോടനം ഉണ്ടായത്. ഇത് ആരെങ്കിലും ഉപേക്ഷിച്ചതാകാമെന്നാണ് നിഗമനം. ഇതേക്കുറിച്ച് അന്വേഷണം നടന്ന് വരുകയാണ്.

ഇസ്‌ലാമിക് സ്‌റ്റേറ്റുമായി ബന്ധമുള്ളവര്‍ക്കായി ജൂലായ് 20ന് തമിഴ്‌നാട്ടില്‍ എന്‍ഐഎ വ്യാപക റെയ്ഡ് നടത്തിയിരുന്നു. അറസ്റ്റു ചെയ്ത പതിനാലു പേരുടെ വീടുകളിലായിരുന്നു പരിശോധന. ദക്ഷിണേന്ത്യയില്‍ അന്‍സാറുള്ള എന്ന പേരില്‍ ഐഎസ് സ്ലീപ്പിംഗ് സെല്ലായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായതിനെ തുടര്‍ന്നായിരുന്നു പരിശോധന. രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് യു.എ.ഇ നാടുകടത്തിയ 14 പേരെയാണ് അറസ്റ്റ് ചെയ്തത്. ചെന്നൈ,രാമനാഥപുരം , തേനി,മധുര, തിരുനല്‍വേലി, എന്നിവടങ്ങളിലായിരുന്നു പരിശോധന. സംഘടനയ്ക്കായി ഫണ്ട് സ്വരൂപിച്ചതിനാണ് 14 പേരും യു.എ.ഇയില്‍ അറസ്റ്റിലായത്. ശിക്ഷ പൂര്‍ത്തിയായ ശേഷം ഇന്ത്യയിലേക്ക് നാടുകടത്തുകയായിരുന്നു. ഇവരെ അറസ്റ്റ് ചെയ്തത് പല തീവ്രവാദ സംഘടനകളെയും ചൊടിപ്പിച്ചിട്ടുണ്ട്.

തീവ്രവവാദ സംഘടനയായ ഐസിസ് അനുകൂല വാട്‌സ്അപ്പ് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നതായി അടുത്തിടെ സൈബര്‍ സെല്ലിന് വിവരം ലഭിച്ചിരുന്നു. മൂന്ന് മാസം മുന്‍പ് ഈ ഗ്രൂപ്പിന്റെ ലിങ്ക് ജില്ലയില്‍ പലരുടെയും വാട്‌സ് ആപ്പ് നമ്പരിലേക്ക് എത്തിയിരുന്നു. സൈബര്‍ സെല്‍ ഈ ലിങ്ക് ഉപയോഗിച്ച് നുഴഞ്ഞ് കയറിയതിന് പിന്നാലെ ഗ്രൂപ്പ് അപ്രത്യക്ഷമായി. അതുപോലെതന്നെ കൊല്ലം കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമിലെ മൊബൈല്‍ നമ്പരിലേക്ക് ഇന്ത്യാ വിരുദ്ധ വാട്‌സ് ആപ്പ് സന്ദേശമെത്തിയിരുന്നു ഇത്ത് പാകിസ്ഥാനിലെ ഫോണില്‍ നിന്നാണെന്ന് സൈബര്‍ സെല്‍ കണ്ടെത്തിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു... കേരളത്തിൽ നിന്ന് പത്തു പോലീസ് ഉദ്യോഗസ്ഥർക്കും മൂന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്കും സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ  (32 minutes ago)

മഹാമാഘ മഹോത്സവത്തില്‍ ഇന്ന് രഥസപ്തമി ആചരണം നടക്കും..  (58 minutes ago)

മൂന്നാം ടി20 ഇന്ന്... ഗുവാഹത്തിയാണ് വേദി, വൈകുന്നേരം 7 മുതലാണ് പോരാട്ടം  (1 hour ago)

പിണറായി വിജയന്റെ സ്വപ്‌ന പദ്ധതിയ്ക്ക് ചെക്കുവെച്ച് മോദി !! കോടികള്‍ മുക്കാന്‍ കൊണ്ടുവന്ന കെ റെയിലിന്റെ പാത പിളര്‍ന്ന് അതിവേഗ റെയിലിന് തറക്കല്ലിട്ട് കേന്ദ്രം ;  (1 hour ago)

ഹൈക്കോടതി റഡാറിലാക്കിയവരെ തൊടാതെ എസ് ഐ ടി  (1 hour ago)

“ഗാന്ധിജിയെ ഓർക്കാം, കേരളത്തെ കാക്കാം”: വർഗ്ഗീയതക്കെതിരെ ജനുവരി 30ന് ബഹുജന സംഗമം സംഘടിപ്പിക്കും  (1 hour ago)

തിരുവല്ല കുറ്റൂരിൽ നവജാതശിശുവിനെ തട്ടുകടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി....  (1 hour ago)

ജെ സി ഡാനിയേൽ പുരസ്‌കാരം നടി ശാരദ മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങും  (2 hours ago)

ശ്രീനഗർ- ജമ്മു ദേശീയ പാത അടച്ചിട്ടതായി അധികൃതർ  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 262 വിവാഹങ്ങൾ... ഭക്തർക്ക് തടസ്സമില്ലാതെ ക്ഷേത്ര ദർശനത്തിനും വഴിയൊരുക്കും.  (2 hours ago)

ട്രാഫിക് നിയമലംഘനം നടത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ്  (3 hours ago)

കുളിക്കാൻ ഇറങ്ങിയ മൂന്നംഗ സംഘത്തിലെ ഒരാൾ മുങ്ങി മരിച്ചു...  (3 hours ago)

യു.എസിൽ നിന്നു പുറപ്പെടാനിരുന്ന നിരവധി വിമാന സർവീസുകൾ റദ്ദാക്കി  (3 hours ago)

ഉന്നത പദവി, ബിസിനസ്സിൽ വൻ ലാഭം! ഈ രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (4 hours ago)

ആ യാത്ര അന്ത്യയാത്രയായി... കാളിയാര്‍ നദിയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് കാല്‍ വഴുതി വെള്ളത്തില്‍ വീണത്.‌  (4 hours ago)

Malayali Vartha Recommends