സാങ്കേതിക വിദ്യാരംഗത്ത് ഇന്ത്യ ഇതുവരെ കണ്ടിട്ടില്ലാത്ത പുരോഗതിയിൽ എത്താൻ കൂടെയുണ്ടാകുമെന്ന് ഡൊണാൾഡ് ട്രംപ്

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം അരക്കിട്ടുറപ്പിക്കാൻ നീക്കങ്ങളുമായി മുന്നോട്ട് പോകുകയാണ് ഇരു നേതാക്കൻമാരും. സാങ്കേതിക വിദ്യാരംഗത്ത് ഇന്ത്യ ഇതുവരെ കണ്ടിട്ടില്ലാത്ത പുരോഗതിയിലെത്തിക്കാന്‍ അമേരിക്ക ഒരുമിച്ചു നില്‍ക്കുമെന്ന ഉറപ്പ് ഡൊണാള്‍ഡ് ട്രംപ് മോദിക്ക് നൽകിയിരിക്കുന്നു. ഇതിന് മുന്നോടിയായി ഇരു രാജ്യങ്ങളും തമ്മിൽ പുതിയ പ്രതിരോധ കരാറുകളില്‍ ഒപ്പുവയ്ക്കാനുളള ഒരുക്കത്തിലാണ് ഡൊണാള്‍ഡ് ട്രംപ് നടത്തുന്നത്. ഹുസ്റ്റണില്‍ ഹൗഡി മോദി പരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു പ്രതിരോധ കരാറുകളെ സംബന്ധിച്ചയുള്ള നിർണ്ണായകമായ വിവരം ട്രംപ് വ്യക്തമാക്കിയത്. ഇന്ത്യയും യുഎസും തമ്മിലുള്ള പ്രതിരോധ സഹകരണത്തിന്റെ മൂല്യം 1800 കോടി ഡോളറിലേറെയായി. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെയാണ് ഈ കണക്ക്. സാങ്കേതിക വിദ്യാ രംഗത്ത് ഇന്ത്യ ഇതുവരെ കാണാത്ത പുരോഗതിയിലെത്തിക്കാന്‍ അമേരിക്ക ഒരുമിച്ചു നില്‍ക്കുമെന്ന ട്രംപിൻറെ വാക്കുകൾ ഇന്ത്യയുടെ പുരോഗതിയെ സംബന്ധിച്ച് വലിയ പ്രതീക്ഷകൾക്ക് വഴി മാറുകയാണ് . അമേരിക്ക രൂപീകരിക്കുന്ന ബഹിരാകാശ സേനയില്‍ ഇന്ത്യയ്ക്കും പങ്കാളിത്തം നല്‍കുമെന്നും ട്രംപ് പറഞ്ഞു. നവംബറോടെ ടൈഗര്‍ ട്രയംഫ് എന്ന പേരില്‍ ഇന്ത്യയും യുഎസും ചേര്‍ന്ന് ത്രിതല സൈനീകാഭ്യാസം നടത്തുമെന്നും ട്രംപ് പറഞ്ഞു.
സാങ്കേതിക വിദ്യാ രംഗത്ത് ഇന്ത്യ നടത്തുന്ന കുതിപ്പുകൾക്കും പ്രവർത്തങ്ങൾക്കും പ്രത്യാശ വർധിപ്പിക്കുന്നതാണ് അമേരിക്കൻ പ്രസിഡന്റിന്റെ [പ്രഖ്യാപനം. ഇന്ത്യയുടെ ബഹിരാകാശ പരീക്ഷങ്ങൾക്കും വിക്ഷേപണങ്ങൾക്കും പുത്തൻ ഉണർവ്വ് നൽകാൻ ഈ പ്രഖ്യാപനം സഹായകമാണ്. ചന്ദ്രയാൻറെ വിക്ഷേപണം വിജയപ്പിക്കാനാവതെ ഇരിക്കുന്ന ഇന്ത്യൻ സാങ്കേതിക വിദഗ്ദരെ സംബന്ധിച്ചും സന്തോഷം നൽകുന്ന കാര്യമാണ് ഇത്. ഇന്ത്യയുടെ സാങ്കേതിക രംഗത്ത് അമേരിക്ക പോലെയുള്ള രാജ്യത്തിന്റെ സഹകരണം ഉണ്ടാകുക എന്നത് വലിയ നേട്ടങ്ങൾ കൊയ്യ്തെടുക്കാൻ സാധിക്കും. ഇതിനിടയിൽ അമേരിക്ക രൂപീകരിക്കുന്ന ബഹിരാകാശ സേനയില്‍ ഇന്ത്യയ്ക്കും പങ്കാളിത്തം നൽകുമെന്ന വാഗ്ദാനവും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ ഗുണകരവും ഒപ്പം പുരോഗതി വരിക്കാൻ കഴിയുന്നതുമാണ്.
https://www.facebook.com/Malayalivartha


























